കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ പ്രസംഗ രീതി മാറ്റുന്നു.... വിവാദങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക ടീം എത്തുന്നു!!

Google Oneindia Malayalam News

ദില്ലി: അമിത് ഷായുടെ തന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏല്‍ക്കുന്നില്ലെന്ന വിമര്‍ശനം ബിജെപിക്കുള്ളില്‍ ശക്തമായിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ പുതിയ തന്ത്രങ്ങള്‍ അദ്ദേഹം തന്നെ ഒരുക്കിയിരിക്കുകയാണ്. പ്രത്യേക ടീമിനെ ഇതിനായി തയ്യാറാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ടെക്‌നിക്കല്‍ ടീമിനെ പ്രതിരോധിക്കാനാണ് അമിത് ഷായുടെ നീക്കങ്ങള്‍. രാഹുല്‍ ഗാന്ധിയെ വീഴ്ത്താനുള്ള പദ്ധതികളും അമിത് ഷാ തയ്യാറാക്കുന്നുണ്ട്.

മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വി ബിജെപിയുടെ ചാണക്യ തന്ത്രജ്ഞനെന്ന അമിത് ഷായുടെ പേരിന് കോട്ടം തട്ടിച്ചിരിക്കുകയാണ്. സഖ്യകക്ഷികള്‍ വരെ രാഹുലിന്റെ മുന്നേറ്റത്തില്‍ ബിജെപിയെ വെല്ലുവിളിച്ച് തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തന്റെ വിവാദപരമായ പ്രസംഗങ്ങള്‍ അടക്കം പ്രത്യേക നിരീക്ഷിക്കാനാണ് ടീമിനെ ഏര്‍പ്പാടാക്കിയിരിക്കുന്നത്. ഇവരോട് പ്രസംഗത്തിന്റെ കോപ്പി തയ്യാറാക്കാനും ആവശ്യപ്പെടും.

അമിത് ഷായുടെ തന്ത്രം

അമിത് ഷായുടെ തന്ത്രം

കോണ്‍ഗ്രസിനെ നേരിടാന്‍ പ്രത്യേക ടീമിനെയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. തന്റെ പ്രസംഗം ഈ ടീം പറയുന്നത് പ്രകാരമായിരിക്കും നടത്തുക. അങ്ങനെ വരുമ്പോള്‍ വിവാദങ്ങള്‍ ഒഴിവാക്കാനാവും. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും നേരിടണമെങ്കില്‍ തന്റെ പ്രസംഗം ശക്തമാക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദേശം. ഇതിനാണ് പുതിയ ടീമിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

കോണ്‍ഗ്രസും പണി തുടങ്ങി

കോണ്‍ഗ്രസും പണി തുടങ്ങി

കോണ്‍ഗ്രസ് ഇത് നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. അമിത് ഷായെ പൂട്ടാന്‍ പ്രത്യേക തന്ത്രങ്ങളൊരുക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. അദ്ദേഹത്തിന്റെ മുമ്പത്തെ പ്രസംഗങ്ങള്‍ ഇതിനായി പരിശോധിക്കും. അദ്ദേഹം പറയാറുള്ള വിവാദ വിഷയങ്ങളെ നേരത്തെ തന്നെ മനസ്സിലാക്കി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതുവരെ അമിത് ഷാ നടത്തിയ പ്രസംഗങ്ങളെല്ലാം ടെക്‌നിക്കല്‍ ടീം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.

മോദിക്കും തന്ത്രമൊരുങ്ങി

മോദിക്കും തന്ത്രമൊരുങ്ങി

മോദി മികച്ച പ്രാസംഗികനാണെന്ന് രാഹുലിനറിയാം. അതുകൊണ്ട് അദ്ദേഹത്തെ പ്രസംഗത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളെല്ലാം നേരത്തെ തന്നെ തയ്യാറായതാണ്. ഇതിന് പുറമേയാണ് മറ്റൊരു ടീമിനെ അമിത് ഷായ്ക്കായി ചുമതലപ്പെടുത്തിയത്. അമിത് ഷാ പല തവണ വിവാദ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അത് മുതലാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. ഇത്തവണ വിവാദത്തെ കോണ്‍ഗ്രസിന് അനുകൂലമായി വളച്ചൊടിക്കാനാണ് നിര്‍ദേശം.

പ്രസംഗം ശക്തമാക്കും

പ്രസംഗം ശക്തമാക്കും

അമിത് ഷാ 2019ല്‍ കടുത്ത രീതിയില്‍ കോണ്‍ഗ്രസിനെ ആക്രമിക്കുമെന്ന് ഉറപ്പാണ്. 2014നെ അപേക്ഷിച്ച് ഇത് ശക്തമാകും. ഇതിനെ വസ്തുതകള്‍ നിരത്തി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അമിത് ഷാ ബിജെപിയില്‍ ചാണക്യനല്ലെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. പഞ്ചാബ് മുതല്‍ ഇപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വി വരെ അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം അബദ്ധങ്ങള്‍ വിളിച്ച് പറയുമെന്ന് തന്നെയാണ് രാഹുല്‍ കരുതുന്നത്.

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍

മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ രഹസ്യ ടീം മോദിയുടെ പ്രസംഗങ്ങളെല്ലാം നിരീക്ഷിച്ചിരുന്നു. അദ്ദേഹം ഉന്നയിച്ച ഓരോ വിഷയങ്ങളും ഇവര്‍ പ്രത്യേകം ശേഖരിച്ചിട്ടുണ്ട്. പലതും അപൂര്‍ണമായതും സത്യസന്ധമല്ലാത്ത കാര്യങ്ങളുമാണ്. ചിലത് മോശപ്പെട്ടവയും പ്രധാനമന്ത്രിക്ക് ചേരാത്ത പ്രസ്താവനകളുമായിരുന്നു. ഇതേ രീതി 2019ലും മോദി സ്വീകരിക്കും. അതിനെ വാര്‍ത്താസമ്മേളനത്തിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രതിരോധിക്കാനാണ് രാഹുലിന്റെ തീരുമാനം.

മോദിയെ വീഴ്ത്താന്‍

മോദിയെ വീഴ്ത്താന്‍

മോദിയെ വീഴ്ത്താന്‍ രാഹുല്‍ ഓരോ വിഭാഗത്തെയും ശക്തമാക്കി കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ അമിത് ഷായെ വിട്ടുപോകാതിരിക്കാനാണ് ഈ നീക്കം. പ്രസംഗം നിരീക്ഷിക്കാനുള്ള ടീമില്‍ 12 അംഗങ്ങളാണുള്ളത്. മോദിയുടെയും ഷായുടെയും റാലികള്‍ നിരീക്ഷിക്കുന്നത് ഇവരാണ്. ഇവരല്ലാതെ ബിജെപിയില്‍ വലിയ വോട്ട് നേടാന്‍ പറ്റിയ പ്രമുഖ നേതാക്കളില്ലെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍.

കോണ്‍ഗ്രസ് നവീകരിക്കുന്നു

കോണ്‍ഗ്രസ് നവീകരിക്കുന്നു

കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പോടെ വിജയ ഫോര്‍മുല കണ്ടെത്തിയിരിക്കുകയാണ്. പ്രസംഗം നിരീക്ഷിക്കുന്ന പദ്ധതി ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിലാണ് ആദ്യം കൊണ്ടുവന്നത്. ഗുരുദ്വാര രഗബ്ഗഞ്ചിലുള്ള കോണ്‍ഗ്രസിന്റെ വാര്‍ റൂമും ഇതിനായി വിപുലീകരിക്കും. കോണ്‍ഗ്രസ് തങ്ങളുടെ ശൈലിയും മാറ്റുന്നുണ്ട്. അമിത് ഷായാണ് തങ്ങളുടെ പ്രധാന എതിരാളിയെന്ന് രാഹുല്‍ സൂചിപ്പിക്കുന്നു. മോദിയെ ഇത്ര ശക്തനാക്കിയത് അമിത് ഷായുടെ സാന്നിധ്യമായിരുന്നു.

രാജസ്ഥാനില്‍ പ്രതിസന്ധി.... സര്‍ക്കാരിനെതിരെ കര്‍ഷകരുടെ മാര്‍ച്ച്.... ഗെലോട്ട് പ്രതിരോധത്തില്‍!!രാജസ്ഥാനില്‍ പ്രതിസന്ധി.... സര്‍ക്കാരിനെതിരെ കര്‍ഷകരുടെ മാര്‍ച്ച്.... ഗെലോട്ട് പ്രതിരോധത്തില്‍!!

ഹനുമാന്‍ ജാട്ട് വിഭാഗക്കാരനാണ്...... മുസ്ലീമും ദളിതനുമല്ല..... വീണ്ടും വിവാദവുമായി ബിജെപി മന്ത്രി!!ഹനുമാന്‍ ജാട്ട് വിഭാഗക്കാരനാണ്...... മുസ്ലീമും ദളിതനുമല്ല..... വീണ്ടും വിവാദവുമായി ബിജെപി മന്ത്രി!!

English summary
congress try to counter amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X