കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ രാഹുല്‍ ആഘോഷത്തില്‍; ഫേസ്ബുക്കില്‍ അണികളുടെ രോഷപ്രകടനം

  • By അൻവർ സാദത്ത്
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിനെ മുന്നില്‍നിന്നും നയിക്കേണ്ട പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഏറ്റവും ആവശ്യമായ സന്ദര്‍ഭങ്ങളിലൊക്കെ വിദേശത്തേക്ക് മുങ്ങുന്നതില്‍ സോഷ്യല്‍ മീഡിയയിലെ അണികള്‍ക്ക് രോഷം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോഴാണ് രാഹുല്‍ ഒടുവിലായി വിദേശത്തേക്ക് പറന്നത്.

മനുഷ്യ രക്തം കൊണ്ട് ' മഹാഘോര കാളിയജ്ഞം'... പ്രാകൃതം, പൈശാചികം; ഉത്തരേന്ത്യയില്‍ അല്ല, കേരളത്തില്‍!
ഹോളി ആഘോഷം ഇറ്റലിയിലെ മുത്തശ്ശിക്കൊപ്പമാക്കിയ രാഹുല്‍ കോണ്‍ഗ്രസിന് ലഭിക്കുമായിരുന്ന മേഘാലയ ബിജെപിക്ക് സമ്മാനിക്കുകയായിരുന്നെന്ന് അണികള്‍ പറയുന്നു. രണ്ട് സീറ്റുകള്‍ മാത്രമുള്ള ബിജെപി ഉടനടി മറ്റു കക്ഷികളുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ ശ്രമം നടത്തിയപ്പോള്‍ കോണ്‍ഗ്രസുകാര്‍ നോക്കിനില്‍ക്കേണ്ട അവസ്ഥയിലായിരുന്നു.

rahulgandhi-

രാഹുല്‍ഗാന്ധി നേരിട്ട് ഇടപെട്ടിരുന്നെങ്കില്‍ ഒരുപക്ഷേ മേഘാലയ ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസിന് ഭരിക്കാമായിരുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. രാഹുലിന്റെ അഭാവം ചര്‍ച്ചകള്‍ക്ക് വേണ്ടത്ര ഫലപ്രാപ്തിയില്ലാതാക്കി. കോണ്‍ഗ്രസ് അധ്യക്ഷന് ഇല്ലാത്ത താത്പര്യം മറ്റു നേതാക്കള്‍ക്ക് ഉണ്ടാകുമോ എന്നാണ് ചോദ്യമുയരുന്നത്.

രാഹുല്‍ വിദേശത്തേക്ക് പറന്നത് ബിജെപിക്ക് പരിഹാസത്തിനുള്ള കാര്യവുമായി. രാഹുല്‍ ഗാന്ധിയുടെ ഉത്തരവാദിത്വ ബോധമില്ലായ്മ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്. രാഹുലിന്റെ നേതൃത്വത്തില്‍ ശക്തമായ ഒരു പ്രതിപക്ഷ പ്രതിഷേധം ഒരുക്കാനോ ബിജെപിക്ക് ബദല്‍ ആകാനോ ഇനിയും തയ്യാറെടുക്കാത്തത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍.

കിഴക്കന്‍ ഗൗത്തയിലേക്കുള്ള സഹായ ഉപകരണങ്ങള്‍ സിറിയന്‍ സൈന്യം തട്ടിയെടുത്തതായി പരാതികിഴക്കന്‍ ഗൗത്തയിലേക്കുള്ള സഹായ ഉപകരണങ്ങള്‍ സിറിയന്‍ സൈന്യം തട്ടിയെടുത്തതായി പരാതി

വാശിയോടെ പൃഥ്വിരാജ്! ലേലത്തുക മുകളിലോട്ട്... ഒടുവിൽ ഏഴ് ലക്ഷത്തിന് ഒന്നാം നമ്പർ...വാശിയോടെ പൃഥ്വിരാജ്! ലേലത്തുക മുകളിലോട്ട്... ഒടുവിൽ ഏഴ് ലക്ഷത്തിന് ഒന്നാം നമ്പർ...

English summary
Congress waits for Rahul Gandhi to return and rescue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X