കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ അടുത്ത വീഴ്ച്ച ബീഹാറില്‍... ദളിത് മുസ്ലീം ഐക്യം വരുന്നു, പിന്നില്‍ കോണ്‍ഗ്രസ്!!

Google Oneindia Malayalam News

പട്‌ന: സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഇനി എളുപ്പത്തില്‍ ജയിക്കുക ബിജെപിക്ക് അസാധ്യമാകും. വിവിധ ഇടങ്ങളില്‍ ഇതുവരെ ഒരിക്കലും ചേരാതിരുന്ന ഫോര്‍മുല ഒരുങ്ങുകയാണ്. ബീഹാറിലാണ് ഇതിന്റെ പരീക്ഷണ വേദി. അതേസമയം പ്രചാരണത്തില്‍ എന്താണ് ഉന്നയിക്കേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് ബിജെപി. അതേസമയം ദളിത് മുസ്ലീം ഐക്യം ശക്തിപ്പെടുന്നു എന്നാണ് സൂചന. കോണ്‍ഗ്രസ് ഇത്തരമൊരു വോട്ടുബാങ്ക് രൂപീകരിക്കുന്നതിനായി മുന്നിലുണ്ട്.

അതേസമയം നിതീഷ് കുമാറിനെ നേരിടാന്‍ ലാലു പ്രസാദ് യാദവ് നേരിട്ടെത്തുമെന്നാണ് വിവരം. ഹഠാവോ നിതീഷ് എന്ന പ്രചാരണത്തിന് ലാലു പ്രസാദ് യാദവ് തുടക്കമിട്ടിട്ടുണ്ട്. ആര്‍ജെഡിക്ക് ഈ തിരഞ്ഞെടുപ്പ് നിലനില്‍പ്പിന്റെ കൂടി ആവശ്യമാണ്. നിതീഷുമായി സഖ്യം പൊളിഞ്ഞ ശേഷം ആര്‍ജെഡിക്ക് ഒരു നേട്ടവും ബീഹാറിലുണ്ടായിട്ടില്ല. മക്കള്‍ പോര് രൂക്ഷമാവുകയും ചെയ്തു. ഇതെല്ലാം മറികടന്ന് അധികാരത്തിലെത്തേണ്ട ആവശ്യം കൂടിയുണ്ട് ആര്‍ജെഡിക്ക്.

ബിജെപി തോല്‍വി വഴങ്ങും

ബിജെപി തോല്‍വി വഴങ്ങും

ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വീഴും. ഏറ്റവും വലിയ പ്രശ്‌നം വിഭാഗീയതാണ്. ഗിരിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള വിഭാഗം നിതീഷ് കുമാറിനെ അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനം സുശീല്‍ മോദിക്ക് നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ സുശീല്‍ മോദി നിതീഷിനെ പിന്തുണയ്ക്കുന്നുണ്ട്. ബ്രാഹ്മണ വോട്ടുകളിലാണ് ഗിരിരാജ് സിംഗ് ലക്ഷ്യം വെക്കുന്നത്. മുന്നോക്ക വോട്ടുകളില്‍ മാത്രമാണ് ബിജെപിക്ക് ഇപ്പോള്‍ ആധിപത്യമുള്ളത്. ബാക്കിയെല്ലാം നിതീഷിന്റെ വോട്ടുബാങ്കാണ്. എന്നാല്‍ ഇത്തവണ നിതീഷും പ്രതിരോധത്തിലാണ്.

കളത്തിലിറങ്ങി ലാലു

കളത്തിലിറങ്ങി ലാലു

ലാലു പ്രസാദ് യാദവ് ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിന് ശേഷം സജീവമായി രാഷ്ട്രീയത്തിലുണ്ട്. 2020ല്‍ നിതീഷിനെ പുറത്താക്കൂ എന്നാണ് ലാലുവിന്റെ മുദ്രാവാക്യം. ഹഠാവോ നിതീഷ് എന്ന വാക്യം ട്രെന്‍ഡിംഗായിരിക്കുകയാണ്. നിതീഷിനും ബിജെപിക്കും വലിയ വെല്ലുവിളിയാണ് ഇത്. 2015 സഖ്യമായി മത്സരിച്ചപ്പോള്‍ പോലും ആര്‍ജെഡിക്ക് 81 സീറ്റ് ലഭിച്ചിരുന്നു. അന്ന് ജെഡിയുവിന് വെറും 70 സീറ്റാണ് ലഭിച്ചത്. ബിജെപിക്ക് അന്ന് 24.4 ശതമാനം വോട്ട് നേടിയത് മാത്രമാണ് ആശ്വസിക്കാനുണ്ടായിരുന്നത്. 53 സീറ്റാണ് അവര്‍ക്ക് ലഭിച്ചത്. നിതീഷിന് 2015ല്‍ ഉണ്ടായിരുന്ന സ്വീകാര്യത ഇപ്പോഴില്ല. ആര്‍ജെഡിയുടെ കേഡര്‍ വോട്ടുകള്‍ പലയിടത്തും ഒന്നിച്ചുവെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരുന്നു.

ജനപ്രീതി ഉയരുന്നു

ജനപ്രീതി ഉയരുന്നു

കോണ്‍ഗ്രസ് കൃത്യമായി ലാലുവിനെതിരെയുള്ള കേസുകള്‍ സഹതാപ വോട്ടുകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ബിര്‍സ മുണ്ട ജയിലില്‍ ലാലുവിനെ കാണാന്‍ പോലും ബിജെപി സര്‍ക്കാര്‍ പലരെയും അനുവദിച്ചിരുന്നില്ല. ലാലു ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന നിതീഷ് കുമാറിന്റെ വാദവും പ്രചാരണത്തിലുണ്ട്. ഇത്തരം സംഭവങ്ങള്‍ ലാലുവിന്റെ ജനപ്രീതി കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇത്തവണ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്. അതോടെ പ്രചാരണത്തില്‍ ലാലു മുഴുവന്‍ സമയവും ഉണ്ടാകും. അത് നിതീഷിന് തിരിച്ചടിയാവും.

ദളിത് മുസ്ലീം ഐക്യം

ദളിത് മുസ്ലീം ഐക്യം

ബീഹാറില്‍ എല്ലാവരെയും ഞെട്ടിച്ച് ദളിത് മുസ്ലീം ഐക്യമാണ് വരുന്നത്. നിതീഷിന്റെ വോട്ടുബാങ്കിനെയാണ് ഇത് പിളര്‍ത്തുക. ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയും ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയുമാണ് സഖ്യമുണ്ടാക്കുന്നത്. ഒവൈസിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. അതേസമയം സഖ്യത്തിലേക്ക് ആസാദിനെ കൂടി എത്തിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ബീഹാറില്‍ കിഷന്‍ ഗഞ്ച് അടക്കമുള്ള മണ്ഡലങ്ങളില്‍ വന്‍ സ്വാധീനമുണ്ടാക്കാന്‍ ഈ സഖ്യത്തിന് സാധിക്കും.

കിഷന്‍ഗഞ്ചില്‍ പൊടിപാറും

കിഷന്‍ഗഞ്ചില്‍ പൊടിപാറും

കിഷന്‍ഗഞ്ച് നേരത്തെ മജ്‌ലിസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തതാണ്. ഈ മണ്ഡലം വിട്ടുകൊടുക്കാനും കോണ്‍ഗ്രസ് തയ്യാറാണ്. മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചിയുമായും ഒവൈസി സഖ്യമുണ്ടാക്കിയിട്ടുണ്ട്. നേരത്തെ ഈ മണ്ഡലത്തില്‍ നടത്തിയ റാലിയില്‍ ചന്ദ്രശേഖര്‍ ആസാദും എത്തിയിരുന്നു. സഖ്യം തിരഞ്ഞെടുപ്പ് നീക്കങ്ങള്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയെന്ന് മജ്‌ലിസ് പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്. ബീഹാറില്‍ അതിന്റെ തുടക്കമായിരിക്കും.

കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്

കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്

കോണ്‍ഗ്രസ് നഷ്ടപ്രതാപം ഭീം ആര്‍മിയിലൂടെ തിരിച്ചുപിടിക്കാനാണ് ലക്ഷ്യമിടുന്നത്. സീമാഞ്ചല്‍ മേഖലയിലാണ് മുസ്ലീം സ്വാധീനം കൂടുതലുള്ളത്. 4 ജില്ലകളിലായി 24 മണ്ഡലങ്ങള്‍ ഇവരുടെ സ്വാധീമുള്ളവയാണ്. അരാരിയ, പൂര്‍ണിയ എന്നിവയില്‍ 14, 12 ശതമാനം ദളിത് ജനസംഖ്യയുണ്ട്. കാത്തിഹാറിലും കിഷന്‍ഗഞ്ചിലും ഇത് പത്ത് ശതമാനത്തില്‍ താഴെയാണ്. ഈ സീറ്റുകള്‍ പിടിച്ചാല്‍ അത് ആരാകും അധികാരത്തിലെത്തുകയെന്നത് ഉറപ്പിക്കും. ബിജെപിക്ക് ഇതില്‍ നിന്ന് ഒരു സീറ്റ് പോലും ലഭിക്കില്ല. പൗരത്വ നിയമം, എന്‍ആര്‍സി എന്നിവ ഈ മണ്ഡലങ്ങളില്‍ സ്വാധീന ഘടകങ്ങളാണ്. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും എന്‍ഡിഎ മുന്നോട്ട് പോകില്ലെന്ന സൂചനയും ഇതോടൊപ്പം നല്‍കുന്നുണ്ട്.

കോട്ടയിലെ ശിശുമരണത്തില്‍ ഗെലോട്ടിനെ കുറ്റപ്പെടുത്തി സച്ചിന്‍ പൈലറ്റ്, ഉത്തരവാദിത്തം കാണിക്കണം!!കോട്ടയിലെ ശിശുമരണത്തില്‍ ഗെലോട്ടിനെ കുറ്റപ്പെടുത്തി സച്ചിന്‍ പൈലറ്റ്, ഉത്തരവാദിത്തം കാണിക്കണം!!

English summary
congress try to make a grand alliance in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X