India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എസ്പിക്കൊപ്പം; താന്‍ ബിജെപിക്കൊപ്പമെന്ന് മുന്‍ എംഎല്‍എ, യുപിയില്‍ കോണ്‍ഗ്രസിന് പണി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി വിട്ടുനില്‍ക്കുന്നതോടെ നേതാക്കളും നേതൃത്വവും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നു. യുപിയിലെ രണ്ട് ലോക്‌സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചതാണ് പ്രശ്‌നമായിരിക്കുന്നത്. ഇത് സമാജ് വാദി പാര്‍ട്ടിയെ സഹായിക്കാനുള്ള നീക്കമാണെന്ന് സീനിയര്‍ നേതാക്കള്‍ അടക്കം സംശയിക്കുന്നുണ്ട്.

രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, ട്വിസ്റ്റ് പേടിച്ച് കോണ്‍ഗ്രസ്, എംഎല്‍എമാര്‍ക്ക് പുറത്തിറങ്ങാനാവില്ല

രാംപൂരില്‍ നിന്നുള്ള മുന്‍ എംഎല്‍എ കാസിം അലി ഖാന്‍ പാര്‍ട്ടി നിലപാടിനെ ലംഘിച്ച് രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ബിജെപിയെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് പരസ്യമായി കാസിം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയങ്കയുടെ ടീമിനെ കൂടിയാണ് ഇയാള്‍ വെല്ലുവിളിച്ചിരിക്കുന്നത്.

1

പ്രിയങ്ക ഗാന്ധി സംസ്ഥാന നേതൃത്വത്തെ നയിക്കാനില്ലാത്തത് ശരിക്കും നേതാക്കളെ ചൊടിപ്പിക്കുന്നുണ്ട്. നിര്‍ജീവമായ അവസ്ഥയിലാണ് നേതൃത്വമുള്ളത്. അതുകൊണ്ട് തന്നെ നേതാക്കളും തങ്ങള്‍ക്ക് ഇഷ്ടമുള്ള നിലപാടാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചെലവെങ്കിലും ലാഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഇറക്കാതിരുന്നത്. ഒപ്പം പ്രതിപക്ഷ വോട്ടുകള്‍ പിളര്‍ത്തുകയെന്നത് ഒഴിവാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് നേതാക്കളെ വിശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനായിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ വരെ ഇല്ലാത്ത അവസ്ഥയില്‍ നില്‍ക്കുകയാണ് കോണ്‍ഗ്രസ് യുപിയില്‍.

2

ആര് ഈ നേതാക്കളെയെല്ലാം പറഞ്ഞ് വിശ്വസിപ്പിക്കുമെന്നാണ് ചോദ്യം. കോണ്‍ഗ്രസ് നേതൃത്വത്തെ ആരോ പറഞ്ഞ് പറ്റിച്ചുവെന്നാണ് കാസിം അലി ഖാന്‍ പറയുന്നത്. ഗ്രൗണ്ടിലെ സാഹചര്യം എന്താണെന്ന് പോലും പരിശോധിക്കാതെയാണ് ഈ തീരുമാനം. ചില ഗൂഢമായ രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങള്‍ ഉള്ളവരാണ് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതെന്ന് കാസിം പറയുന്നു. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ വലിയ പാര്‍ട്ടിയാണ്. സമാജ് വാദി പാര്‍ട്ടിക്ക് ആകെയുള്ളത് മൂന്ന് എംപിമാര്‍ മാത്രമാണ്. അതുകൊണ്ട് ഉപതിരഞ്ഞെടുപ്പില്‍ എന്തായാലും കോണ്‍ഗ്രസ് മത്സരിക്കണമായിരുന്നുവെന്നും കാസിം അലി ഖാന്‍ പറഞ്ഞു.

3

കോണ്‍ഗ്രസ് ഒറ്റപ്പെട്ട് നില്‍ക്കുകയാണ്. ആരുടെ മുന്നിലും വരാന്‍ അവര്‍ക്ക് താല്‍പര്യമില്ല. എന്നാല്‍ അതെല്ലാം മറികടന്ന് മുന്നോട്ട് വരണം. പഞ്ചാബില്‍ നിങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നു. എന്നാല്‍ യുപി പോലൊരു സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കുകയാണ്. ഇത് അസംബന്ധമാണ്. തനിക്ക് നേതൃത്വം മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള എല്ലാ കാര്യങ്ങളും ഞാന്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ പെട്ടെന്നാണ് നമ്മള്‍ രാംപൂരിലും അസംഖഡിലും മത്സരിക്കുന്നില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചത്. ആ ഘട്ടത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന കാര്യം പോലും താന്‍ ആലോചിച്ചിരുന്നുവെന്ന് കാസിം വ്യക്തമാക്കി.

4

തല്‍ക്കാലം ഞാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നില്ല. പക്ഷേ എസ്പി നേതാവ് അസം ഖാനെ എന്ത് വന്നാലും എതിര്‍ക്കും. അസം ഖാന്‍ കൊണ്ടുവന്ന സ്ഥാനാര്‍ത്ഥിയെ തീര്‍ച്ചയായും എതിര്‍ക്കുമെന്നും കാസിം വ്യക്തമാക്കി. പക്ഷേ അതൊരു സര്‍പ്രൈസായിരിക്കില്ല ആര്‍ക്കും. എല്ലാവരും ഇത് തന്നെയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2024 മുന്നില്‍ കണ്ടുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് എന്നാണ് അറിയിച്ചിരിക്കുന്നത്. ബിഎസ്പിയും രാംപൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല. എസ്പി അസിം റാസയെയാണ് മത്സരിപ്പിക്കുന്നത്. ബിജെപി ഘനശ്യാം ലോധിയെയും. മത്സരം എസ്പിയും ബിജെപിയും തമ്മിലുള്ളതായി ഇതോടെ മാറിയിരിക്കുകയാണ്.

5

അസം ഖാന്റെ സ്ഥാനാര്‍ത്ഥിയായി രാംപൂരില്‍ മത്സരിക്കുന്നയാള്‍ക്കെതിരെയാണ് എന്റെ പോരാട്ടം. അതുകൊണ്ടാണ് ഘനശ്യാമിനെ പിന്തുണയ്ക്കുന്നത്. അത് ബിജെപി സ്ഥാനാര്‍ത്ഥിയായി പോയതാണ്. ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസ് നേതാവ് തന്നെയാണെന്നും കാസിം വ്യക്തമാക്കി. പക്ഷേ രാംപൂരില്‍ തീര്‍ച്ചയായും ബിജെപി നേതാവിനെ പിന്തുണച്ച് പൊതു യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അസം ഖാനെതിരെ നിയമസഭാ തിരഞ്ഞെടുപ്പിലും കാസിം അലി ഖാന്‍ മത്സരിച്ചിരുന്നു. എന്നാല്‍ വന്‍ തോല്‍വി നേരിട്ടിരുന്നു. അസം ഖാന്റെ മകനെതിരെ കാസമിന്റെ മകന്‍ ഹൈദര്‍ അലി ഖാന്‍ ബിജെപി സഖ്യത്തില്‍ നിന്ന് മത്സരിച്ചിരുന്നു. എന്നാല്‍ ഹൈദര്‍ തോറ്റിരുന്നു.

രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്നിലേക്ക്: അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്, കരുത്ത് കാണിക്കാന്‍ നീക്കംരാഹുല്‍ ഗാന്ധി ഇഡിക്ക് മുന്നിലേക്ക്: അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്, കരുത്ത് കാണിക്കാന്‍ നീക്കം

English summary
congress wanted to help opposition but mla says he will support bjp in lok sabha bypoll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X