കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്നക്കം കടക്കുമെന്ന ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

ദില്ലി: നാലാം ഘട്ട വോട്ടെടുപ്പ് അവസാനിക്കുന്ന ഈ അവസരത്തില്‍ 17ാമത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്നക്കം മറികടക്കുമെന്ന് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നു. ആഭ്യന്തര വിലയിരുത്തല്‍ പ്രകാരം, 2014 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും. 543 സീറ്റുകളില്‍ 44 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. 1999ല്‍ 114 സീറ്റ് നേടിയതിനേക്കാള്‍ ഏറ്റവും കുറഞ്ഞ സീറ്റ് നിലയായിരുന്നു അത്.

തിരഞ്ഞെടുപ്പിന് ശേഷം അമർഷം പുകഞ്ഞ് ബിജെപി, നാല് മണ്ഡലങ്ങളിൽ മാത്രം കോടികൾ ഒഴുകി, മറ്റുളളർക്ക് അവഗണനതിരഞ്ഞെടുപ്പിന് ശേഷം അമർഷം പുകഞ്ഞ് ബിജെപി, നാല് മണ്ഡലങ്ങളിൽ മാത്രം കോടികൾ ഒഴുകി, മറ്റുളളർക്ക് അവഗണന

2014 ല്‍ ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഒഡീഷ തുടങ്ങി 13 സംസ്ഥാനങ്ങളില്‍ അക്കൗണ്ട് തുറക്കാന്‍ പോലും കോണ്‍ഗ്രസിനായില്ലെന്ന് മാത്രമല്ല ഈ സംസ്ഥാനങ്ങളില്‍ രണ്ടക്കം കടക്കാന്‍ പോലുമായില്ല. സഭയിലെ മൊത്തം സീറ്റുകളില്‍ പത്ത് ശതമാനം സീറ്റുകള്‍ നേടിയെടുക്കാന്‍ കഴിയാത്തതിനാല്‍ പ്രതിപക്ഷ സ്ഥാനം പോലും കോണ്‍ഗ്രസിന് ലഭിച്ചില്ല. മറുവശത്ത് 30 വര്‍ഷത്തിനിടെ 282 സീറ്റുകള്‍ സ്വന്തമായി നേടിയതിലൂടെ സമ്പൂര്‍ണ ഭൂരിപക്ഷം നേടുന്ന ആദ്യ രാഷ്ട്രീയ കക്ഷിയായി ഭാരതീയ ജനതാപാര്‍ട്ടി (ബിജെപി) മാറി.

congress-1550907207-

കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ച വെക്കാനാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ഡല്‍ഹി, നോര്‍ത്ത്-ഈസ്റ്റ് എന്നിവിടങ്ങളില്‍ വലിയ പ്രതീക്ഷയില്ല. രാജ്യത്തെ വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് വിലയിരുത്തല്‍.
മെയ് 19 ന് അവസാനഘട്ട വോട്ടെടുപ്പിന് ശേഷം വിലയിരുത്തല്‍ പുനഃപരിശോധിക്കും. 23നാണ് വോട്ടെണ്ണല്‍.


ജനങ്ങള്‍ ഇത്തവണ മാറ്റത്തിന് വേണ്ടി കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ തകരുമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുടെയും പ്രസ്താവനകളില്‍ നിന്ന് വ്യക്തമാണെന്നും കോണ്‍ഗ്രസ് പറയുന്നു. മോദിയുടെ നിരാശയും പെട്ടെന്ന് ക്ഷോഭിക്കുന്ന പ്രകൃതവും ഇതിന് ഉദാഹരണമാണ്. ചിലപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പ്രയോഗങ്ങള്‍ നടത്തുന്നു. മറ്റു ചിലപ്പോള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്ന് പറയുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇത്തവണത്തെ തിരഞ്ഞെടുപ്പ്് ഫലത്തില്‍ ബിജെപിക്ക് വലിയ പ്രതീക്ഷ ഇല്ലെന്നാണെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

English summary
Congress waiting lok sabha election result with confidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X