Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ രഹസ്യ നീക്കം, നയിക്കുന്നത് പ്രശാന്തിന്റെ വിശ്വസ്തന്‍

ദില്ലി: കോണ്‍ഗ്രസ് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്ലാന്‍ പുതിയ തന്ത്രജ്ഞനെ ഉപയോഗിച്ച് നടപ്പാക്കുകയാണ്. സുനില്‍ കനുഗോലുവാണ് ആ തന്ത്രജ്ഞന്‍. പ്രശാന്ത് കിഷോറിന്റെ വിശ്വസ്തനാണ് കനുഗോലു. എന്നാല്‍ ഒരു നീക്കം പോലും പുറത്തറിയിക്കാതെയാണ് നീക്കം. 2024ലെ തിരഞ്ഞെടുപ്പാകുമ്പോഴേക്ക് കോണ്‍ഗ്രസിനെ ശക്തമാക്കുകയാണ് ലക്ഷ്യം.

പ്രധാനമായും ഇനിയുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ വിജയിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കര്‍ണാടക തിരഞ്ഞെടുപ്പായിരിക്കും കനുഗോലുവിനുള്ള ആദ്യ വെല്ലുവിളി. ഗുജറാത്തില്‍ പ്രശാന്ത് കിഷോറും കോണ്‍ഗ്രസിനായി തന്ത്രമൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതൊക്കെ ഫലിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

1

കനുഗോലു പിന്നണിയില്‍ നിന്നാണ് കര്‍ണാടകത്തില്‍ കളിക്കുന്നത്. കോണ്‍ഗ്രസിന്റെ ഓരോ നീക്കത്തിന് പിന്നിലും കനുഗോലു ഉണ്ട്. കോണ്‍ഗ്രസിന് വേണ്ടി മാത്രമല്ല, ആന്ധ്രപ്രദേശില്‍ തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടിയും സുനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം സുനിലിനെ ഓണ്‍ലൈന്‍ സാന്നിധ്യമേ ഇല്ലെന്നതാണ്. പ്രശാന്ത് കിഷോര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം നിറഞ്ഞ് നില്‍ക്കുന്നയാള്‍. എങ്ങനെയാണ് സുനില്‍ കനുഗോലു പ്രവര്‍ത്തിക്കുന്നതെന്ന് പോലും എതിരാളികള്‍ക്ക് അറിയില്ല. എന്താണ് പരിധിയെന്ന് സുനിലിന് നന്നായി അറിയാം. രാഷ്ട്രീയ പാര്‍ട്ടികളില്‍ അധികാരം കണിക്കാനോ, തന്റെ ബന്ധത്തിന് ക്രെഡിറ്റ് നേടാനോ പോലും സുനില്‍ ശ്രമിക്കാറില്ല.

2

കോണ്‍ഗ്രസിനെ പോലൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് പ്രശാന്ത് കിഷോറിനെ തഴഞ്ഞ് സുനില്‍ കനുഗോലുവിനെ തിരഞ്ഞെടുക്കാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം പോലും കനുഗോലുവിന്റെ സഹോദരന്റേതാണ്. അത്രയും രഹസ്യ സ്വഭാവത്തിലാണ് പ്രവര്‍ത്തനം. പിന്നണിയില്‍ നിന്നുകൊണ്ടാണ് എല്ലാനീക്കങ്ങളും നടത്തുന്നത്. തന്റെ ചിന്തകള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ സുനില്‍ അടിച്ചേല്‍പ്പിക്കാറില്ല. ഓരോ പാര്‍ട്ടിക്കും ഓരോ പ്രവര്‍ത്തന ശൈലിയുണ്ട്. അത് തിരിച്ചറിഞ്ഞാണ് ഓരോ പാര്‍ട്ടിക്കൊപ്പവും അദ്ദേഹം നില്‍ക്കുന്നത്. ഡിഎംകെയുടെ വിജയത്തില്‍ നിര്‍ണായക പങ്കുണ്ട് സുനില്‍ കനുഗോലുവിന്.

3

സ്റ്റാലിന്റെ നമക്ക് നാമൈ എന്ന ക്യാമ്പയിന്‍ തയ്യാറാക്കിയത് കനുഗോലുവാണ്. ഇത് ഡിഎംകെയുടെയും സ്റ്റാലിന്റെയും ഇമേജ് വര്‍ധിപ്പിച്ചു. ആ തിരഞ്ഞെടുപ്പ് ഡിഎംകെ തോറ്റെങ്കിലും സ്റ്റാലിന്‍ വലിയ നേതാവായി ഉയരുകയായിരുന്നു. പ്രശാന്ത് കിഷോറും സുനിലും തമ്മില്‍ പ്രവര്‍ത്തനത്തില്‍ വലിയ വ്യത്യാസമുണ്ട്. സുനില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് ടീമിനെ ഉണ്ടാക്കുക. അത് തിരഞ്ഞെടുപ്പിന് ശേഷവും ശക്തമായി തന്നെയുണ്ടാവും. ദക്ഷിണേന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം അമിത് ഷായ്‌ക്കൊപ്പം 2018 ഫെബ്രുവരി വരെ ദില്ലിയിലുണ്ടായിരുന്നു. യുപി, ഉത്തരാഖണ്ഡ്, കര്‍ണാടക എന്നിവിടങ്ങളില്‍ 300 പേരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചതും സുനിലാണ്.

4

ബിജെപിക്ക് വലിയ വിജയങ്ങള്‍ സമ്മാനിച്ച ശേഷമായിരുന്നു സുനില്‍ വീണ്ടും മടങ്ങിയത്. ഇത്തവണ ഡിഎംകെ ക്യാമ്പിലേക്കായിരുന്നു മടക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ സഖ്യത്തെ വമ്പന്‍ ജയത്തിലെത്തിച്ചു. 38 സീറ്റാണ് ഡിഎംകെ നേടിയത്. എന്നാല്‍ പിന്നീട് ഈ ബന്ധം വേര്‍പിരിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാലിന് ആവശ്യപ്പെട്ടത് സുനിലും പ്രശാന്തും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നായിരുന്നു. ഇതിനെ രണ്ട് പേരും എതിര്‍ത്തു. സുനില്‍ അണ്ണാഡിഎംകെയുമായി അടുക്കുന്നതാണ് കണ്ടത്. അവര്‍ തോറ്റെങ്കിലും പളനിസ്വാമിയുമായി വളരെ അടുത്ത ബന്ധത്തിലാണ് സുനില്‍. ഡിഎംകെയുമായുള്ള ബന്ധത്തിലും വിള്ളല്‍ വീണു. ഇവരുമായി സംസാരിക്കാന്‍ പോലും സുനിലിന് താല്‍പര്യമില്ല.

5

പ്രശാന്തുമായും സുനിലുമായും കോണ്‍ഗ്രസ് നേരത്തെ ചര്‍ച്ച വെച്ചിരുന്നു. എന്നാല്‍ പ്രശാന്തിന്റെ നിര്‍ദേശങ്ങളെ രാഹുല്‍ സ്വീകരിച്ചില്ല. പകരം സുനിലിന്റെ ഹൈദരാബാദ് ആസ്ഥാനമായ കമ്പനി മൈന്‍ഡ്‌ഷെയര്‍ അനലിറ്റിക്‌സിന് ചുമതല നല്‍കുകയായിരുന്നു. കര്‍ണാടകത്തിലെ പ്രചാരണത്തിന്റെ ചുമതല സുനിലിനാണ്. തെലങ്കാനയുടെ പ്രചാരണ ചുമതലയും നല്‍കിയിട്ടുണ്ട്. ഇതോടെ പ്രശാന്തുമായി ഏറ്റുമുട്ടലും ഉറപ്പായി. അതേസമയം കിഷോറിന്റെ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ചെയ്തത്. ആ ശൈലിക്ക് കോണ്‍ഗ്രസില്‍ ആരാധകരുമില്ല. ദക്ഷിണേന്ത്യയെ നന്നായി മനസ്സിലാക്കാന്‍ സാധിക്കുന്നതും പല ഭാഷകള്‍ അറിയാമെന്നതും സുനിലിനുള്ള നേട്ടമാണ്. ഇത് കോണ്‍ഗ്രസിന്റെ തലവര രണ്ട് വര്‍ഷത്തിനുള്ളില്‍ മാറ്റിയേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+