കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് വിയർക്കും..എൻഡിഎയ്ക്ക് മുന്നിലെ വെല്ലുവിളികൾ ; ബിഹാറിലേക്ക് കളം മാറ്റാൻ രാഹുലും പ്രിയങ്കയും

Google Oneindia Malayalam News

പാട്ന; ബിഹാറിൽ തിരഞ്ഞെടുപ്പ് ചിത്രങ്ങൾ ദിനംപ്രതി മാറുകയാണ്. നേരത്തേ സംസ്ഥാനത്ത് നിതീഷ് കുമാറിന്റെ ജെഡിയു നയിക്കുന്ന എൻഡിഎയ്ക്ക് തന്നെ അധികാര തുടർച്ച ലഭിക്കുമെന്നായിരുന്നു പുറത്തുവന്ന സർവ്വേകൾ പ്രവചിച്ചത്. എന്നാൽ സീറ്റ് തർക്കത്തിൽ ഉടക്കി ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി എൻഡിഎ മുന്നണി വിട്ടതോടെ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം പാടെ മാറി.

നിതീഷിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിനെ വെല്ലുവിളിച്ച് കൊണ്ടാണ് എൽജെപി സഖ്യം വിട്ടത്. ജെഡിയുവിനെതിരെ മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താനാണ് ജെഡിയു ഒരുങ്ങുന്നത്. അതേസമയം ഭരണസഖ്യത്തിൽ തമ്മിലടി രൂക്ഷമായിരിക്കെ കളം നിറഞ്ഞ് കളിക്കാനൊരുങ്ങുകയാണ് കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യം. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

ചൂട് പിടിച്ച് തിരഞ്ഞെടുപ്പ്

ചൂട് പിടിച്ച് തിരഞ്ഞെടുപ്പ്

ബിഹാറിൽ തിരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചിരിക്കുകയാണ്. ഒക്ടോബർ 28 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഇക്കുറി സംസ്ഥാനത്ത് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ തങ്ങൾക്ക് സാധിക്കുമെന്നാണ് മഹാസഖ്യത്തിലെ രണ്ടാമത്തെ പ്രധാനകക്ഷിയായ കോൺഗ്രസിന്റെ പ്രതീക്ഷ. 2015 നെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്.

അപ്രതീക്ഷിത ട്വിസ്റ്റുകൾ

അപ്രതീക്ഷിത ട്വിസ്റ്റുകൾ

243 സീറ്റിൽ ആർജെഡി 133 സീറ്റുകളിലും കോൺഗ്രസ് 70 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. 2015 ൽ വെറും 41 സീറ്റുകളിൽ മാത്രമായിരുന്നു പാർട്ടിക്ക് മത്സരിക്കാൻ സാധിച്ചത്. 27 സീറ്റിലായിരുന്നു കഴിഞ്ഞ തവണ പാർട്ടിക്ക് വിജയം നേടാനായത്. എൻഡിഎയിലെ ഭിന്നതകളും കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ പസ്വാന്റെ മരണവും എല്ലാം ഇത്തവണ സംസ്ഥാന രാഷ്ട്രീയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ ഉണ്ടാക്കുമെന്ന വിലയിരുത്തലുകൾ ഉണ്ട്.

രാഹുലും പ്രിയങ്കയും

രാഹുലും പ്രിയങ്കയും

അതിനിടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ വിപുലമാക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് റാലികളിൽ പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയേയും പങ്കെടപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. രാഹുൽ ഗാന്ധിയുടേ 6 റാലികളും പ്രിയങ്കയെ പങ്കെടുപ്പിച്ച് കൊണ്ടുള്ള 2-3 റാലികളും സംഘടിപ്പിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

കോൺഗ്രസ് റാലി

കോൺഗ്രസ് റാലി

ഇരുവരുടേയും ഉറപ്പ് സംബന്ധിച്ചുള്ള വിവരം ലഭിച്ചാലുടൻ റാലികളുടെ തിയതി പ്രഖ്യാപിക്കുുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി ഉൾപ്പെടെയുള്ളവ പ്രചരണ വിഷയമാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലെ ആദ്യ തിരഞ്ഞെടുപ്പാണ് ബിഹാറിൽ നടക്കുന്നത്.

കൊവിഡ് പ്രതിസന്ധി

കൊവിഡ് പ്രതിസന്ധി

സംസ്ഥാനത്ത് കൊവിഡ് പ്രവർത്തനങ്ങളിൽ പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളുടെ വിഷയങ്ങളിൽ സർക്കാരിനെതിരെ അതൃപ്തി ശക്തമാണ്. ഇത് കോൺഗ്രസ് ഉയർത്തിക്കാട്ടും.മാത്രമല്ല തൊഴിലാളുകളുടെ പലായന സമയത്ത് കോൺഗ്രസ് സ്വീകരിച്ച നിലപാടും രാഹുൽ ഗാന്ധിയുടേയും കോൺഗ്രസ് അധ്യക്ഷ പ്രിയങ്ക ഗാന്ധിയുടേയും ഇടപെടലും പാർട്ടി തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ചർച്ചയാക്കും.

കുടിയേറ്റ തൊഴിലാളി വിഷയങ്ങൾ

കുടിയേറ്റ തൊഴിലാളി വിഷയങ്ങൾ

തൊഴിൽ നഷ്ടപ്പെട്ട് സ്വദേശത്തേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് ഏറ്റെടുക്കുമെന്ന അന്നത്തെ സോണിയ ഗാന്ധിയുടെ പ്രഖ്യാപനം കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയായിരുന്നു. സോണിയയുടെ പ്രഖ്യാപനം ഏറ്റെടുത്ത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ തൊഴിലാളികളുടെ യാത്ര ചെലവ് ഏറ്റെടുത്തിരുന്നു.

ദളിത് വിഷയങ്ങളും

ദളിത് വിഷയങ്ങളും

ഇത് കൂടാതെ ദളിത് വിഷയങ്ങൾ ആയുധമാക്കാനാണ് കോൺഗ്രസ് നീക്കം.ഹഥ്രാസ് വിഷയം കോൺഗ്രസ് പ്രധാന ചർച്ചയാക്കും. ഹഥ്റാസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദളിത് വോട്ടുകളിൽ കൂടുതൽ സാധ്വീനമുണ്ടാക്കാൻ കഴിയുമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നുണ്ട്.

ദളിത് വോട്ടുകൾ

ദളിത് വോട്ടുകൾ

ബിഹാറിൽ ദളിത് ജനസംഖ്യ 16 ശതമാനമാണ്. കൂടാതെ ഇബിസി , ഒബിസി വിഭാങ്ങൾ ചേർന്ന് 56 ശതമാനമാണ് ആളുകൾ. 243 നിയമസഭ സീറ്റുകളില്‍ 38 സീറ്റുകളാണ് പട്ടികജാതി-വര്‍ഗ സംവരണ മണ്ഡലങ്ങള്‍. ആകെ സീറ്റുകളിലെ 45% വോട്ട് ദളിത്-ഇബിസി-ഒബിസി വിഭാഗങ്ങളുടേതാണ്.

എൻഡിഎയ്ക്ക് നെഞ്ചിടിപ്പ്

എൻഡിഎയ്ക്ക് നെഞ്ചിടിപ്പ്

ഹഥ്റാസ് സംഭവത്തോടെ ബിജെപിക്കുള്ള ദളിത് വിഭാഗങ്ങളുടെ പിന്തുണയിൽ വിള്ളൽ വീഴുമെന്ന വിലയിരുത്തലുകൾ ഉണ്ട്. ഇതിനിടെ എൽജെപിയുടെ പിൻമാറ്റവും എൻഡിഎയുടെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്. പട്ടികജാതിക്കാരിൽ ഏറ്റവും പ്രബല വിഭാഗമായ ദുസാദുകൾ (പാസ്വാന്മാർ) എൽജെപിയുടെ വോട്ടുബാങ്കാണ്.

പസ്വാന്റെ മരണം

പസ്വാന്റെ മരണം

എൻഡിഎ മുന്നണി എൽജെപി വിട്ടതോടെ ഈ വോട്ടുകൾ നഷ്ടമാവും. മാത്രമല്ല പല മണ്ഡലങ്ങളിലും വോട്ടുകളിൽ വിള്ളൽ വരുത്താനും ഇത് കാരണമാകും. നിതീഷിനോട് എതിർപ്പുള്ള ബിജെപിക്കാർ എൽജെപിയിലേക്ക് കാലുമാറിയാൽ എൻഡിഎ മൂക്കുകുത്തും എന്ന കാര്യത്തിൽ തർക്കമില്ല. ഇതിനിടയിൽ പസ്വാന്റെ മരണത്തോടെ ഉയർന്ന സഹതാപ തരംഗങ്ങളും എൻഡിഎ തിരിച്ചടിയാകും.

പൗരത്വ പ്രതിഷേധം

പൗരത്വ പ്രതിഷേധം

ഇത്തരം സാഹചര്യങ്ങൾ മഹാസഖ്യത്തിൻെ സാധ്യത ഉയർത്തുമെന്നാണ് കോൺഗ്രസും ആർജെഡിയും കണക്കാക്കുന്നത്. പൗരത്വ പ്രതിഷേധം ഉൾപ്പെടെയുള്ളവ മുസ്ലീം വോട്ടുകൾ നേടാനും സഹായിക്കുമെന്ന് കോൺഗ്രസിിന്റെ കണക്കുകൂട്ടൽ.

ജോസിന് അടവുകൾ പിഴയ്ക്കുന്നു.. കീറാമുട്ടിയായി 3 സീറ്റുകൾ.. ഇടതുപ്രവേശനത്തിൽ കടുത്ത ആശങ്കജോസിന് അടവുകൾ പിഴയ്ക്കുന്നു.. കീറാമുട്ടിയായി 3 സീറ്റുകൾ.. ഇടതുപ്രവേശനത്തിൽ കടുത്ത ആശങ്ക

ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല,വാരിയം കുന്നൻ വലിയ കാൻവാൻസിൽ നടക്കില്ലെന്ന് അലി അക്ബർ‌<br />ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല,വാരിയം കുന്നൻ വലിയ കാൻവാൻസിൽ നടക്കില്ലെന്ന് അലി അക്ബർ‌

കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം, പക്ഷേ പുറത്തിറങ്ങാനാകില്ലകാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം, പക്ഷേ പുറത്തിറങ്ങാനാകില്ല

റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല; ജിഡിപിയിൽ 9.5 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും ആർബിഐറിപ്പോ, റിവേഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല; ജിഡിപിയിൽ 9.5 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും ആർബിഐ

Recommended Video

cmsvideo
Rahul Gandhi’s Facebook page sees 40% more engagement than Narendra Modi’s

English summary
Congress want Rahul & Priyanka to campaign for Bihar assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X