കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിനെ നേരെയാക്കാന്‍ രാഹുല്‍, സമവായത്തിന് ഭൂപേഷ് ബാഗല്‍, കോണ്‍ഗ്രസ് നേതൃത്വം മാറും!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ മാറുന്നത്. എന്നാല്‍ രാഹുല്‍ ബീഹാര്‍ യൂണിറ്റിനെ ഒന്നടങ്കം മാറ്റാനാണ് താല്‍പര്യപ്പെടുന്നത്. ഇവരോട് നേരത്തെ തന്നെ ഒരുങ്ങാനും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും രാഹുല്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ടീം രാഹുലിലെ തന്നെ പ്രവര്‍ത്തകര്‍ യാതൊരു പ്രവര്‍ത്തനവും നടത്തിയില്ല. ബീഹാര്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇവര്‍ പ്രചാരണം തീരുമാനിച്ചത്.

രാഹുലിന്റെ നേതൃത്വം

രാഹുലിന്റെ നേതൃത്വം

രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരാത്തതും, തെരഞ്ഞെടുപ്പിനെ കുറിച്ച് അദ്ദേഹം കൃത്യമായി പറയാത്തതുമാണ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ രാഹുലിനെ ഇവര്‍ പല ബീഹാറില്‍ ശക്തിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. 70 സീറ്റുകള്‍ തേജസ്വി യാദവുമായി സംസാരിച്ച് ഉറപ്പിച്ചത് ഇതുകൊണ്ടായിരുന്നു. ഇല്ലെങ്കില്‍ 45 സീറ്റില്‍ മാത്രം മത്സരിച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം. എന്നാല്‍ കഴിഞ്ഞ തവണ 27 സീറ്റ് ലഭിച്ചതിന്റെ ആവേശത്തിലായിരുന്നു ഇത്രയും സീറ്റ് ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസില്‍ തമ്മില്‍ തല്ല്

കോണ്‍ഗ്രസില്‍ തമ്മില്‍ തല്ല്

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോല്‍വിയില്‍ പരസ്പരം ചെളിവാരിയെറിയുകയാണ്. കോണ്‍ഗ്രസ് എംഎല്‍എ വിജയ് ശങ്കര്‍ ദുബെയുടെ അനുയായികളും സിദ്ധാര്‍ത്ഥ് എംഎല്‍എ സിദ്ധാര്‍ത്ഥുമായി തമ്മില്‍ തല്ല് വരെ അരങ്ങേറി. ഇത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. മോശം വാക്കുകള്‍ കൊണ്ടുള്ള അഭിഷേകമായിരുന്നു നടന്നത്. ഇവരെ പാര്‍ട്ടിക്ക് ഒഴിവാക്കാനാവില്ല. ശക്തരായ നേതാക്കളാണ് ഇവര്‍. കോണ്‍ഗ്രസിനെ നല്ല രീതിയില്‍ മുന്നോട്ട് നയിക്കുന്ന നേതാക്കളുമാണ്.

ബാഗല്‍ ബീഹാറിലെത്തി

ബാഗല്‍ ബീഹാറിലെത്തി

രാഹുല്‍ പ്രശ്‌നപരിഹാരത്തിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയാണ് നിയോഗിച്ചിരിക്കുന്നത്. അദ്ദേഹം പട്‌നയിലെത്തി. എല്ലാവരെയും ഒന്നിപ്പിച്ച് നിര്‍ത്താനും ബാഗള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരായ മനിഹാട്ടി മനോഹര്‍ കുമാര്‍, അരാരിയ എംഎല്‍എ ആബിദ് ഉര്‍ റഹ്മാന്‍ എന്നിവര്‍ ബാഗല്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തില്ല. ഹൈക്കമാന്‍ഡുമായി ഇടഞ്ഞാണ് ഇവര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. ഇത് നല്ല സൂചനയല്ല രാഹുലിന് നല്‍കുന്നത്.

പുതിയ നേതാവ്

പുതിയ നേതാവ്

ബീഹാറില്‍ കോണ്‍ഗ്രസിന്റെ സഭാ നേതാവിനെയും ബാഗല്‍ പ്രഖ്യാപിച്ചു. ബാഗല്‍പൂര്‍ എംഎല്‍എ അജീത് ശര്‍മയാണ് പുതിയ നേതാവ്. പാര്‍ട്ടിയുടെ സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ അവിനാഷ് പാണ്ഡെ കൂടി ചേര്‍ന്നാണ് അജിത് ശര്‍മയെ തിരഞ്ഞെടുത്തത്. കസ്ബ എംഎല്‍എ അഫാക് ആലം സഭയിലെ ഉപനേതാവാണ്. ഔറംഗബാദ് എംഎല്‍എ ആനന്ദ് ശങ്കര്‍ സിംഗാണ് ട്രഷറര്‍. എന്നാല്‍ പല നേതാക്കളും കോണ്‍ഗ്രസ് ആത്മാര്‍ത്ഥമായി പരിശ്രമിച്ചില്ലെന്ന വാദത്തിലാണ്. 19 സീറ്റുകള്‍ മാത്രം നേടിയത് അലസത കൊണ്ടാണെന്നും സീനിയര്‍ നേതാക്കള്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥികളിലും താല്‍പര്യം

സ്ഥാനാര്‍ത്ഥികളിലും താല്‍പര്യം

രാഹുല്‍ ബീഹാറിന്റെ ചുമതല ഏല്‍പ്പിച്ചവരെല്ലാം വന്‍ പരാജമായിരുന്നു. നേരത്തെ സീറ്റ് നല്‍കുമ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷനെ ഹൈക്കമാന്‍ഡ് തെരഞ്ഞെടുപ്പ് പാനലില്‍ നിന്ന് മാറ്റി നിര്‍ത്തി. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചോള്‍ കുരുക്കിലായത് എഐസിസി ജനറല്‍ സെക്രട്ടറി ശക്തിസിംഗ് ഗോഹിലാണ്. മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായിരുന്ന ചന്ദന ബഗ്ച്ചിയും അനില്‍ ശര്‍മയും ഗോഹിലിനെതിരെ രംഗത്തെത്തി. അഴിമതിക്കാര്‍ക്കും മത്സരക്ഷമത ഇല്ലാത്തവര്‍ക്കും സീറ്റ് നല്‍കുന്നുവെന്നായിരുന്നു പരാതി. സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ ജാ, പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ അഖിലേഷ് പ്രസാദ് സിംഗും എന്നിവരും ഇതേ ആരോപണം നേരിട്ടു.

ഗ്രൗണ്ട് പൊളിറ്റിക്‌സ് അറിഞ്ഞില്ല

ഗ്രൗണ്ട് പൊളിറ്റിക്‌സ് അറിഞ്ഞില്ല

ബീഹാര്‍ സംസ്ഥാന സമിതിയും ഹൈക്കമാന്‍ഡും ബീഹാര്‍ തെരഞ്ഞെടുപ്പിലെ വന്‍ പരാജയങ്ങളാണ്. കോണ്‍ഗ്രസിന് എതിരായി വലിയൊരു വികാരം അടിത്തട്ടിലുണ്ടായിരുന്നു. സിഎഎ മുതലുള്ള ജനകീയ വിഷയങ്ങളിലൊന്നും കോണ്‍ഗ്രസ് ഇടപെടില്ല. എന്നാല്‍ മുന്നോക്ക് വോട്ടില്‍ പ്രതീക്ഷ രാഹുലിന് അവിടെയും പിഴച്ചു. ഈ വോട്ടുകള്‍ എളുപ്പത്തില്‍ ബിജെപിക്കൊപ്പം നിന്നു. തീര്‍ച്ചയായും കോണ്‍ഗ്രസിന്റെ കരുത്തായിരുന്നു മുസ്ലീം വോട്ടുകള്‍. സീമാഞ്ചലില്‍ തേരോട്ടം തന്നെ നടത്താന്‍ കോണ്‍ഗ്രസിന് സാധിക്കുമായിരുന്നു. പക്ഷേ മുസ്ലീങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് അകന്നത് വലിയ തിരിച്ചടിയായി മാറി.

ആര്‍ജെഡിയും കൈവിട്ടു

ആര്‍ജെഡിയും കൈവിട്ടു

ബീഹാറിലെ തോല്‍വിയില്‍ ആര്‍ജെഡിയും കോണ്‍ഗ്രസിനെയാണ് കുറ്റപ്പെടുത്തിയത്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയത് തിരിച്ചടിയായെന്ന ആര്‍ജെഡി പറയുന്നു. കോണ്‍ഗ്രസ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല. പാര്‍ട്ടിക്ക് ബീഹാറില്‍ ശക്തമായ അടിത്തറയുണ്ടെന്ന് കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ അത് വിശ്വസിച്ച് അവരുടെ ആവശ്യങ്ങള്‍ക്ക് ആര്‍ജെഡി നേതൃത്വം വഴങ്ങിയത് വലിയ തിരിച്ചടിയായി. അസാദുദ്ദീന്‍ ഒവൈസിയുടെ നീക്കം മുന്‍കൂട്ടി മനസ്സിലാക്കാനായില്ലെന്നും ആര്‍ജെഡി നേതാക്കള്‍ പറഞ്ഞു.

English summary
congress trying to bring changes in bihar, bhupesh baghel arrives in state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X