പ്രതിപക്ഷ യോഗം വിളിക്കാതെ കോണ്‍ഗ്രസ്, പാര്‍ട്ടിയില്‍ തുടരെ പ്രശ്‌നം. പരിഹരിക്കാനിറങ്ങി രാഹുല്‍
ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ ഐക്യം വൈകുന്നു. കോണ്‍ഗ്രസ് ദുര്‍ബലമായതാണ് പ്രധാനം. കോണ്‍ഗ്രസിന് പ്രതിപക്ഷ കക്ഷികളെ പാര്‍ലമെന്റില്‍ പോലും ഒന്നിപ്പിക്കാന്‍ സാധിക്കുന്നില്ല. രാഹുല്‍ ഗാന്ധി ഈ പശ്ചാത്തലത്തില്‍ പ്രശ്‌ന പരിഹാരത്തിന് ഇറങ്ങിയിട്ടുണ്ട്.
സീനീയര്‍ നേതാക്കളെയും അതുപോലെ ജൂനിയര്‍ നേതാക്കളെയും കണ്ട് പ്രതിപക്ഷ ഐക്യം ശക്തമാക്കുകയാണ് രാഹുല്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് നിര്‍ണായകമായ രണ്ട് തന്ത്രജ്ഞരുടെ സേവനങ്ങളും ലഭിക്കുന്നുണ്ട്. പ്രശാന്ത് കിഷോര്‍ ഗുജറാത്തിലും സുനില്‍ കനുഗോലും കര്‍ണാടകത്തിലും കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ സഹായം 2024 മുന്നില്‍ കണ്ട് രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാര്‍ലമെന്റ് സെഷനില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം വിട്ടുനില്‍ക്കുന്നതാണ് പ്രതിപക്ഷ കക്ഷികളെ അമ്പരപ്പിക്കുന്നത്. മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 7 വരെ നടന്ന സെഷനില്‍ പ്രതിപക്ഷ കക്ഷികളെ കാണാനോ നേതാക്കളുമായി ചര്‍ച്ച ചെയ്ത് സഭയിലെ തന്ത്രങ്ങള്‍ ഒരുക്കാനോ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയില്ല. അതേസമയം ബിജെപിക്കെതിരെയുള്ള സുപ്രധാന ശക്തി എന്ന കോണ്‍ഗ്രസിന്റെ കരുത്ത് നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തല്‍. ബിജെപി വിരുദ്ധ കക്ഷികളില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഇവരെ ഒന്നിപ്പിക്കാനുള്ള ആഗ്രഹം നഷ്ടമായിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ളവര്‍ കോണ്‍ഗ്രസിനെ ബിജെപി ബദലായി കാണാനാവില്ല എന്ന വിലയിരുത്തലിലാണ്.

കോണ്‍ഗ്രസിനെ മുന്‍നിരയില്‍ നിര്‍ത്താതെയുള്ള ബിജെപി വിരുദ്ധ സഖ്യത്തെ കുറിച്ച് ചില പ്രാദേശിക പാര്‍ട്ടികള്‍ ഇതിനോടകം ചര്‍ച്ച ചെയ്ത് കഴിഞ്ഞു. കോണ്‍ഗ്രസ് ഈ സഖ്യത്തെ പിന്തുണച്ചാല്‍ മാത്രം മതിയെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന് സഖ്യത്തെ നിയന്ത്രിക്കാനുള്ള അധികാരം നഷ്ടമായാല്‍ അതോടെ സഖ്യത്തില്‍ പ്രസക്തിയില്ലാത്ത അവസ്ഥയുണ്ടാവും. പ്രധാനമായും തിരഞ്ഞെടുപ്പുകള്‍ തോല്‍ക്കുന്നത് പല പാര്‍ട്ടികളെയും കോണ്‍ഗ്രസിനെ നേരിട്ട് എതിര്‍ക്കുന്നതിന് കാരണമായിട്ടുണ്ട്. കോണ്‍ഗ്രസിലെ തമ്മിലടിയെല്ലാം പാര്‍ലമെന്റില്‍ പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലമാക്കുന്ന ഘടകങ്ങളാണിത്.

ചില പാര്‍ട്ടികള്‍ മനപ്പൂര്‍വം വരാതെയിരുന്ന് പ്രതിപക്ഷ സഖ്യം ദുര്‍ബലമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ രണ്ട് സഭകളിലും ഇന്ധന വില വര്‍ധന, അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, ടിആര്‍എസ് കോണ്‍ഗ്രസ് ഇല്ലാതെയാണ് പ്രതിഷേധം നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസിനെ ഒരു പ്രതിപക്ഷ പരിപാടിക്കും ഒപ്പം കൂട്ടേണ്ടെന്ന നിലപാടാണ് ഉള്ളത്. പ്രതിപക്ഷ കകക്ഷികളുടെ യോഗം കോണ്‍ഗ്രസില്ലാതെ തന്നെ മമത ചേര്‍ന്നിരുന്നു. സോണിയാ ഗാന്ധിയെ പരമാവധി അവഗണിക്കാനും തൃണമൂല്‍ ശ്രമിച്ചിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരിക്കുകയാണ്.

തൃണമൂല്‍ ബംഗാളിലെ വമ്പന്‍ ജയത്തോടെ ദേശീയ തലത്തില്‍ വന്‍ ശക്തിയായെന്ന വിലയിരുത്തലിലാണ്. ആംആദ്മി പാര്‍ട്ടിയും അങ്ങനെ തന്നെയായിട്ടാണ് ഇവരെ കാണുന്നത്. എന്നാല്‍ ദേശീയ തലത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുക കടമയാണ്. കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ജയിച്ച് തുടങ്ങിയാല്‍ ആ നിമിഷം കോണ്‍ഗ്രസിന് ദേശീയ തലത്തിലുള്ള സ്വാധീനം വര്‍ധിക്കുമെന്ന് ഉറപ്പാണ്. പ്രതിപക്ഷ കക്ഷികള്‍ തന്നെ കോണ്‍ഗ്രസിനെ തകര്‍ത്ത് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗ നേതാക്കള്‍ക്ക നല്‍കാനുള്ള ശ്രമത്തിലാണ്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന് യുപിഎ അധ്യക്ഷ സ്ഥാനവും നഷ്ടമാകാം.

രാഹുല്‍ ഇതിനൊരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ശരത് യാദവിനെ അദ്ദേഹം പോയി കണ്ടത് അതിന്റെ സൂചനയാണ്. കോണ്‍ഗ്രസിനെ നയിക്കുന്നത് രാഹുല്‍ ഗാന്ധിയാണെന് ശരത് യാദവ് പറഞ്ഞു. രാഹുലിനെ അടുത്ത കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്നും ശരത് യാദവ് ആവശ്യപ്പെട്ടു.നമുക്ക് അതിനെ കുറിച്ച് ചിന്തിക്കാമെന്ന് രാഹുല്‍ മറുപടിയും നല്‍കി. നേരത്തെ ശരത് യാദവിന്റെ പാര്‍ട്ടി ആര്‍ജഡിയില്‍ ലയിച്ചിരുന്നു. ഇതിനിടെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയും എന്‍സിപി നേതാവ് ശശി തരൂരും രഹസ്യ ചര്‍ച്ച നടത്തി. കേന്ദ്ര ഏജസികളെ ദുരുപയോഗം ചെയ്യുന്നതിലുള്ള വിഷമങ്ങള്‍ കേന്ദ്രം എല്ലാ ബന്ധങ്ഹളും കയറിയിറക്കും.












Click it and Unblock the Notifications