കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മഹാരാഷ്ട്ര നേതാക്കള്‍ ദില്ലിയിലേക്ക്; സോണിയ പ്രഖ്യാപനം നടത്തും... എന്‍സിപി റെഡി

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയതോടെയാണ് ദേശീയ നേതൃത്വം ആശയക്കുഴപ്പത്തിലായത്. രാവിലെ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അന്തിമ തീരുമാനം ആയില്ല.

വൈകീട്ട് നാല് മണിക്ക് വീണ്ടും യോഗം ചേരും. മഹാരാഷ്ട്രയിലെ പ്രധാന നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. അന്തിമ തീരുമാനം ഈ യോഗത്തിലുണ്ടാകും. കോണ്‍ഗ്രസ് തീരുമാനത്തിന് കാത്തിരിക്കുകയാണ് എന്‍സിപി. കോണ്‍ഗ്രസ് തീരുമാനം വന്നാല്‍ എന്‍സിപിയും നിലപാട് അറിയിക്കും. ശിവസേനയെ പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം എന്നറിയുന്നു....

 കോണ്‍ഗ്രസിലെ പ്രശ്‌നം ഇതാണ്

കോണ്‍ഗ്രസിലെ പ്രശ്‌നം ഇതാണ്

ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത തുടരുകയാണ്. മഹാരാഷ്ട്രയിലെ എംഎല്‍എമാര്‍ ശിവസേനയെ പിന്തുണയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം അവര്‍ സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ദേശീയ നേതാക്കളുടെ അഭിപ്രായം മറിച്ചാണ്.

കേരള നേതാക്കള്‍ എതിര്‍ത്തു

കേരള നേതാക്കള്‍ എതിര്‍ത്തു

കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ശിവസേനയെ പിന്തുണയ്ക്കരുത് എന്നാണ് സോണിയാ ഗാന്ധിയെ അറിയിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് അത് തിരിച്ചടിയാകുമെന്നും അവര്‍ പറഞ്ഞു. രാവിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായില്ല.

 വൈകീട്ട് നാലിന് യോഗം

വൈകീട്ട് നാലിന് യോഗം

ഇന്ന് വൈകീട്ട് നാല് മണിക്ക് ദില്ലിയില്‍ കോണ്‍ഗ്രസ് അടുത്ത യോഗം വിളിച്ചിരിക്കുകയാണ്. ദില്ലിയിലേക്ക് എത്താന്‍ മഹാരാഷ്ട്രയിലെ പ്രമുഖ നേതാക്കളോട് ആവശ്യപ്പെട്ടു. അവരുടെ നിലപാട് ചോദിച്ചറിഞ്ഞ ശേഷം അന്തിമ തീരുമാനം സോണിയാ ഗാന്ധി പ്രഖ്യാപിക്കും.

പുറത്ത് നിന്ന് പിന്തുണച്ചേക്കും

പുറത്ത് നിന്ന് പിന്തുണച്ചേക്കും

കോണ്‍ഗ്രസ് പുറത്ത് നിന്ന് ശിവസേനയെ പിന്തുണച്ചേക്കുമെന്നാണ് വിവരം. പ്രത്യക്ഷ പിന്തുണ നല്‍കിയാല്‍ ദേശീയതലത്തില്‍ തിരിച്ചടിയാകുമോ എന്നാണ് ആശങ്ക. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയത്തിലെ നിലപാട് ഇന്ന് അഞ്ച് മണിക്ക് കോണ്‍ഗ്രസ് പ്രഖ്യാപിക്കും.

കോണ്‍ഗ്രസ് നിലപാട് എന്‍സിപി കാത്തിരിക്കുന്നു

കോണ്‍ഗ്രസ് നിലപാട് എന്‍സിപി കാത്തിരിക്കുന്നു

അതേസമയം, ശരദ് പവാര്‍ എന്‍സിപി നേതാക്കളുമായി ചര്‍ച്ച നടത്തി. ശിവസേന സര്‍ക്കാരിനെ പിന്തുണയ്ക്കാനും സര്‍ക്കാരില്‍ ഭാഗമാകാനുമാണ് അവരുടെ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസിന്റെ തീരുമാനം അറിഞ്ഞ ശേഷം മാത്രമേ എന്‍സിപി നിലപാട് പ്രഖ്യാപിക്കൂവെന്ന് നേതാക്കള്‍ അറിയിച്ചു.

ഉദ്ധവ് താക്കറെ-പവാര്‍ ചര്‍ച്ച

ഉദ്ധവ് താക്കറെ-പവാര്‍ ചര്‍ച്ച

അതേസമയം, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തി. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുകയാണെങ്കില്‍ ശിവസേനയെ പിന്തുണയ്ക്കാമെന്നാണ് എന്‍സിപി അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ച.

താജ് ഹോട്ടലില്‍ കൂടിക്കാഴ്ച

താജ് ഹോട്ടലില്‍ കൂടിക്കാഴ്ച

താജ് ഹോട്ടലിലാണ് പവാറും ഉദ്ധവ് താക്കറെയും തമ്മിലുള്ള യോഗം നടന്നത്. എന്‍സിപി മുന്നോട്ടുവച്ച ഉപാധികള്‍ ചര്‍ച്ച ചെയ്തു. ഉദ്ധവ് മുഖ്യമന്ത്രിയാകണം, ശിവസേനയുടെ പ്രതിനിധി കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കണം, പുതിയ മന്ത്രിസഭയില്‍ മതിയായ പരിഗണന വേണം തുടങ്ങിയവയാണ് എന്‍സിപിയുടെ ആവശ്യങ്ങള്‍.

 സര്‍ക്കാര്‍ സാധ്യത ഇങ്ങനെ

സര്‍ക്കാര്‍ സാധ്യത ഇങ്ങനെ

ശിവസേന നേതാവ് മുഖ്യമന്ത്രിയാകും. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ഉപമുഖ്യമന്ത്രിമാരാകും. സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിന് നല്‍കും.... എന്നീ സാധ്യതകളാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുകയാണെങ്കില്‍ സ്പീക്കര്‍ പദവി മാത്രം ഒരുപക്ഷേ സ്വീകരിച്ചേക്കും. മന്ത്രി പദവികള്‍ കൂടുതല്‍ എന്‍സിപിക്ക് ലഭിച്ചേക്കും.

 ആദ്യ ഉപാധി അംഗീകരിച്ചു

ആദ്യ ഉപാധി അംഗീകരിച്ചു

എന്‍സിപിയുടെ ആദ്യ ഉപാധി ശിവസേന നടപ്പില്‍ വരുത്തി. ശിവസേനയുടെ കേന്ദ്രമന്ത്രി അരവിന്ദ് സാവന്ദ് രാജി സമര്‍പ്പിച്ചു. ഇന്ന് നാല് മണിക്കുള്ളില്‍ ശിവസേന നേതാക്കള്‍ ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ബിജെപി നേതാക്കള്‍ മഹാരാഷ്ട്രയിലെ ഭാവി നീക്കം ചര്‍ച്ച ചെയ്യാന്‍ ഇന്ന വൈകീട്ട് യോഗം ചേരും.

 കോണ്‍ഗ്രസ് പിന്തുണ ഉണ്ടെങ്കില്‍ മാത്രം

കോണ്‍ഗ്രസ് പിന്തുണ ഉണ്ടെങ്കില്‍ മാത്രം

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജയ്പൂരിലാണുള്ളത്. പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍, വിജയ് വാഡട്ടിവാര്‍ തുടങ്ങിയ നേതാക്കളും ദില്ലിയിലേക്ക് എത്തുന്നുണ്ട്. കോണ്‍ഗ്രസ് പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കൂ. കോണ്‍ഗ്രസ് നിലപാട് അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നാണ് എന്‍സിപി പറഞ്ഞിരിക്കുന്നത്.

കക്ഷിനില ഇങ്ങനെ

കക്ഷിനില ഇങ്ങനെ

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായത് ബിജെപിയാണ്. 105 സീറ്റാണ് ബിജെപിക്ക് കിട്ടിയത്. ശിവസേനയ്ക്ക് 56 സീറ്റ് കിട്ടി. എന്‍സിപിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റും ലഭിച്ചു. ബിജെപിയെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് മറ്റു മൂന്ന് കക്ഷികളും ഒന്നിക്കാന്‍ ശ്രമിക്കുന്നത്.

പുതിയ ബാബറി മസ്ജിദ് സരയു നദിക്കരയില്‍? വ്യത്യസ്ത ആവശ്യവുമായി മുസ്ലിം നേതാക്കള്‍പുതിയ ബാബറി മസ്ജിദ് സരയു നദിക്കരയില്‍? വ്യത്യസ്ത ആവശ്യവുമായി മുസ്ലിം നേതാക്കള്‍

English summary
Congress undecided on Sena support, to consult Maharashtra leaders at 4 pm, NCP waiting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X