Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി പിടിക്കാന്‍ ഷഹിന്‍ബാഗ് തന്ത്രം, ലക്ഷ്യം മുസ്ലീം വോട്ടുകള്‍, കോണ്‍ഗ്രസ് തന്ത്രം ഇങ്ങനെ

ദില്ലി: കോണ്‍ഗ്രസിന് ദില്ലിയില്‍ ജയിക്കാന്‍ അവസാന തന്ത്രം പയറ്റുന്നു.പൗരത്വ നിയമത്തിലെ പ്രതിഷേധം കോണ്‍ഗ്രസിന് അനുകൂലമാക്കി എടുക്കാനാണ് പാര്‍ട്ടിയിലെ നിര്‍ദേശം. സമരത്തിന് പ്രത്യേക നായകരില്ലാത്തത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയെ കളത്തില്‍ ഇറക്കാതെ മറ്റ് നേതാക്കളെ ഉപയോഗിച്ച് സിഎഎ സമരത്തെ കോണ്‍ഗ്രസ് അനുകൂല സമരം പോലെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.

ദില്ലിയില്‍ കോണ്‍ഗ്രസിന് എടുത്ത് കാണിക്കാന്‍ ഒരു നേതാവില്ലാത്തതും വലിയ ഗുണകരമാണ്. ബിജെപിയുടെ പ്രചാരണം ഓരോ പാര്‍ട്ടിയിലെയും പ്രധാന നേതാക്കള്‍ക്കെതിരെയാണ്. അടിയൊഴുക്കുകള്‍ ശക്തമാണെന്നതും അരവിന്ദ് കെജ്‌രിവാളിന്റെ മൗനം ബിജെപിക്കുള്ള സമ്മതമാണെന്ന രീതിയിലുമാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. കെജ്‌രിവാള്‍ വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിന്റെ സുപ്രധാന തന്ത്രമാണ്. അതിന്റെ ഭാഗമാണിത്.

എന്തുകൊണ്ട് ദില്ലി

എന്തുകൊണ്ട് ദില്ലി

കോണ്‍ഗ്രസ് ഇതുവരെ ജയിച്ച സംസ്ഥാനങ്ങളെ പോലെയല്ല ദില്ലിയെ കാണുന്നത്. വൈകാരികമായി ഏറ്റവും അടുപ്പമുണ്ട് ദില്ലിക്ക്. രാഹുല്‍ അണിയറയില്‍ ഇരുന്ന് പ്രവര്‍ത്തനവും ശക്തിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ നേതാക്കളാരും ദില്ലിയിലെ നേതാക്കളാരും പ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടില്ല. പലര്‍ക്കും തോറ്റുപോകുമോ എന്ന ഭയം ഉണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം ദില്ലിയില്‍ ബിജെപിക്കെതിരെ ആര് വിജയിച്ചാലും അവര്‍ ദേശീയ രാഷ്ട്രീയത്തിലെ പ്രബലരായി അറിയപ്പെടും. അതാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യം.

ലക്ഷ്യം ഷഹിന്‍ബാഗ്

ലക്ഷ്യം ഷഹിന്‍ബാഗ്

പൗരത്വ നിയമത്തിലൂടെ വോട്ടര്‍മാര്‍ പല തട്ടിലായി കഴിഞ്ഞിരിക്കുകയാണ്. അപ്രതീക്ഷിത രാഷ്ട്രീയ സാഹചര്യമാണ് ഇത്. ഷഹിന്‍ബാഗിലെ സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത് ഈ വോട്ടുബാങ്ക് തിരിച്ചറിഞ്ഞത് കൊണ്ടാണ്. സിഎഎയാണ് കോണ്‍ഗ്രസിന്റെ ദില്ലി തന്ത്രം. ന്യൂനപക്ഷങ്ങളുടെ വോട്ടുബാങ്ക് 20 മണ്ഡലങ്ങളിലായി പടര്‍ന്ന് കിടക്കുകയാണ്. നിലവില്‍ ഒറ്റ സീറ്റ് പോലുമില്ലാത്ത കോണ്‍ഗ്രസിന് ഇതില്‍ എല്ലാ സീറ്റുകളും നേടാനാവുമെന്നാണ് വിലയിരുത്തല്‍.

ഫോര്‍മുല ഇങ്ങനെ

ഫോര്‍മുല ഇങ്ങനെ

എഎപിക്ക് ഭൂരിപക്ഷം ലഭിക്കാതായാല്‍ പിന്നെയുള്ളത് കോണ്‍ഗ്രസാണ്. മുമ്പൊരിക്കല്‍ ഭരിച്ചപ്പോള്‍ വെറും 49 ദിവസം മാത്രമാണ് സഖ്യം നീണ്ടത്. എന്നാല്‍ നിലവിലെ സാഹചര്യം ബിജെപിയെ വീഴ്ത്താന്‍ ആരുമായും സഖ്യത്തിന് തയ്യാറാണ് കോണ്‍ഗ്രസ്. അതുകൊണ്ട് സഖ്യത്തിന് കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുത്തേക്കും. പക്ഷേ അതിന് 30 സീറ്റുകളെങ്കിലും കോണ്‍ഗ്രസ് നേടണം. എങ്കില്‍ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. എഎപിയുമായുള്ള സഖ്യം കോണ്‍ഗ്രസിന് ഇപ്പോള്‍ വളരെ അത്യാവശ്യമാണ്.

മുസ്ലീം സ്‌നേഹം

മുസ്ലീം സ്‌നേഹം

നഷ്ടപ്പെട്ട മുസ്ലീം അനുകൂല നിലപാട് തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. അതിനായിട്ടാണ് സിഎഎയെ ഉപയോഗിക്കുന്നത്. ശശി തരൂര്‍, സന്ദീപ് ദീക്ഷിത്, സുഭാഷ് ചോപ്ര, മണിശങ്കര്‍ അയ്യര്‍ തുടങ്ങിയ പ്രമുഖരാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയത്. ഒരു പാര്‍ട്ടിയും ഇതുവരെ തിരിഞ്ഞു നോക്കാത്ത സാഹചര്യത്തില്‍ ഇത് കോണ്‍ഗ്രസിന് നേട്ടമാകുമെന്ന് നൂറു ശതമാനം ഉറപ്പാണ്. ദില്ലിയുടെ മൊത്തം ജനസംഖ്യയില്‍ 13 ശതമാനം മുസ്ലീങ്ങളാണ്.

കെജ്‌രിവാള്‍ വിലകുറച്ച് കണ്ടോ?

കെജ്‌രിവാള്‍ വിലകുറച്ച് കണ്ടോ?

പോസിറ്റീവ് രാഷ്ട്രീയം എന്ന കെജ്‌രിവാളിന്റെ നയം തിരിച്ചടിയാവുമോ എന്ന ഭയം എഎപിക്കുണ്ട്. കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചതാണ് അവരുടെ തോല്‍വിക്ക് പ്രധാന കാരണമെന്നാണ് എഎപിയുടെ നിരീക്ഷണം. അതുകൊണ്ട് മോദി സര്‍ക്കാരിന്റെ നയങ്ങളെയും ബിജെപിയെയും അനാവശ്യമായി വിമര്‍ശിക്കുന്നത് അധികാരം നഷ്ടമാക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതിലൂടെ മുസ്ലീം വോട്ടുബാങ്കിനെ അദ്ദേഹം വിലകുറച്ച് കണ്ടിരിക്കുകയാണ്. പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നാല്‍ അത് മൊത്തം ഫലത്തെ മാറ്റി മറിക്കും.

ബിജെപിക്ക് സമ്മര്‍ദം

ബിജെപിക്ക് സമ്മര്‍ദം

ഇത്തവണ അധികാരം പിടിക്കേണ്ടതിന്റെ സമ്മര്‍ദം ഏറ്റവും കൂടുതലുള്ളത് ബിജെപിയിലാണ്. എന്നാല്‍ വിഭാഗീയതയും സിഎഎ പ്രതിഷേധവും ബിജെപിയുടെ ശക്തി ക്ഷയിപ്പിച്ചിരിക്കുകയാണ്. പൂര്‍വാഞ്ചലി വോട്ടര്‍മാരെ ലക്ഷ്യമിട്ട് ബിജെപി കൊണ്ടുവന്ന മനോജ് തിവാരി പാര്‍ട്ടിക്ക് ബാധ്യതയാവുമെന്നാണ് വിലയിരുത്തല്‍. തിവാരിക്കെതിരെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പാലം വലിക്കാനാണ് സാധ്യതകള്‍. പലരും എഎപിക്കും കോണ്‍ഗ്രസിനുമായി വോട്ടുമറിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഹര്‍ഷവര്‍ധന് തന്നെയാണ് ഇത്തവണയും പിന്തുണ കൂടുതലുള്ളത്. പക്ഷേ ബിജെപിക്ക് ഭരണ നേട്ടങ്ങള്‍ ഒന്നും പറയാനില്ലാത്തത് വലിയ പോരായ്മയായി മുന്നിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+