കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥിനെ പേടിച്ച് ചൗഹാന്‍, മൂന്നിടത്തായി ഇറങ്ങുന്നത് 40 മന്ത്രിമാര്‍, പികെയെ ഇറക്കാന്‍ രാഹുല്‍?

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങവേ ബിജെപി വലിയ ആശങ്കയില്‍. കോണ്‍ഗ്രസ് ഈ വര്‍ഷം ഉപതിരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയമാണ് ബിജെപി ആശങ്കയായി കാണുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരം വന്‍ പട തന്നെ ഉപതിരഞ്ഞെടുപ്പിനായി ഇറങ്ങിയിരിക്കുകയാണ്. ശിവരാജ് സിംഗ് ചൗഹാന്‍ നേരിട്ടാണ് എല്ലാ നോക്കുന്നത്. എന്നാല്‍ കമല്‍നാഥ് കൃത്യമായി പ്ലാനിംഗോടെ മുന്നോട്ട് പോവുകയാണ്. നഷ്ടപ്പെടാന്‍ ഏറെയുള്ളതും ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്കാണ്.

1

19 സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വിജയം നേടി ബിജെപി ഭരണം ഉറപ്പിച്ച ശിവരാജ് സിംഗ് ചൗഹാന്‍ ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പിനെ ഭയപ്പെടുകയാണ്. എന്ത് വില കൊടുത്തും വരാനിരിക്കുന്ന മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ജയിക്കുകയാണ് ചൗഹാന്‍ ലക്ഷ്യമിടുന്നത്. ചൗഹാന്റെ പോപ്പുലാരിറ്റി എത്രത്തോളമുണ്ടെന്നതും അറിയാനുണ്ട്. നാല്‍പ്പത് മന്ത്രിമാരെയാണ് ചൗഹാന്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിനായി കളത്തിലിറക്കിയത്. നേരത്തെ അധികാരം പിടിക്കാന്‍ പോലും ഇത്തരത്തില്‍ നീക്കങ്ങളില്ലായിരുന്നു. ചൗഹാന്റെ കസേര ഏത് നിമിഷവും തെറിക്കാമെന്നാണ് സൂചന. 2023ല്‍ ശിവരാജ് സിംഗ് ചൗഹാനായിരിക്കില്ല ബിജെപിയുടെ മുഖമെന്നാണ് സൂചന. ഇതും കൂടി കണക്കിലെടുത്താണ് സര്‍വ സന്നാഹവും ഉപയോഗിച്ച് ചൗഹാന്‍ പോരാടുന്നത്.

2

നാല്‍പ്പത് മന്ത്രിമാരില്‍ 12 മന്ത്രിമാര്‍ ക്യാബിനറ്റ് പദവിയുള്ളവരാണ്. 5 എംപിമാരും 25 സംഘടനാ നേതാക്കളും ഉപതിരഞ്ഞെടുപ്പിനായി കളത്തിലിറങ്ങും. ഇതില്‍ ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ വൈസ് പ്രസിഡന്റുമാര്‍ വരെയുള്ളവരുണ്ട്. 2020ലെ ഉപതിരഞ്ഞെടുപ്പില്‍ 28 സീറ്റിലായി ആകെ 70 നേതാക്കളെയാണ് ചൗഹാന്‍ ഇറക്കിയത്. അന്ന് 19 സീറ്റ് നേടി ബിജെപി അധികാരം തിരിച്ചുപിടിക്കുകയായിരുന്നു. കാണ്ട്വ ലോക്‌സഭാ സീറ്റില്‍ തോറ്റാല്‍ അതിന് കണക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്് മുന്നില്‍ പറയേണ്ടി വരും.

3

ചൗഹാനെ മധ്യപ്രദേശില്‍ നിന്ന് മാറ്റി കൈലാഷ് വിജയ് വര്‍ഗീയയെയോ അതല്ലെങ്കില്‍ നരോത്തം മിശ്രയെയോ കൊണ്ടുവരാനാണ് അമിത് ഷായുടെ താല്‍പര്യം. ഇവര്‍ ചെറുപ്പവും അതേസമയം കേന്ദ്ര നേതൃത്വത്തിന് പ്രിയപ്പെട്ടവരുമാണ്. ഈ ഉപതിരഞ്ഞെടുപ്പ് ഫലം അനുസരിച്ചാണ് ചൗഹാന്റെ ഭാവിയും നിശ്ചയിക്കപ്പെടുക. റായ്ഗാവ്, പൃഥ്വിപൂര്‍, ജോബട്ട് എന്നീ മണ്ഡലങ്ങളിലാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ടെണ്ണം കോണ്‍ഗ്രസ് കൈവശം വെക്കുന്നതാണ്.

4

കാണ്ട്വയില്‍ എട്ട് നിയമസഭാ മണ്ഡലങ്ങളുണ്ട്. ഓരോ ക്യാബിനറ്റ് മന്ത്രിമാരെയാണ് ഓരോ മണ്ഡലത്തിലും നിര്‍ത്തിയിരിക്കുന്നത്. ഒപ്പം സംഘടനാ പ്രവര്‍ത്തകരും ഉണ്ട്. മന്ത്രിമാരായ കമല്‍ പട്ടേല്‍, വിജയ് ഷാ, തുളസി സിലാവത്ത്, ഇന്ദര്‍ സിംഗ് പാര്‍മര്‍, മോഹന്‍ യാദവ്, ഉഷാ താക്കൂര്‍, ജഗദീഷ് ദേവ്ഡ, അരവിന്ദ് ഭാദോരിയ, ബിഷാഹു സാല്‍ സാഹു, ബ്രിജേന്ദ്ര പ്രതാപ് സിംഗ്, രാംകേലവന്‍ പട്ടേല്‍, വിശ്വാസ് സരംഗ്, പ്രേം സിംഗ് പട്ടേല്‍ എന്നിവര്‍ക്കാണ് നാല് ഉപതിരഞ്ഞെടുപ്പുകളുടെ ചുമതലകളുള്ളത്.

5

കോണ്‍ഗ്രസ് കോട്ടകള്‍ അടക്കം പിടിക്കാന്‍ ലക്ഷ്യമിട്ട് പണ്ടാന നിയമസഭാ മണ്ഡലത്തില്‍ എംപി ശങ്കര്‍ ലാല്‍വാനിയെയാണ് ചൗഹാന്‍ ഇറക്കിയിരിക്കുന്നത്. മാരിഗാവില്‍ ഗണേഷ് സിംഗിനെയും ജോബട്ടില്‍ ഗജേന്ദ്ര പട്ടേലിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മന്ത്രിസഭയെ ഒന്നാകെയാണ് ചൗഹാന്‍ മുമ്പ് ഉപതിരഞ്ഞെടുപ്പ് ജയിക്കാനായി ചുമതല നല്‍കിയത്. ചൗഹാന്‍ വ്യത്യസ്തനാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് ആദ്യ ലക്ഷ്യം. ഉപതിരഞ്ഞെടുപ്പ് തോറ്റാല്‍ സര്‍ക്കാരിന്റെ സ്ഥിരതയെ തന്നെ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

6

ബിജെപി കരുതുന്നത് പോലെ മധ്യപ്രദേശിലെ സാഹചര്യങ്ങള്‍ അനുകൂലമല്ല. ദാമോയില്‍ ഈ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ 17000ത്തോളം വോട്ടിനാണ് ബിജെപി തോറ്റത്. ഒപ്പം വിഭാഗീയതയും കടുപ്പമേറിയതാണ്. മുന്‍ മന്ത്രി ജയന്ത് മല്ലയ്യയുടെ വിഭാഗീയ നടപടികളാണ് ബിജെപിയുടെ തോല്‍വി കനത്തതാക്കിയത്. കാണ്ട്വയില്‍ എന്ത് വില കൊടുത്തും ഇവിടെ വിജയിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമാകും. അതേസമയം ചൗഹാനെ പൊളിക്കാന്‍ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് ഈ മേഖലയില്‍ നിയോഗിച്ചിരിക്കുന്നത്.

7

പ്രവര്‍ത്തകര്‍ നല്‍കുന്ന സര്‍വേ പ്രകാരമാണ് ടിക്കറ്റ് നല്‍കുകയെന്ന് കമല്‍നാഥ് വ്യക്തമാക്കിയിട്ടുണ്ട്. ചൗഹാന്‍ ഫോര്‍മുലയെ പുറത്താക്കാനുള്ള നീക്കമാണിത്. ദാമോയിലെ ബൂത്ത് വര്‍ക്കര്‍മാര്‍ കൃത്യമായി പ്രവര്‍ത്തിച്ചതാണ് വിജയത്തിന് കാരണം. കോണ്‍ഗ്രസിന്റെ സംഘടന മെച്ചപ്പെടുത്തുന്നതിലായിരിക്കണം എല്ലാവരുടെയും ശ്രദ്ധയെന്നും, ഇതിലൂടെ തിരഞ്ഞെടുപ്പ് ജയിക്കാനാവുമെന്നും കമല്‍നാഥ് പറയുന്നു. ജനങ്ങളുമായി നേരിട്ട് ബന്ധമുള്ളവരെ മാത്രമാണ് സ്ഥാനാര്‍ത്ഥികളായി വെക്കുക. ബൂത്ത് മാനേജ്‌മെന്റാണ് എല്ലാവര്‍ക്കും വേണ്ടതെന്നും കമല്‍നാഥ് പറഞ്ഞു.

8

കാണ്ട്വയില്‍ അരുണ്‍ യാദവിനെ മത്സരിപ്പിക്കാനാണ് കമല്‍നാഥ് ലക്ഷ്യമിടുന്നത്. ഈ മണ്ഡലത്തെ 2009-14 കാലഘട്ടത്തില്‍ പ്രതിനിധീകരിച്ചിരുന്നു അരുണ്‍ യാദവ്. ബുര്‍ഹാന്‍പൂര്‍ എംഎല്‍എ സുരേന്ദ്ര സിംഗിന്റെ ഭാര്യ കാന്‍ഡ്വയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇയാള്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ പിന്തുണയ്ക്കാറുണ്ട്. പൃഥ്വ്വിപൂരില്‍ ബ്രിജേന്ദ്ര സിംഗ് റാത്തോറിന്റെ മകന്‍ നിതേന്ദ്ര മത്സരിക്കുമെന്നാണ് സൂചന. ജോബട്ടില്‍ സുലോചന റാവത്ത് മത്സരിച്ചേക്കുമെന്നാണ് സൂചന.

9

കാന്തിലാല്‍ ഭൂരിയ തന്റെ മകന്‍ ജോബട്ടില്‍ മത്സരിക്കുന്നില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. റായ്ഗാവില്‍ വനിതകളാണ് സ്ഥാനാര്‍ത്ഥികളായി എത്തുക. കല്‍പന വര്‍മ, ഉഷ ചൗധരി, ഗയ ബാഗ്രി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അതേസമയം കമല്‍നാഥ് സംഘടനാ നീക്കങ്ങളുമായി കളം നിറയുമ്പോള്‍ ചൗഹാനാണ് ആശങ്ക. കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍്രസ് വിജയിച്ചാല്‍ ദേശീയ തലത്തില്‍ കൂടി അദ്ദേഹം താരമാകും. ചൗഹാന്‍ തോറ്റാല്‍ ബിജെപി നേതൃത്വം. തന്നെ ചോദ്യങ്ങളുമായി രംഗത്ത് വരും.

Recommended Video

cmsvideo
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും; കൂടുതൽ ഇളവുകൾ
10

പ്രശാന്ത് കിഷോറിന്റെ സഹായവും ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തേടിയേക്കും. നേരത്തെ തന്നെ കിഷോറിനെ പാര്‍ട്ടിയിലേക്ക് ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ യോഗത്തില്‍ കമല്‍നാഥും പങ്കെടുത്തിരുന്നു. കിഷോറിന്റെ സേവനം ആദ്യം മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ പ്രയോഗിച്ച ശേഷം പാര്‍ട്ടിയുടെ അഴിച്ചുപണി തുടങ്ങാമെന്നാണ് രാഹുലിന്റെ നിലപാട്. മണ്ഡലങ്ങളിലെ സര്‍വേ ഫലങ്ങള്‍ അടക്കം പ്രശാന്ത് കിഷോര്‍ നടത്തുമെന്നാണ് സൂചന. ഐ പാക്കിന് ശക്തമായ റോള്‍ മധ്യപ്രദേശിലുണ്ടാവും. ത്രിപുര കഴിഞ്ഞാല്‍ പൂര്‍ണ ശ്രദ്ധ മധ്യപ്രദേശിലേക്കായിരിക്കും.

English summary
congress using damo forumula to win madhya pradesh bypolls, shivraj singh using 40 ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X