കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിന് തലവേദന; പഞ്ചാബിലും തമ്മിലടി, മുഖ്യമന്ത്രിയാണ്..പാട്യാല രാജാവല്ലെന്ന് ബജ്‌വ, പോര് രൂക്ഷം!!

Google Oneindia Malayalam News

ചണ്ഡീഗഢ്: 18 എംഎല്‍എമാരുമായി അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ സച്ചിന്‍ പൈലറ്റ് ആരംഭിച്ച വിമത നീക്കും ദേശീയ തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ആഗസ്ത് 14 ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി സച്ചിന്‍ പൈലറ്റ് ദില്ലിയിലെത്തി ചര്‍ച്ച നടത്തിയതോടെയാണ് പ്രശ്‌ന പരിഹാര ഫോര്‍മുല സാധ്യമായത്. പൈലറ്റിന്റെ പരാതി പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് അന്ത്യം കുറിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ പഞ്ചാബിലും കോണ്‍ഗ്രസ് പാര്‍ട്ടി അന്യോന്യം കൊമ്പ് കോര്‍ക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും കോണ്‍ഗ്രസ് എംപി പ്രതാപ് സിംഗ് ബജ്വയും തമ്മിലാണ് ഇപ്പോള്‍ പോര് രൂക്ഷമായിരിക്കുന്നത്.

പട്യാല രാജാവല്ല

പട്യാല രാജാവല്ല

മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിംഗിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി പ്രതാപ് സിംഗ് ബജ്വ . മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് ജനാധിപത്യത്തില്‍ വിശ്വാസമുണ്ടോയെന്ന് എംപി പ്രതാപ് സിംഗ് ചോദിച്ചു. നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും പാട്യാല മഹാരാജാവല്ലെന്ന് ഓര്‍ക്കണമെന്ന് ബജ്വ പറഞ്ഞു. രാജസ്ഥാന ്പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസിസിലും തമ്മിലടി രൂക്ഷമായതോടെ തലവേദനയായിരിക്കുകയാണ് ദേശീയ നേതാക്കള്‍ക്ക്.

സുരക്ഷ പിന്‍വലിച്ചു

സുരക്ഷ പിന്‍വലിച്ചു

എംപി പ്രതാപ് സിംഗ് ബജ്വയ്ക്കുള്ള സുരക്ഷ പിന്‍വലിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാഷ്ട്രീയ താല്‍പര്യത്തെ തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാര്‍ തനിക്കുള്ള സുരക്ഷ പിന്‍വലിച്ചെന്നും. തനിക്കോ തന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രിയും ഡിജിപിയും ആയിരിക്കും അതിന്റെ ഉത്തരവാദിയെന്നും എംപി ഡിജിപിക്ക് എഴുതിയ കത്തില്‍ ആരോപിച്ചു.

Recommended Video

cmsvideo
priyanka Gandhi is the real heroine in rajasthan | Oneindia Malayalam
അമരീന്ദറിനെ ചൊടിപ്പിച്ചത്

അമരീന്ദറിനെ ചൊടിപ്പിച്ചത്

പഞ്ചാബില്‍ ഈ അടുത്ത് നടന്ന വ്യാജമദ്യ ദുരന്തത്തെ തുടര്‍ന്ന് ബജ്വ മുഖ്യമന്ത്രി അമരീന്ദറിന് കത്തെഴുതിയിരുന്നു. എന്നാല്‍ കത്തില്‍ ചൂണ്ടിക്കാണിച്ച എല്ലാ ആരോപണങ്ങളും തള്ളി മുഖ്യമന്ത്രി ബജ്വയ്ക്കുള്ള എല്ലാ സുരക്ഷയും പിന്‍വലിച്ചു. ഇതുകൂടാതെ വ്യാജമദ്യ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബജ്വ ആവശ്യപ്പെട്ടിരുന്നു. ഇതും അമരീന്ദറിനെ കൂടുതല്‍ ചൊടിപ്പിക്കാന്‍ കാരണമായി.

പോര് മുറുകി

പോര് മുറുകി

ബജ്വ ഡിജിപിക്ക് കത്തെഴുതിയതിന് പിന്നാലെ പ്രതികരണവുമായി അമരീന്ദര്‍ എത്തിയത് പോര് വീണ്ടും മുറുകി. സുരക്ഷ നല്‍കുന്നത് അഭിമാനത്തിന്റെ അടയാളമായാണ് ബജ്വ കാണുന്നത്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് തന്നോടോ അല്ലെങ്കില്‍ പാര്‍ട്ടി ഹൈക്കാമാന്‍ഡിനോടോ വ്യക്തമാക്കണമെന്ന് അമരീന്ദര്‍ സിംഗ് നിര്‍ദ്ദേശിച്ചു.

ഭീഷണി നേരിടുന്നില്ല

ഭീഷണി നേരിടുന്നില്ല

ആഗസ്റ്റ് 9നാണ് ബജ്വയുടെ സുരക്ഷ പിന്‍വലിച്ച് മുഖ്യമന്ത്രി ഉത്തരവിടുന്നത്. അദ്ദേഹത്തിന് സുരക്ഷാ ഭീഷണികള്‍ ഒന്നും തന്നെ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുരക്ഷ പിന്‍വലിച്ചത്. സുരക്ഷ പിന്‍വലിച്ചത് താനാണെന്നും അതിന് ഡിജിപിയുടെ പേരില്‍ ആരോപണം ഉന്നയിക്കരുതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

പ്രിയങ്ക ഗാന്ധിയാണ് രാജസ്ഥാനിലെ ഹീറോയിന്‍; ആദ്യ ശ്രമം തന്നെ വന്‍ വിജയം, ദേശീയ തലത്തില്‍ സജീവമാവുംപ്രിയങ്ക ഗാന്ധിയാണ് രാജസ്ഥാനിലെ ഹീറോയിന്‍; ആദ്യ ശ്രമം തന്നെ വന്‍ വിജയം, ദേശീയ തലത്തില്‍ സജീവമാവും

ബിഹാറില്‍ നീതീഷ് കുമാറിനും ബിജെപിക്കും അടിതെറ്റുമോ? അവസരം കാത്ത് കോണ്‍ഗ്രസും ആര്‍ജെഡിയുംബിഹാറില്‍ നീതീഷ് കുമാറിനും ബിജെപിക്കും അടിതെറ്റുമോ? അവസരം കാത്ത് കോണ്‍ഗ്രസും ആര്‍ജെഡിയും

English summary
Congress vs Congress in Punjab: MP Pratap Singh Bajwa against Chief Minister Amarinder Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X