
ചണ്ഡീഗഡ് ആരുടെ തലസ്ഥാനം? പഞ്ചാബ്-ഹരിയാന കോണ്‍ഗ്രസ് നേതൃത്വം രണ്ട് തട്ടില്‍, സിദ്ദുവിന് മറുപടി
ദില്ലി: ചണ്ഡീഗഡ് ഏത് സംസ്ഥാനത്തിന്റെ ഭാഗമാണെന്ന തര്‍ക്കം രൂക്ഷമാകുന്നു. പഞ്ചാബ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹരിയാന കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുകയാണ്. ഹരിയാനയുടെ നിര്‍ണായകമായ മേഖലയാണ് ചണ്ഡീഗഡെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഈ വിഷയത്തില്‍ ഹരിയാന കോണ്‍ഗ്രസും പഞ്ചാബ് കോണ്‍ഗ്രസും രണ്ട് തട്ടിലാണ്. നേരത്തെ പഞ്ചാബ് നിയമസഭ ചണ്ഡീഗഡിന്റെ അധികാരം സംസ്ഥാനത്തിന് കീഴിലാക്കുന്ന പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഇത് രാഷ്ട്രീയ ഗിമ്മിക്കാണെന്ന് പഞ്ചാബ് കോണ്‍ഗ്രസ് പറഞ്ഞു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഹരിയാന ഗവര്‍ണര്‍ എന്നിവരെ ഈ വിഷയത്തില്‍ കാണുമെന്ന് ഹരിയാന കോണ്‍ഗ്രസ് വ്യക്തമാക്കി.
ആരാണ് നിഹാരിക കൊനിഡേല? ചിരഞ്ജീവിയുടെ സഹോദര പുത്രി, മയക്കുമരുന്ന് റെയ്ഡില്‍ കസ്റ്റഡിയില്‍
ചണ്ഡീഗഡ് നിലവില്‍ ഹരിയാനയുടെയും പഞ്ചാബിന്റെയും സംയുക്ത തലസ്ഥാനമാണ്. ഭൂപീന്ദര്‍ ഹൂഡയുടെയും നേതൃത്വത്തിലാണ് കോണ്‍ഗ്രസ് യോഗം ചേര്‍ന്നത്. ചണ്ഡീഗഡ് ഹരിയാനയുടേതാണ്. ഷാ കമ്മീഷന് ഇത് നേരത്തെ തന്നെ ഹരിയാനയ്ക്ക് നല്‍കിയതാണെന്നും ഹൂഡ പറഞ്ഞു. ജലം, ഭൂമി, തലസ്ഥാനം എന്നിങ്ങനെ തര്‍ക്ക വിഷയങ്ങള്‍ ധാരാളമുണ്ട്. ഹരിയാനയ്ക്ക് ആവശ്യമായ വെള്ളം കിട്ടുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ഹൂഡ പറഞ്ഞു. ചണ്ഡീഗഡില്‍ നിന്ന് ചില ഭൂപ്രദേശങ്ങളെ ഹരിയാനയിലേക്ക് മാറ്റേണ്ടതുണ്ട്. അതിനായി ഹരിയാന കോണ്‍ഗ്രസ് പ്രക്ഷോഭം തുടരുമെന്നും ഭൂപീന്ദര്‍ ഹൂഡ വ്യക്തമാക്കി.
പഞ്ചാബിലെ പ്രമേയം നിയമലംഘനമാണ്. മേഖലയിലെ സമാധാനത്തെയും സൗഹാര്‍ദത്തെയും തകര്‍ക്കുന്നതാണ് നീക്കമെന്ന് ഭൂപീന്ദര്‍ ഹൂഡ പറഞ്ഞു. നദീജലം പങ്കുവെക്കുന്നത് നിയമപരമായി ലഭിക്കേണ്ട അവകാശമാണ്. അത് ഭരണഘടനയില്‍ സംരക്ഷിതമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് ്നവജ്യോത് സിദ്ദുവിന്റെ പരാമര്‍ശങ്ങളാണ് വിവാദം ശക്തമാക്കാന്‍ കാരണം. സത്ലജ്-യമുന കനാല്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കി പഞ്ചാബില്‍ നിന്ന് നദീജലം ഹരിയാനയില്‍ ലഭ്യമാക്കണമെന്നാണ് ആവശ്യം. ഹിന്ദു സംസാരിക്കുന്ന 400 ഗ്രാമങ്ങളെ ഹരിയാനയ്ക്ക് വിട്ടുനല്‍കണമെന്നും ആവശ്യമുണ്ട്.
അതേസമയം ചണ്ഡീഗഡ് എപ്പോഴും പഞ്ചാബിന്റെ ഭാഗമായിരിക്കുമെന്ന് സിദ്ദു പറഞ്ഞു. നദീജലത്തിന് വേണ്ടിയായിരിക്കും അടുത്ത വലിയ പോരാട്ടമെന്നും സിദ്ദു വ്യക്തമാക്കി. ചണ്ഡീഗഡിന് വേണ്ടി നടത്തുന്ന അനാവശ്യ പ്രശ്നങ്ങള്‍, ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സാഹോദര്യത്തെ ഇല്ലാതാക്കുമെന്നും, വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും സുനില്‍ ജക്കര്‍ പറഞ്ഞു. പഞ്ചാബിന്റെ നദീജലത്തിന് വേണ്ടിയാണ് ഹരിയാന ശ്രമിക്കുന്നതെന്ന വാദങ്ങളാണ് സിദ്ദു മുന്നോട്ട് വെച്ചത്. ദീര്‍ഘകാലമായി നദീജലം സംബന്ധിച്ച തര്‍ക്കം ഇരു സംസ്ഥാനങ്ങള്ക്കുമിടയിലുണ്ട്. നേരത്തെ കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രശ്നങ്ങള്‍ വീണ്ടും ശക്തമായത്.
ദിലീപിനോട് 25 ലക്ഷം ചോദിച്ചിട്ടില്ല, തെളിവായി 30 ഓഡിയോ ക്ലിപ്പുകള്‍ നല്‍കിയെന്ന് ബാലചന്ദ്രകുമാര്‍