കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിനായി കോണ്‍ഗ്രസ് എന്തും ചെയ്യും

Google Oneindia Malayalam News

ദില്ലി: രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ബോംബിട്ട് കൊന്നവരെ പുറത്തിറങ്ങി നടക്കാന്‍ വിടുക, സ്വന്തം മുഖ്യമന്ത്രിയുടെ പ്രതിഷേധം പോലും വകവെക്കാതെ ഒരു സംസ്ഥാനത്തെ കീറിമുറിക്കുക, ജനങ്ങളുടെ പ്രതീക്ഷയായ ആം ആദ്മി സര്‍ക്കാരിനെ ഞങ്ങളുണ്ട് ഞങ്ങളുണ്ട് എന്ന് പറഞ്ഞ് പാലം വലിക്കുക..

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ കോണ്‍ഗ്രസ് സാധ്യമായ എല്ലാ രാഷ്ട്രീയക്കളികളും പുറത്തെടുക്കുകയാണ്. അഴമതിയിലും കെടുകാര്യസ്ഥതിയിലും ഒന്നാം സ്ഥാനത്തുള്ള യു പി എ സര്‍ക്കാരിനെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്തുക എന്നത് തന്നെയാണ് ലക്ഷ്യം.

എന്നാല്‍ കോണ്‍ഗ്രസിനെ അറിയുന്നവര്‍ ഇതുകേട്ടാലൊന്നും അതിശയപ്പെടില്ല. ഇതില്‍ വലുത് എന്തൊക്കെ കളിച്ചിരിക്കുന്നു ഇന്ത്യയിലെ രാഷ്ട്രീയ മുത്തശ്ശിയായ ഈ പാര്‍ട്ടി. 2014 ലോക്‌സഭ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങളെന്തൊക്കെ എന്ന് നോക്കൂ.

രാജീവ് കൊലക്കേസ് പ്രതികള്‍ പുറത്തേക്ക്

രാജീവ് കൊലക്കേസ് പ്രതികള്‍ പുറത്തേക്ക്

1991 ല്‍ തമിഴ്‌നാട്ടിലെ ശ്രീ പെരുംപുത്തൂരില്‍ തീവ്രവാദികള്‍ പൊട്ടിച്ചുകൊന്നത് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയെയാണ്. എന്നിട്ടും ദയാഹര്‍ജികളില്‍ കാലതാമസം വരുത്തി എന്ന തൊടുന്യായത്തിന്റെ പേരില്‍ ഇവര്‍ 23 കൊല്ലത്തിന് ശേഷം കൈയ്യും വീശി പുറത്തുവരികയാണ്. രാജീവിന്റെ ഭാര്യ സോണിയാ ഗാന്ധി പോലും വധശിക്ഷ റദ്ദാക്കാനായി കത്തെഴുതിയത്രെ. വോട്ടിന് മുന്നില്‍ എന്ത് ഭര്‍ത്താവ് , എന്ത് നീതി.

ലക്ഷ്യം തമിഴ് വോട്ടുകള്‍

ലക്ഷ്യം തമിഴ് വോട്ടുകള്‍

ജയലളിതയും കരുണാനിധിയും അരങ്ങ് തകര്‍ക്കുന്ന തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു വലിയ ശക്തിയല്ല. ഇത്തവണ ഡി എം കെ കൂടി കൈവിട്ടതോടെ കൂടുതല്‍ പരുങ്ങലിലാകും സ്ഥിതി. തമിഴരായ കൊലക്കേസ് പ്രതികളെ വെറുതെ വിട്ടാല്‍ അതി വഴി കുറച്ച് വോട്ടുകള്‍ ഉറപ്പിക്കാം എന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.

തെലങ്കാന

തെലങ്കാന

തെലങ്കാന രൂപികരണത്തിന്റെ ആവശ്യകത ആന്ധ്രപ്രദേശിലെ സ്വന്തം മുഖ്യമന്ത്രിയായ കിരണ്‍ കുമാര്‍ റെഡ്ഡിയെപ്പോലും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. പൊതുവെ അത്ര വേരോട്ടമില്ലാത്ത ആന്ധ്രയെ പകുത്ത് ടി ആര്‍ എസിനെ സുഖിപ്പിക്കുകയും പുതിയ സ്റ്റേറ്റില്‍ നിന്നും പരമാവധി വോട്ടുകള്‍ തട്ടുകയും തന്നെ ഇവിടെയും ഉന്നം.

 വീണ്ടും ലാവ്‌ലിന്‍

വീണ്ടും ലാവ്‌ലിന്‍

കഴിഞ്ഞ വര്‍ഷം നവംബറിലാണ് എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ സി ബി ഐ കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇപ്പോഴിതാ, പിണറായിയെ വെറുതെ വിട്ടത് നിയമവിരുദ്ധമാണ് എന്ന വാദവുമായി കോണ്‍ഗ്രസ് പാര്‍ട്ടി നയിക്കുന്ന കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

പാവം ആം ആദ്മികള്‍

പാവം ആം ആദ്മികള്‍

വെടക്കാക്കി തനിക്കാക്കുക എന്ന നാടന്‍ പ്രയോഗത്തിന്റെ പൂര്‍ണതയാണ് ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയോട് കോണ്‍ഗ്രസ് ചെയ്തത്. പൂര്‍ണമായും വെടക്കാകും മുമ്പേ കെജ്രിവാള്‍ രാജിവെച്ച് പോയത് കോണ്‍ഗ്രസ് പ്രതീക്ഷകളെ അല്‍പമൊന്ന് ഇടിച്ചിട്ടുണ്ട് എന്ന് മാത്രം.

കാലിത്തീറ്റയ്ക്കും കിട്ടും വോട്ട്

കാലിത്തീറ്റയ്ക്കും കിട്ടും വോട്ട്

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവാണ് ബീഹാറില്‍ കോണ്‍ഗ്രസിന് കൂട്ട്. എന്‍ ഡി എ വിട്ട നിതീഷ് കുമാറുമായി അടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് കോണ്‍ഗ്രസ് ലാലുവിനെ സമീപിച്ചിരിക്കുന്നത്.


English summary
Lok sabha election and congress vote bank politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X