• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റിയ ബംഗാളി ബ്രാഹ്മണ സ്ത്രീ, കോണ്‍ഗ്രസ് പ്രചാരണം മമത മോഡലില്‍... ബിജെപിയെ പൂട്ടാന്‍ മാസ്റ്റര്‍ ഗെയിം!

കൊല്‍ക്കത്ത: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ബിജെപി ഉപയോഗിക്കുന്നത് പോലെ ബംഗാളിലെ മറ്റൊരു പ്രചാരണത്തിന് തിരികൊളുത്തി കോണ്‍ഗ്രസ്. ഇത്തവണ റിയ ചക്രവര്‍ത്തിയുടെ അറസ്റ്റ് ബംഗാളിയുടെ അഭിമാനത്തെ ചോദ്യം ചെയ്യലാണെന്ന് അധീര്‍ രഞ്ജന്‍ ചൗധരി ഉന്നയിച്ചിരിക്കുകയാണ്. മമത ബാനര്‍ജിയുടെ മോഡലും ഇത് തന്നെയായിരുന്നു. എന്നാല്‍ അതിനെ ഒരുപടി കടത്തി വെട്ടുന്നതാണ് ഈ നീക്കം. ബിജെപിയുടെ ഔട്ട്‌സൈഡര്‍ ഇമേജ് വല്ലാതെ പാര്‍ട്ടിയെ ബാധിക്കുന്നുണ്ട്.

ഞെട്ടിക്കുന്ന പ്രസ്താവന

ഞെട്ടിക്കുന്ന പ്രസ്താവന

അധീര്‍ രഞ്ജന്‍ ചൗധരിയെ ബംഗാള്‍ അധ്യക്ഷനാക്കിയതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. അത് കൃത്യമായി ചൗധരി നടപ്പാക്കുകയും ചെയ്യും. റിയ ചക്രവര്‍ത്തി ബംഗാളി ബ്രാഹ്മണ സ്ത്രീയാണെന്ന് ചൗധരി പറഞ്ഞു. അവരെ ബിജെപി വേട്ടയാടുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്നും ചൗധരി ആരോപിച്ചു. ബിജെപി നേരത്തെ സുശാന്തിനെ ബീഹാറി നടനായി അവതരിപ്പിച്ച് വലിയ വികാരമുയര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് റിയക്കെതിരെ കേസുകള്‍ വന്നത്.

ലക്ഷ്യമിടുന്നത് ഒരൊറ്റ കാര്യം

ലക്ഷ്യമിടുന്നത് ഒരൊറ്റ കാര്യം

സോഷ്യല്‍ മീഡിയയില്‍ ബംഗാളി സ്ത്രീകള്‍ക്കെതിരെ വലിയ തോതില്‍ പ്രചാരണം നടക്കുന്നുണ്ട്. ബീഹാറിലും ദില്ലിയിലും മുംബൈയിലുമെല്ലാം നടക്കുന്ന ഈ പ്രചാരണത്തിന് പിന്നില്‍ ബിജെപിയുടെ ഐടി സെല്ലാണെന്ന് ആരോപണമുണ്ട്. റിയയുടെ പിതാവ് തന്റെ കുട്ടികള്‍ക്കായി നീതി വേണമെന്ന് ആവശ്യപ്പെട്ടതും കോണ്‍ഗ്രസ് ചര്‍ച്ചയാക്കുന്നുണ്ട്. മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന ബംഗാളികളെ ബിജെപി അവരുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ദ്രോഹിക്കുന്നു എന്ന പ്രചാരണത്തിനാണ് കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്.

ഔട്ട്‌സൈഡര്‍ ടാഗ്

ഔട്ട്‌സൈഡര്‍ ടാഗ്

ബിജെപി ബംഗാളില്‍ പാര്‍ട്ടിയല്ലെന്ന ടാഗ് നിലവിലുണ്ട്. പ്രധാനമായും ഗുജറാത്തി പാര്‍ട്ടിയാണെന്ന വികാരവും ബംഗാളില്‍ അലയടിക്കുന്നുണ്ട്. അമിത് ഷായും നരേന്ദ്ര മോദിയും നയിക്കുന്ന പാര്‍ട്ടിയായത് കൊണ്ടുള്ള പ്രശ്‌നങ്ങളാണ് ഇത്. ബിജെപിക്ക് സീറ്റ് കിട്ടാന്‍ കാരണം തന്നെ മുകുള്‍ റോയി ബംഗാളിയായത് കൊണ്ടും തൃണമൂലിലെ പരിചയസമ്പത്ത് കൊണ്ടുമാണ്. ഇത്തരമൊരു പ്രചാരണം വരുന്നത് എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കും. റിയ ചക്രവര്‍ത്തി ബംഗാളില്‍ നിന്ന് ബോളിവുഡിലെ പ്രമുഖ താരം കൂടിയാണ്.

അവളുടെ പിതാവ് രാജ്യത്തെ സേവിച്ചു

അവളുടെ പിതാവ് രാജ്യത്തെ സേവിച്ചു

സുശാന്ത് ഒരു ഇന്ത്യന്‍ നടനാണ്. ബിജെപി അദ്ദേഹത്തെ ബീഹാറി നടനായി മാറ്റി. അത് തിരഞ്ഞെടുപ്പില്‍ നേട്ടത്തിന് വേണ്ടി മാത്രമാണ്. റിയയുടെ പിതാവ് മുന്‍ സൈനിക ഓഫീസറാണ്. രാജ്യത്തെ സേവിച്ച ധീരനാണ്. റിയ ഒരു ബംഗാളില ബ്രാഹ്മണയാണ്. സുശാന്തിന് നീതി ലഭിക്കുക എന്നത് ബീഹാറിക്ക് നീതി ലഭിക്കുക എന്നായി മാറരുത്. റിയയുടെ പിതാവ് മകള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ വിചാരണ നമ്മുടെ നിതീന്യായ വ്യവസ്ഥയില്‍ പ്രകടമായി കാണാമെന്നും ചൗധരി പറഞ്ഞു.

മമതയും പിന്നാലെ എത്തും

മമതയും പിന്നാലെ എത്തും

മമതയ്ക്കും ഈ പ്രചാരണം ഏറ്റെടുക്കേണ്ടി വരും. ബംഗാളിയുടെ അഭിമാനം എന്ന പ്രചാരണം മമതയാണ് തുടങ്ങിയത്. ബംഗാളി വളരെ സ്‌പെഷ്യലാണെന്നും, അവരുടെ സംസ്‌കാരത്തിന് മുകളില്‍ ഒന്നുമില്ലെന്ന പ്രചാരണം ബംഗാളികളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന കാര്യമാണ്. നേരത്തെ ഗുജറാത്തില്‍ നരേന്ദ്ര മോദി നടപ്പാക്കിയതും ഇതേ തന്ത്രമായിരുന്നു. തന്നെ പറഞ്ഞാല്‍ അത് ഗുജറാത്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യലാണെന്ന് മോദി ഉയര്‍ത്തികാണിക്കുന്നു. ഇപ്പോഴത് തന്നെ പറഞ്ഞാല്‍ ഇന്ത്യയെ മോശമാക്കുന്നതിന് തുല്യമാണെന്ന തരത്തിലാണ് പ്രചാരണം. ഇതാണ് ഇപ്പോള്‍ സംസ്ഥാനങ്ങളില്‍ തിരിച്ചടിക്കുന്നത്.

സഖ്യം വരുമോ?

സഖ്യം വരുമോ?

മമതയുമായി സഖ്യത്തിന് അധീര്‍ രഞ്ജന്‍ ചൗധരി എതിരാണ്. സിപിഎമ്മുമായി സഖ്യത്തിനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇക്കാര്യം ചൗധരി തുറന്ന് പ്രഖ്യാപിച്ചു. എന്നാല്‍ സോണിയ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അത് നടക്കണമെങ്കില്‍ കോണ്‍ഗ്രസ് ബംഗാളില്‍ സഹകരിക്കേണ്ടി വരും. എന്നാല്‍ കോണ്‍ഗ്രസല്ല ബിജെപിയാണ് വലിയ ശത്രുവെന്ന് മമത തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചൗധരിയുടെ ആരോപണങ്ങളെ മമത ഗൗനിക്കില്ല. പകരം അനൗദ്യോഗിക സഖ്യം തന്നെ കോണ്‍ഗ്രസ് നേതാക്കളുമായി ഉണ്ടാക്കും.

രാഹുലിന്റെ താല്‍പര്യം

രാഹുലിന്റെ താല്‍പര്യം

രാഹുല്‍ ഗാന്ധിയാണ് അധീര്‍ ചൗധരിയെ ബംഗാളില്‍ നിയമിച്ചത്. ഇടതുപക്ഷത്തിനൊപ്പം സഖ്യമെന്നത് രാഹുലിന്റെ താല്‍പര്യമാണ്. അതിലുപരി സീതാറാം യെച്ചൂരിയുമായുള്ള രാഹുലിന്റെ അടുപ്പമാണ് ഇതിനുള്ള പ്രധാന കാരണം. രാഹുല്‍ രാഷ്ട്രീയ ഗുരുവായി കാണുന്നത് സീതാറാം യെച്ചൂരിയെയാണ്. അതുകൊണ്ട് മമതയേക്കാള്‍ പ്രാധാന്യം രാഹുലിനാണ് നല്‍കുന്നത്. അതാണ് സഖ്യത്തിനായി ശ്രമിക്കുന്നത്. മമതയ്ക്ക് അതുകൊണ്ട് രാഹുലിനെ താല്‍പര്യമില്ല. അദ്ദേഹം വിളിച്ച പല യോഗങ്ങളിലും മമത പങ്കെടുത്തിട്ടില്ല.

സഞ്ജയ് റാവത്തിനെതിരെ വീഡിയോ കോള്‍ ഭീഷണി, കങ്കണയുടെ ആരാധകന്‍ അറസ്റ്റില്‍, വിടാതെ ശിവസേന!!

സോണിയയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കങ്കണ; 'നിങ്ങളും ഒരു സ്ത്രീയല്ലേ;നിശബ്ദത വിലയിരുത്തപ്പെടും

English summary
congress using rhea chakraborthy as political weapon against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X