കര്‍ഷകസമരങ്ങള്‍ക്ക് പ്രത്യക്ഷ പിന്തുണ നല്കാന് കോണ്‍ഗ്രസ്; കര്‍ഷക റാലികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തില്‍ പ്രത്യക്ഷ പിന്തുണ നല്‍കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനില്‍ രണ്ടു കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച്ച നടക്കുന്ന കര്‍ഷക റാലികളില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. രാജസ്ഥാനിലെ ഹനുമാന്ഡ് ജില്ലയിലെ പിലിബംഗ,ശ്രീഗംഗാനഗര്‍ ദില്ലയിലെ പദംപൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന റാലികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുക. പഞ്ചാബിനോട് ചേര്‍ന്നുള്ള ഈ ജില്ലകളില്‍ നിന്നുള്ള നൂറ് കണക്കിന് കര്‍ഷകര്‍ ഷാജഹാന്‍പൂരിലെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഡല്‍ഹിയിലേക്കുള്ള ദേശീയപാതകളില്‍ കര്‍ഷക സമരം നടക്കുന്നുണ്ടെങ്കിലും പഞ്ചാബ് ഉത്തര്‍ പ്രദേശ് എന്നവിടങ്ങളിലേതുപോലെ തീവ്രമായിരുന്നില്ല.രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ നടന്ന മഹാപഞ്ചായത്തിലും സച്ചിന് പങ്കെടുത്തു. ആശോക് ഗഹലോട്ടുമായി അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് അകലം പാലിച്ച സച്ചിന് തിരിച്ചുവരവിനുള്ള കളമായാണ് കര്‍ഷക സമരത്തെ കാണുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഏറ്റവും വലിയ പിന്തുണ ലഭിച്ചിരുന്നത് പ്രധാനമായും കര്‍ഷകരായ ജാട്ടുകളില്‍ നിന്നുമാണ്. ഇപ്പോള്‍ നടക്കുന്ന സമരം നീണ്ടു പോകുന്നത് കര്‍ഷകര്‍ക്കിടയില്‍ ബിജെപിക്കെതിരായ വികാരത്തിന് തിരികൊളുത്തിയിട്ടുണ്ട്.
ബിജെപിയില്‍ നിന്നും പിണങ്ങിപ്പിരിയുകയും പിന്നീട് ലോക്താന്ത്രിക് പാര്‍ട്ടി രൂപീകരിക്കുകയും ചെയ്ത ഹനുമാന് ബേനുവാലിന് സമുദായത്തിന് മേല്‍ നിര്‍ണായകമായ സ്വാധിനമുണ്ട്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎയില്‍ അംഗമായ ബേനിവാല്‍ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് മുന്നണിവിടുകയും ഷാജഹാന്‍പൂരിലെ സമരത്തില്‍ പങ്കെടുത്ത് കേന്ദ്ര നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
കര്‍ഷക സമരം അന്തര്‍ ദേശീയ ശ്രദ്ധയാകര്ഷിച്ചപ്പോഴും രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വം കര്‍ഷക സമരത്തില്‍ കാര്യമായ ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. എന്നാല്‍ സച്ചിന് പൈലറ്റ് കര്‍ഷക യോഗങ്ങളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ പ്രകടമായി തന്നെ രംഗത്തിങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമായി. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് രംഗത്തിറങ്ങാന്‍ തയാറെടുക്കുന്നത്.
ട്രാക്ടര്‍ റാലികള്‍ നടത്തി സമ്മേളന സ്ഥലങ്ങളില്‍ എത്താനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കര്‍ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ഷകര്‍ക്കൊപ്പം എന്ന സന്ദേശം നല്ുന്നതില് ഈ സമ്മേളനങ്ങളിലൂടെ കോണ്‍ഗ്രസിന് സാധിക്കുന്ന പക്ഷം മറ്റ് സംസ്ഥാനങ്ങളിലും പ്രത്ക്ഷമായി സമരത്തിന് അനുകൂലമായി ശക്തമായി രംഗത്തിറങ്ങാന്‍ പാര്‍ട്ടി തയാറായേക്കും.