• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി, 5 ആവശ്യങ്ങള്‍, മുന്നിള്ളത് 3 പേര്‍, ഓപ്ഷനുകള്‍ ഇങ്ങനെ, ബിജെപിയെ പൂട്ടും!!

ദില്ലി: കോവിഡ് കാലത്ത് വീണുകിട്ടിയ അതിഥി തൊഴിലാളി വിഷയത്തില്‍ ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇത്തവണ സോണിയാ ഗാന്ധിയാണ് ഒരുവശത്ത് നിന്ന് പുതിയ നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. രണ്‍ദീപ് സുര്‍ജേവാലയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. വിവിധ നിര്‍ദേശങ്ങളും ഇതോടൊപ്പം കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. ഇത്രയും കാലം പിആര്‍ വര്‍ക്ക് കൊണ്ട് നേടിയ എല്ലാ വിജയവും ഈ ഒരൊറ്റ വിഷയത്തില്‍ ബിജെപിക്ക് നഷ്ടമാകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലും അത്തരമൊരു അഭിപ്രായമുണ്ട്.

ദേശീയ പ്ലാന്‍

ദേശീയ പ്ലാന്‍

കോണ്‍ഗ്രസിന്റെ പ്ലാന്‍ ബിയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ദേശീയ പ്ലാന്‍. ഇതിലൂടെ അടിയന്തരമായി തൊഴിലാളികള്‍ക്ക് എന്തൊക്കെ വേണമെന്നും, എത്ര തൊഴിലാളികള്‍ രാജ്യത്തുണ്ടെന്നും കണ്ടെത്തുന്ന രീതിയാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. ഇക്കാര്യം സുപ്രീം കോടതിയിലും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. പെട്ടെന്നുള്ള പദ്ധതികള്‍ തൊഴില്‍ മേഖലയ്ക്കായി ഒരുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്.

കുതിച്ചുയര്‍ന്ന് ത്രിമൂര്‍ത്തികള്‍

കുതിച്ചുയര്‍ന്ന് ത്രിമൂര്‍ത്തികള്‍

രാഹുല്‍ ഗാന്ധി തുടക്കമിട്ട പോരാട്ടം ഏറ്റെടുത്ത് ശക്തിപ്പെടുത്തിയത് സോണിയാ ഗാന്ധിയും പ്രിയങ്കയുമാണ്. ഇവരുടെ ഇടപെടല്‍ വിജയകരമായി മാറിയിട്ടുണ്ട്. ഇത്തവണയും സോണിയ തന്നെയാണ് മുന്നില്‍ നിന്ന് നയിച്ചത്. സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനവും അവരാണ് എടുത്തത്. ഇതോടെ നേതാക്കളില്ലെന്ന പരാതിയാണ് കോണ്‍ഗ്രസ് പരിഹരിച്ചത്. മൂന്ന് നേതാക്കള്‍ക്ക് കീഴിലായി ജൂനിയേഴ്‌സും സീനിയേഴ്‌സും അണിനിരന്നാണ് മോദിയെയും ബിജെപിയെയും നേരിടുന്നത്.

ഇടപെട്ട് സുപ്രീം കോടതി

ഇടപെട്ട് സുപ്രീം കോടതി

സുപ്രീം കോടതി വൈകിയാണെങ്കിലും അന്തിമമായ നിര്‍ദേശങ്ങള്‍ മോദി സര്‍ക്കാരിന് നല്‍കിയിരിക്കുകയാണ്. ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിജയമാണ്. അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍, ബസ് നിരക്കുകള്‍ ഈടാക്കാന്‍ പാടില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. സംസ്ഥാനങ്ങള്‍ ഈ ചെലവുകള്‍ വഹിക്കണം. ഇവര്‍ക്ക് ഭക്ഷണം സംസ്ഥാനങ്ങള്‍ ലഭ്യമാക്കണം. ഇത് പരസ്യമാക്കണം. യാത്രയില്‍ ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് കണക്കാക്കി ആ സംസ്ഥാനങ്ങള്‍ തന്നെ ഭക്ഷണവും വെള്ളവും ലഭ്യമാക്കണം. നടന്ന് യാത്ര ആരംഭിച്ച തൊഴിലാളികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പെട്ടെന്ന് മാറ്റി. ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു.

കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍

കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍

കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ എണ്ണം കൃത്യമായി എടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇത് ജില്ലാ-ഗ്രാമ തലം മുതല്‍ തുടങ്ങണമെന്നും ആവശ്യമുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കണമെന്നാണ് മറ്റൊരു ആവശ്യം. തിരിച്ചെത്തുന്നവരുടെ സ്വീകരിക്കാന്‍ ജില്ലാ-ഗ്രാമ തലത്തില്‍ റിസസ്പഷന്‍ സെന്ററുകള്‍ ആരംഭിക്കണം. ഇവരെ സ്വന്തം ഗ്രാമത്തിലെത്തിക്കാന്‍ ഇവര്‍ എല്ലാ സഹായവും നല്‍കണം. ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് പരസ്യമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ന്യായ് പദ്ധതി

ന്യായ് പദ്ധതി

ബിജെപിയെ എല്ലാ തരത്തിലും പൂട്ടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സോഷ്യല്‍ മീഡിയ വഴി പുതിയൊരു പ്രക്ഷോഭവും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി വഴി അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണമെന്നാണ് പുതിയ ആവശ്യം. ഇതിന് നേതൃത്വം കൊടുക്കുന്നത് മഹാരാഷ്ട്ര റവന്യൂ മന്ത്രി ബാലാസാഹേബ് തോററ്റാണ്. യുട്യൂബ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയാണ് പ്രക്ഷോഭം നടത്തുക. ആദ്യ സഹായമായി പതിനായിരം രൂപയും, പിന്നീട് ആറ് മാസത്തേക്ക് 7500 രൂപ വീതം പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്നുമാണ് ആവശ്യം. സ്പീക്ക് അപ്പ് ഇന്ത്യ എന്ന് ഹാഷ്ടാഗ് വഴിയാണ് ഈ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.

വമ്പന്‍ നീക്കങ്ങള്‍

വമ്പന്‍ നീക്കങ്ങള്‍

കോണ്‍ഗ്രസ് മൂന്ന് വഴികളിലൂടെ നീങ്ങിയാണ് ബിജെപി പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ബിജെപി പ്രചരിപ്പിച്ചത് കോണ്‍ഗ്രസ് മൂന്ന് തട്ടിലാണെന്നാണ്. എന്നാല്‍ മൂന്ന് വഴികളിലൂടെ ഒരേ വിഷയത്തിലാണ് കോണ്‍ഗ്രസ് കൂടുതല്‍ ശ്രദ്ധ നല്‍കിയത്. അടുത്ത തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളില്‍ എല്ലാം അതിഥി തൊഴിലാളികളുടെ വന്‍ നിര തന്നെയുണ്ട്. ഇത് രാഷ്ട്രീയ നേട്ടം ഉറപ്പായും നല്‍കുന്ന കാര്യമാണ്. രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍ എന്നിവര്‍ കോണ്‍ഗ്രസിനെതിരെ നടത്തുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ തെളിവാണ്. നേതൃത്വം ശക്തമായത് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതിനും കോണ്‍ഗ്രസിനെ സഹായിക്കും.

ഹരിയാനയിലും തുടക്കം

ഹരിയാനയിലും തുടക്കം

കോണ്‍ഗ്രസ് ഒരു സംസ്ഥാനത്തും വെറുതെ ഇരിക്കുന്നില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. നെല്‍ കൃഷിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ബിജെപി സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനാണ് ഹരിയാനയില്‍ ഭൂപീന്ദര്‍ ഹൂഡ ഒരുങ്ങുന്നത്. സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തെ സമയമാണ് നിയന്ത്രണം പിന്‍വലിക്കാന്‍ നല്‍കിയിരിക്കുന്നത്. മെയ് 31ന് സംസ്ഥാനത്തെ എല്ലാ മേഖലയിലെയും കര്‍ഷകരെ ഹൂഡ കാണും. കുരുക്ഷേത്രയും ഫത്തേഹാബാദിനും പ്രത്യേക പരിഗണനയുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനം ആളിക്കത്തും. ഇപ്പോള്‍ തന്നെ ഹരിയാനയില്‍ കര്‍ഷക പ്രക്ഷോഭം രൂക്ഷമാണ്. അതിനാണ് ഹൂഡ നേതൃത്വം നല്‍കാന്‍ പോകുന്നത്.

പ്രിയങ്കയ്ക്ക് പിഴച്ചത് ഒരൊറ്റ കാര്യത്തില്‍, തിരുത്തും, 4 കാര്യങ്ങള്‍, നോട്ടമിട്ടത് ഇവരെ, മുന്നോട്ട്

English summary
congress using migrant workers issue for come back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X