കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനം

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്ര പലപ്പോഴും ചര്‍ച്ചയായതാണ്. വിദേശ യാത്രയ്‌ക്കൊപ്പം അനൗദ്യോഗിക പരിപാടികളില്‍ മോദി പങ്കെടുക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ ആരോപണം. മാത്രമല്ല, മോദി വിദേശ യാത്ര നടത്തി പണം ധൂര്‍ത്തടിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. സ്വന്തം പേര് തുന്നിയ വസ്ത്രം ഒരുക്കിയതം ചര്‍ച്ചയായി.

എന്നാല്‍ പ്രധാനമന്ത്രിയുടെ ആഡംബര ജീവിതത്തിന്റെ തെളിവായി കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഒരു ചിത്രം പുറത്തുവിട്ടു. കൊറോണ കാലത്തെ ധൂര്‍ത്ത് എന്ന രൂപേണയായിരുന്നു ഇത്. പിന്നീടാണ് അമളി പറ്റിയെന്ന് ബോധ്യപ്പെട്ടത്. വേഗത്തില്‍ പിന്‍വലിക്കുകയും ചെയ്തു. വിശദാംശങ്ങള്‍....

ചിത്രം പോസ്റ്റ് ചെയ്തത് ഇങ്ങനെ

ചിത്രം പോസ്റ്റ് ചെയ്തത് ഇങ്ങനെ

കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്ന ഔദ്യോഗിക ട്വിറ്ററില്‍ വ്യാഴാഴ്ച ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ആഡംബര ജീവിതം നയിക്കുന്ന മോദി എന്ന രൂപത്തിലായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ പിന്നീടാണ് വ്യക്തമായത് ചിത്രം പുതിയതല്ല എന്ന്.

കോണ്‍ഗ്രസ് പ്രചാരണം

കോണ്‍ഗ്രസ് പ്രചാരണം

കോണ്‍ഗ്രസ് സ്പീക്ക് അപ്പ് ഇന്ത്യ എന്ന പേരില്‍ പുതിയ ക്യാമ്പയില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഒരു വീഡിയോയും ഫോട്ടോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സാധാരണക്കാരോടും കുടിയേറ്റ തൊഴിലാളികളോടും നരേന്ദ്ര മോദി സര്‍ക്കാരിന് പ്രതിബദ്ധതയില്ലെന്ന വിഷയമാണ് പ്രചാരണത്തിന്റെ കാതല്‍.

വീഡിയോയിലുള്ളത്

വീഡിയോയിലുള്ളത്

കൊറോണയും ലോക്ക്ഡൗണും കാരണം ജനങ്ങളും രാജ്യവും പ്രയാസപ്പെടുമ്പോള്‍ പ്രധാനമന്ത്രി ആഡംബര ജീവിതം നയിക്കുന്ന തിരക്കിലാണ് എന്നായിരുന്നു വീഡിയോയില്‍ വിശദീകരിച്ചത്. ഇതിലാണ് മോദി കസേരയില്‍ ഇരിക്കുന്നതും ഒരു യുവതി അദ്ദേഹത്തിന്റെ തലയില്‍ നോക്കി നില്‍ക്കുന്നതുമാണ് ദൃശ്യം.

സത്യം പുറത്തുവന്നു

സത്യം പുറത്തുവന്നു

ചിത്രം കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തതോടെ വിവാദമായി. സോഷ്യല്‍ മീഡിയയില്‍ വമ്പിച്ച ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. പിന്നീടാണ് വിശദവിവരങ്ങള്‍ പുറത്തുവന്നത്. ചിത്രം ലോക്ക്ഡൗണ്‍ കാലത്തുള്ളതല്ല. 2016ലേതാണ്. മെഴുക് പ്രതിമ തയ്യാറാക്കുന്ന മ്യൂസിയത്തിലുള്ളവര്‍ അളവെടുക്കുന്നതാണ് ചിത്രം.

പുതുമയുള്ള കാര്യമല്ല

പുതുമയുള്ള കാര്യമല്ല

ലോകത്തെ മിക്ക രാഷ്ട്ര നേതാക്കളുടെയും സിനിമാ താരങ്ങളുടെയും കായിക താരങ്ങളുടെയും മെഴുകുപ്രതിമകള്‍ നിര്‍മിക്കാറുണ്ട്. ഇതിന് മുമ്പ് മ്യൂസിയം അധികൃതര്‍ വ്യക്തികളുടെ അളവെടുക്കും. ഇത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ ലോക്ക്ഡൗണ്‍ വേളയില്‍ കോണ്‍ഗ്രസ് പഴയ ചിത്രം കുത്തിപ്പൊക്കുകയായിരുന്നു.

Recommended Video

cmsvideo
This is How BJP Plans to Celebrate First Anniversary of Modi Govt 2.0 | Oneindia Malayalam
ഫോട്ടോ പിന്‍വലിച്ചു

ഫോട്ടോ പിന്‍വലിച്ചു

കോണ്‍ഗ്രസ് പുറത്തുവിട്ടത് പഴയ ചിത്രവും വീഡിയോയുമാണെന്ന് പലരും കമന്റ് ചെയ്തു. ഇതോടെ ഫോട്ടോ പിന്‍വലിച്ചു. എന്നാല്‍ വീഡിയോ മണിക്കൂറുകള്‍ മുമ്പ് വരെ പിന്‍വലിച്ചിട്ടില്ല. ലോക്കഡൗണ്‍ കാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് നേരത്തെ ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.

മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; എങ്കിലും തീര്‍ന്നില്ല... താരത്തിന്റെ പ്രതികരണം...മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; എങ്കിലും തീര്‍ന്നില്ല... താരത്തിന്റെ പ്രതികരണം...

English summary
Congress uses old picture of Narendra Modi to accuse him Luxurious life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X