കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വന്നാല്‍ കാര്യം പോക്കെന്ന്, കമാന്റേഴ്‌സ് കോണ്‍ഫറന്‍സ് മാറ്റണമെന്ന് കോണ്‍ഗ്രസ്...

ജനുവരി 21ന് ഡെറാഡൂണില്‍ നടക്കാനിരിക്കുന്ന കമാന്‍റേഴ്സ് കോണ്‍ഫറന്‍സ് മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

  • By Manu
Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കാനിരിക്കുന്ന വാര്‍ഷിക കമ്പൈന്‍ഡ് കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് നിവേദനം നല്‍കി. പ്രധാമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

uttara

സംസ്ഥാനത്തു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്നതിനാല്‍ മോദിയുടെ വരവ് ബിജെപി അനുകൂലതരംഗം ഉണ്ടാക്കുമെന്നതാണ് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത്. ജനുവരി 21നാണ് ഡെറാഡൂണില്‍ കോണ്‍ഫറന്‍സ് തീരുമാനിച്ചിരുന്നത്.

മോദിയുടെ വരവിലൂടെ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഞങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഫറന്‍സ് നീട്ടണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഇത് നടത്തരുതെന്നാണ് ആവശ്യം. ഫെബ്രുവരി 15നു ശേഷം കോണ്‍ഫറന്‍സ് നടത്തുന്നതില്‍ കോണ്‍ഗ്രസിനു സന്തോഷമേയുള്ളൂ- റാവത്ത് വിശദമാക്കി.

rawat

മോദിയുടെ പേരിലാണ് ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയെന്ന് ബിജെപി നേതൃത്വം നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. അത്തരമൊരു സാഹചര്യത്തില്‍ മോദി സംസ്ഥാനത്തു വരികയാണെങ്കില്‍ അത് അവര്‍ നന്നായി മുതലെടുക്കും. തിരഞ്ഞെടുപ്പിനെയും ഇതു ബാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

English summary
Uttarakhand Congress on Thursday submitted a memorandum to the State Election Commission requesting it to postpone the Annual Combined Commanders’ Conference to be held in Dehradun. The Conference will also be attended by Prime Minister Narendra Modi and Defence Minister Manohar Parrikar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X