കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ തേരോട്ടം ഉറപ്പ്.... ഫലം വരുന്നതിന് 2 ദിവസം മുമ്പ് പ്രതിപക്ഷം യോഗം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തുമെന്ന് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് സഖ്യത്തിനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേരത്തെ ആരംഭിച്ചിരിക്കുകയാണ്. മെയ് 23ന് ഫലം വരുന്നതിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സമയത്താണ് കോണ്‍ഗ്രസ് ഇത്തരമൊരു ആശയം നടപ്പാക്കാന്‍ പോകുന്നത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും അണിനിരത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

അതേസമയം ബിജെപിയില്‍ നിന്ന് മുമ്പ് ഇത്തരത്തിലുള്ള അനുഭവം കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം ബിജെപി സ്വന്തമാക്കിയിരുന്നു. ഈ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സുപ്രധാന നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടഞ്ഞ് നില്‍ക്കുന്നവരെ സഖ്യത്തിന്റെ ഭാഗമാക്കുകയാണ് പ്രധാനം.

കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാവും

കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാവും

കോണ്‍ഗ്രസ് മൂന്നക്കം കടക്കുമെന്നാണ് പാര്‍ട്ടിയുടെ അനലറ്റിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്ലാ സംസ്ഥാനങ്ങളിലും വിചാരിച്ചതിലും നേട്ടം ഉണ്ടാക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു. 150 മുതല്‍ 200 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ബിജെപി 138 മുതല്‍ 150 സീറ്റ് വരെ നേടുമെന്നും, 282ല്‍ നിന്നുള്ള വമ്പന്‍ വീഴ്ച്ചയാവും ഇതെന്നാണ് കണക്ക് കൂട്ടല്‍. എന്‍ഡിഎ കക്ഷികള്‍ എല്ലാം ചേര്‍ത്താലും ഭൂരിപക്ഷത്തിനുള്ള അവസരം ബിജെപിക്ക് ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍.

പ്രതിപക്ഷ മഹാസഖ്യം

പ്രതിപക്ഷ മഹാസഖ്യം

ഗോവ, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപി ഭരണം കൊണ്ടുപോയിരുന്നു. ദിഗ്വിജയ് സിംഗിന്റെ ഗോവയില്‍ അധികാരം നഷ്ടപ്പെട്ടതിന് ഏറെ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. ഈ അവസ്ഥ മുന്നില്‍ കണ്ട് പ്രതിപക്ഷ മഹാസഖ്യം എത്രയും പെട്ടെന്ന് ഉണ്ടാക്കാനാണ് തീരുമാനം. കര്‍ണാടകത്തില്‍ ഒറ്റകക്ഷിയായില്ലെങ്കിലും ജെഡിഎസ്സുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഇതേ നീക്കം തന്നെയാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്.

ആരൊക്കെ മുന്നണിയിലുണ്ടാവും?

ആരൊക്കെ മുന്നണിയിലുണ്ടാവും?

ബംഗാളില്‍ നിന്ന് മമത ബാനര്‍ജി, ഉത്തര്‍പ്രദേശില്‍ നിന്ന് മായാവതി, അഖിലേഷ് യാദവ്, ബീഹാറില്‍ നിന്ന് ലാലു പ്രസാദ് യാദവ്, മഹാരാഷ്ട്രയില്‍ നിന്ന് ശരത് പവാര്‍, എന്നിവരാണ് കോണ്‍ഗ്രസ് യുപിഎയിലേക്ക് കൊണ്ടുവരാനായി ശ്രമിക്കുന്നത്. ഇതില്‍ ആര്‍ജെഡിയും എന്‍സിപിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവരാണ്. ബാക്കിയുള്ളവരെ സഖ്യത്തിന്റെ ഭാഗമാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തി കഴിഞ്ഞു.

പ്രതിപക്ഷ യോഗം

പ്രതിപക്ഷ യോഗം

പലകാരണങ്ങളാല്‍ പിരിഞ്ഞിരുന്ന പ്രതിപക്ഷത്തെ യോഗത്തിലൂടെ ഒന്നിപ്പിക്കാനാണ് നീക്കം. മെയ് 19ന് ശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യോഗം ചേരുമെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് 48 മണിക്കൂര്‍ മുമ്പാകുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പാര്‍ലമെന്റ് വരുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ പ്രമുഖ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ ഉണ്ടാവില്ലെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്.

അനുനയിപ്പിക്കാന്‍ നീക്കം

അനുനയിപ്പിക്കാന്‍ നീക്കം

മമതാ ബാനര്‍ജിയെ അനുനയിപ്പിക്കാന്‍ അശോക് ഗെലോട്ടിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പുറത്ത് നിന്ന് അവര്‍ പിന്തുണയ്ക്കുമെന്നാണ് സൂചന. ക്യാബിനറ്റ് പദവിയും ഇവര്‍ക്ക് ലഭിച്ചേക്കും. ബംഗാളില്‍ നിന്ന് 40 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, കോണ്‍ഗ്രസ് എന്നിവര്‍ നേടുമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. അതേസമയം മായാവതിയെ അനുനയിപ്പിക്കാന്‍ ഒരിക്കല്‍ കൂടി ഗുലാം നബി ആസാദിനാണ് ചുമതല. അഖിലേഷുമായി രാഹുല്‍ നേരിട്ട് സംസാരിക്കും. യുപിയില്‍ 58 സീറ്റുകള്‍ മഹാസഖ്യത്തിനും പത്ത് സീറ്റുകള്‍ കോണ്‍ഗ്രസിനും ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

വിമത പാര്‍ട്ടികള്‍

വിമത പാര്‍ട്ടികള്‍

കോണ്‍ഗ്രസ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ അടക്കമുള്ളവരെ തെലങ്കാന രാഷ്ട്ര സമിതിയെയും വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും അനുനയിപ്പിക്കാനായി അയച്ചിട്ടുണ്ട്. ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡി ഗെയിം ചേഞ്ചറാകുമെന്ന് കോണ്‍ഗ്രസ് പറയുന്നു. 20 സീറ്റ് അവര്‍ക്ക് ലഭിക്കും. അവരുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സൂചന. കെ ചന്ദ്രശേഖര റാവു പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് സാധ്യത. ക്രിസത്യന്‍ വോട്ടുകള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലഭിക്കുന്നതിനാല്‍ അവര്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

രാഹുല്‍ പ്രധാനമന്ത്രിയാകുമോ?

രാഹുല്‍ പ്രധാനമന്ത്രിയാകുമോ?

രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇത് പ്രതിപക്ഷ കക്ഷികളെ അകറ്റും. അതുകൊണ്ട് മായാവതിക്കും മമതയ്ക്കും എല്ലാ സാധ്യതയുണ്ടെന്ന തരത്തിലുള്ള നീക്കങ്ങളാണ് നടത്തുക. കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ പ്രധാനമന്ത്രി പദം രാഹുലിന് തന്നെ ലഭിക്കും. അതിന് തടയിടാന്‍ ആര്‍ക്കും സാധിക്കില്ല. ശരത് പവാറുമായി രാഹുല്‍ നടത്തിയ കൂടിക്കാഴ്ച്ചകളും ഗുണം ചെയ്തിട്ടുണ്ട്. അതേസമയം പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള രാഹുലിന്റെ നീക്കം വന്‍വിജയമായി മാറുമെന്നാണ് വിലയിരുത്തല്‍. ബിജെപി ക്യാമ്പില്‍ ഇത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയില്‍ പ്രിയങ്കയ്ക്ക് ലഭിച്ചത് മിഷന്‍ 20.... 41 സീറ്റുകള്‍ നിരീക്ഷിക്കാന്‍ 20 അംഗ ടീം!!യുപിയില്‍ പ്രിയങ്കയ്ക്ക് ലഭിച്ചത് മിഷന്‍ 20.... 41 സീറ്റുകള്‍ നിരീക്ഷിക്കാന്‍ 20 അംഗ ടീം!!

English summary
congress upbeat plans opposition meet after may 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X