കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ പ്രതിഷേധം;മോദിക്കെതിരെ രാമനേയും ഭഗവത് ഗീതയേയും കൂട്ടുപിടച്ച് കോണ്‍ഗ്രസ്,നയിക്കുന്നത് പ്രിയങ്ക

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: 'മുസ്ലീങ്ങള്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ മുന്‍കൂട്ടി കാണാന്‍ സാധിച്ചിരുന്നില്ല', പൗരത്വ നിയമത്തിനെതിരായി ഉയരുന്ന പ്രതിഷേധങ്ങളെ കുറിച്ച് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ പറഞ്ഞ വാക്കുകളാണിത്. നിയമത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ തുടക്കം മുതല്‍തന്നെ മുസ്ലീം പ്രശ്നമാക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്ന വിമര്‍ശനം ശക്തമാണ്.

എന്നാല്‍ ബിജെപിയുടെ ഇത്തരം ഹിന്ദുത്വ ദേശീയ വാദ നീക്കങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുകയാണ് കോണ്‍ഗ്രസ്. ഭഗവത് ഗീതയും രാമായണവും മഹാഭാരത്തേയുമെല്ലാം കൂട്ടുപിടിച്ച് കൊണ്ടാണ് ബിജെപിക്കെതിരായുള്ള കോണ്‍ഗ്രസിന്‍റെ പ്രത്യാക്രമണങ്ങള്‍.

 പാകിസ്താന് എതിരല്ല

പാകിസ്താന് എതിരല്ല

കര്‍ണാടകത്തിലെ തുംകുരുവില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ പാര്‍ലമെന്‍റിന് എതിരാണെന്ന് മോദി പ്രസംഗിച്ചിരുന്നു.പാകിസ്താനില്‍ പീഡനത്തിനിരയായ മതന്യൂനപക്ഷങ്ങളാണ് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി എത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസും പ്രതിപക്ഷവും പാകിസ്താനെതിരേയല്ല സംസാരിക്കുന്നത്. പകരം അവര്‍ ഈ അഭയാര്‍ഥികള്‍ക്കെതിരായി റാലികള്‍ നടത്തുകയാണ്.

 പാകിസ്താനെതിരെ ശബ്ദമുയര്‍ത്തൂ

പാകിസ്താനെതിരെ ശബ്ദമുയര്‍ത്തൂ

ഇന്ത്യന്‍ പാര്‍ലമെന്‍റിനോടാണ് കോണ്‍ഗ്രസ് സമരം ചെയ്യുന്നത്. അവരോട് തനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് പ്രതിഷേധിക്കണമെങ്കില്‍, കഴിഞ്ഞ എഴുപതു വര്‍ഷമായുള്ള പാകിസ്താന്റെ ചെയ്തികള്‍ക്കെതിരേ ശബ്ദമുയര്‍ത്തൂ, എന്നായിരുന്നു മോദിയുടെ വാക്കുകള്‍.

 വിഭജന രാഷ്ട്രീയത്തിന് എതിരെ

വിഭജന രാഷ്ട്രീയത്തിന് എതിരെ

നേരത്തേ തന്നെ കോണ്‍ഗ്രസിന് പാകിസ്താന്‍റെ ഭാഷയാണെന്ന വിമര്‍ശനം ബിജെപി ശക്തമാക്കിയിരുന്നു. എന്നാല്‍ മോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം പാര്‍ലമെന്‍റിന് എതിരല്ല, നിങ്ങളുടെ വിഭജന രാഷ്ട്രീയത്തിന് എതിരാണെന്നായിരുന്നു ഛത്തീസ്ഗഡ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.

 ലങ്കയിലെ ജനങ്ങള്‍ക്കെതിരായിരുന്നില്ല

ലങ്കയിലെ ജനങ്ങള്‍ക്കെതിരായിരുന്നില്ല

മോദി ജി, ഭഗവാന്‍ രാമന്‍ വില്ല് കുലച്ചത് ലങ്കയിലെ ജനങ്ങള്‍ക്കെതിരായിരുന്നില്ല, മറിച്ച് അവിടുത്തെ വ്യക്തിത്വമില്ലാത്ത, ക്രൂരനായ രാജാവിനെതിരെയായിരുന്നു, രാമന്‍ ബാലിയെ കൊലപ്പെടുത്തി, അത് കിഷ്കിന്ദയ്ക്ക് എതിരായിരുന്നില്ല, ബാലിയെ വകവരുത്താനായിരുന്നു, ഛത്തീസ്ഗഡ് കോണ്‍ഗ്രസ് കുറിച്ചത് ഇങ്ങനെയായിരുന്നു.

 വിഘടന തലവന് എതിരെ

വിഘടന തലവന് എതിരെ

പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം പാര്‍ലമെന്‍റിന് എതിരല്ല, മറിച്ച് നിങ്ങളുടെ വിഭജന രാഷ്ട്രീയത്തിന് എതിരായിട്ടാണ്, വിഘടന തലവന് എതിരായിട്ടാണെന്നും കോണ്‍ഗ്രസ് ട്വീറ്റില്‍ പറയുന്നു. ബിജെപിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു.

 മുന്നില്‍ നിന്ന് പ്രിയങ്ക

മുന്നില്‍ നിന്ന് പ്രിയങ്ക

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭഗവത് ഗീതയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചത്. പ്രതിഷേധങ്ങള്‍ക്ക് പകരം വീട്ടും എന്ന യോഗിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രിയങ്ക ആഞ്ഞടിച്ചത്.

 പ്രതികാര നടപടിക്കെതിരെ

പ്രതികാര നടപടിക്കെതിരെ

പ്രതിഷേധത്തില്‍ 20 പേരാണ് യുപിയില്‍ മരിച്ചത്. എന്നാല്‍ പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധകരില്‍ നിന്ന് സര്‍ക്കാര്‍ നഷ്ടപരിഹാരം ഈടാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

 കരുണയുടെ സന്ദേശം

കരുണയുടെ സന്ദേശം

ഇന്ത്യ രാമന്‍റേയും കൃഷ്ണന്റെയും നാടാണ്. അവര്‍ പ്രചരിപ്പിച്ചത് കരുണയുടെ സന്ദേശം ആണെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് യുദ്ധം ചെയ്യാന്‍ പറഞ്ഞത് സത്യത്തിനും മതത്തിനും വേണ്ടിയാണ് . അല്ലാതെ പ്രതികാരത്തിന് വേണ്ടിയായിരുന്നില്ലെന്നും പ്രിയങ്ക യോഗിയെ ഓര്‍മ്മിപ്പിച്ചിരുന്നു.

Recommended Video

cmsvideo
Baharain Parliament Warns Narendra Modi Govt For CAA and NRC | Oneindia Malayalam
 മതത്തിന്‍റേയും സംസ്കാരത്തിന്‍റേയും ചിഹ്നം

മതത്തിന്‍റേയും സംസ്കാരത്തിന്‍റേയും ചിഹ്നം

കാവി നിങ്ങള്‍ക്ക് അവകാശപ്പെട്ടതല്ല. അത് ഞങ്ങളുടെ മതത്തിന്‍റേയും സംസ്കാരത്തിന്‍റേയും ചിഹ്നമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്. നേരത്തേയും പ്രിയങ്ക ഗാന്ധി ഇത്തരത്തില്‍ ഗീതയെ കൂട്ട് പിടിച്ച് ബിജെപിക്കെതിരെ ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. 2009 ല്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ പിതൃസഹോദര പുത്രനായ വരുണ്‍ ഗാന്ധിയോട് ഗീത വായിക്കാനായിരുന്നു പ്രിയങ്ക ഗാന്ധി ഉപദേശിച്ചത്.

English summary
Congress use Ramayana, Gita in anti-CAA campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X