കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കാന്‍ ബിജെപി.... ജാതി വോട്ടുകള്‍ നിര്‍ണായകം!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ ജാതി വോട്ടുകള്‍ ഏകീകരിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും പോരാട്ടത്തില്‍. ഒറ്റയ്ക്ക് വിജയിക്കാനാവുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് പാഠം പഠിച്ചുള്ള നീക്കത്തിനാണ് ബിജെപി ഇറങ്ങുന്നത്. അതേസമയം സംസ്ഥാനത്ത് നേട്ടമുണ്ടാക്കുക എളുപ്പമേറിയ കാര്യമല്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരിക്കുകയാണ്.

പ്രധാനമായും ചെറുകിട പാര്‍ട്ടികളുമായി ചേര്‍ന്നുള്ള ഒരു സഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും പാളിപ്പോയി. എന്നാല്‍ ഇക്കാര്യം ബിജെപി വിജയിച്ചിരിക്കുകയാണ്. ജാതി വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ ഇത്തരം ചെറിയ പാര്‍ട്ടികള്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ബിജെപി മനസ്സിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വൈകിയ നീക്കം ഗുണം ചെയ്യുമോ എന്ന ആശങ്കയിലാണ് നേതൃത്വം.

കോണ്‍ഗ്രസിന്റെ പോരാട്ടം

കോണ്‍ഗ്രസിന്റെ പോരാട്ടം

കോണ്‍ഗ്രസ് ഇത്തവണ ഒറ്റയാന്‍ പോരാട്ടത്തിനാണ് ഇറങ്ങിയിരിക്കുന്നത്. ചെറിയ കക്ഷികളെ ഒപ്പം കൂട്ടാന്‍ അശോക് ഗെലോട്ട് സമ്മതിച്ചില്ല എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിലെ അതേ പിഴവ് തന്നെയാണ് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്. ഒടുവില്‍ ബിഎസ്പിയുടെ പിന്തുണ വരെ കോണ്‍ഗ്രസിന് ആവശ്യമായി വന്നു. ഇത്തവണ പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല.

പ്രാദേശിക പാര്‍ട്ടികളുടെ സ്വാധീനം

പ്രാദേശിക പാര്‍ട്ടികളുടെ സ്വാധീനം

രാജസ്ഥാനില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പല മണ്ഡലങ്ങളിലും ഫലത്തെ സ്വാധീനിക്കാന്‍ സാധിക്കും. ഇത് പക്ഷേ കോണ്‍ഗ്രസ് വേണ്ട വിധത്തില്‍ ഗൗനിച്ചിട്ടില്ല. 2014ല്‍ ബിജെപി രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇറങ്ങിയിരുന്നു. സംസ്ഥാനത്തെ 25 സീറ്റുകളും ഈ സഖ്യം തൂത്തുവാരി. 55.6 ശതമാനം വോട്ടാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്. കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലായിരുന്നു.

പ്രശ്‌നങ്ങള്‍ രണ്ട് പേര്‍ക്കും

പ്രശ്‌നങ്ങള്‍ രണ്ട് പേര്‍ക്കും

കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ പ്രതിസന്ധിയാണ് നിലവില്‍ ഉള്ളത്. കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കേന്ദ്ര സര്‍ക്കാരിന് വല്ലാത്ത തിരിച്ചടിയാണ്. അതേസമയം പുല്‍വാമ ആക്രമണവും ബാലക്കോട്ടിലെ വ്യോമാക്രമണവും ചൂണ്ടിക്കാണിച്ചാണ് ബിജെപി ഇതിനെ പ്രതിരോധിക്കുന്നത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ഈ വിഷയം തീവ്രമായി തന്നെ ബിജെപി ചൂണ്ടിക്കാണിക്കുന്നുണ്ട്. കോണ്‍ഗ്രസിന് കര്‍ഷക വായ്പയിലെ പ്രതിസന്ധികളാണ് മുന്നിലുള്ളത്.

കര്‍ഷക വായ്പകള്‍

കര്‍ഷക വായ്പകള്‍

കോണ്‍ഗ്രസിന് മുന്നിലുള്ളത് കര്‍ഷക വായ്പ മുഴുവന്‍ എഴുതി തള്ളിയോ എന്ന പ്രശ്‌നമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത് കൊണ്ട് ഇത് പൂര്‍ണായും നടപ്പാക്കിയിട്ടില്ല. പല കാര്‍ഷിക പദ്ധതികളും ഇതുകാരണം നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം കാര്‍ഷിക വായ്പ എഴുതി തള്ളിയ സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ഷകരില്‍ എത്തിയത് കോണ്‍ഗ്രസിന് ഗുണം ചെയ്‌തേക്കും. ബാക്കിയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം ചെയ്യുമെന്ന ഉറപ്പാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത്.

തഴഞ്ഞ പാര്‍ട്ടികള്‍

തഴഞ്ഞ പാര്‍ട്ടികള്‍

ആര്‍എല്‍പിയെയും ഭാരതീയ് ട്രൈബല്‍ പാര്‍ട്ടിയെയും കോണ്‍ഗ്രസ് സഖ്യത്തില്‍ ഉള്‍പ്പെടുത്താതിരുന്നത് വലിയ പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്. ഇവര്‍ വോട്ടുകള്‍ ഭിന്നിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എല്‍പി മൂന്ന് സീറ്റും ബിടിപി രണ്ട് സീറ്റും നേടിയിരുന്നു. ഇവര്‍ ഒപ്പമുണ്ടെങ്കില്‍ ഗുജ്ജാര്‍, മീണ, കായംഖനി വിഭാഗങ്ങളുടെ വോട്ട് കോണ്‍ഗ്രസിന് ലഭിച്ചേനെ. പ്രാദേശിക തലത്തില്‍ ഇവരുടെ പിന്തുണ ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഇത് വിജയിച്ചാല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി തന്നെ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ തരംഗത്തിനായി കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍..... 226 സീറ്റുകള്‍ നേടാനുള്ള നീക്കം ഇങ്ങനെരാഹുല്‍ തരംഗത്തിനായി കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍..... 226 സീറ്റുകള്‍ നേടാനുള്ള നീക്കം ഇങ്ങനെ

English summary
congress turns its back in rajasthan on smaller parties may face a hit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X