കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് 2 എതിരാളി.... ബീഹാറില്‍ ടാര്‍ഗറ്റ് ഒരുക്കി രാഹുല്‍, സീമാഞ്ചലിലെ മുസ്ലീം വോട്ട്!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ പുതിയ സമവാക്യങ്ങള്‍ രൂപീകരിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് രാമക്ഷേത്രത്തിലൂടെ തുടങ്ങി വെച്ച പുതിയ രാഷ്ടീയം അടിസ്ഥാന വോട്ടുബാങ്കിനെ തകര്‍ക്കരുതെന്നാണ് നിര്‍ദേശം. ഒരേസമയം ബിജെപിയെയും മറ്റൊരു എതിരാളിയെയും കോണ്‍ഗ്രസ് മുന്നില്‍ കാണുന്നുണ്ട്. ബിജെപിയേക്കാള്‍ പ്രശ്‌നക്കാരന്‍ കോണ്‍ഗ്രസിന്റെ തന്നെ വോട്ടുബാങ്ക് ഇല്ലാതാക്കുന്ന അസാദുദ്ദീന്‍ ഒവൈസിയാണ്. കോണ്‍ഗ്രസിന്റെ പല മണ്ഡലങ്ങളും ഇന്ന് ഒവൈസി സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. ഈ ആശങ്ക രാഹുലിനുണ്ട്.

രാമക്ഷേത്രം കളി മാറ്റും

രാമക്ഷേത്രം കളി മാറ്റും

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒന്നാകെ രാമക്ഷേത്രത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഇത് ഇന്ത്യ ഒന്നാകെയുള്ള മുസ്ലീങ്ങള്‍ക്ക് പുതിയ സന്ദേശമാണ് നല്‍കിയിയിരിക്കുന്നത്. കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ പാര്‍ട്ടിയല്ല എന്ന സന്ദേശം കൃത്യമായി പല സംസ്ഥാനങ്ങളില്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. കര്‍ണാടകത്തില്‍ പല മണ്ഡലത്തിലും കോണ്‍ഗ്രസിനെ എസ്ഡിപിഐ തൂത്തെറിഞ്ഞിരുന്നു. യുപിയിലും ബീഹാറിലും ഇതിന്റെ സൂചനകള്‍ ലഭിക്കുന്നുണ്ട്. ഒവൈസി കോണ്‍ഗ്രസിനുള്ള ബദലായിട്ടാണ് മുസ്ലീങ്ങള്‍ കാണുന്നത്.

കളി കാര്യമാക്കി രാഹുല്‍

കളി കാര്യമാക്കി രാഹുല്‍

മുസ്ലീം വോട്ടുകള്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയിലേക്ക് പോവാതിരിക്കാനാണ് രാഹുല്‍ ശരിക്കും ബീഹാറില്‍ ഇടപെട്ടത്. മുസ്ലീം പള്ളികളിലും ഹിന്ദു ക്ഷേത്രങ്ങിലുമായി സന്ദര്‍ശിച്ചുള്ള ഒരു ബാലന്‍സിംഗ് രീതി രാഹുല്‍ പരീക്ഷിക്കും. ഇത് സോഷ്യലിസ്റ്റ് ഫോര്‍മുലയാണ്. സീമാഞ്ചല്‍ മേഖലയ്ക്ക് വലിയ പ്രാധാന്യം രാഹുല്‍ നല്‍കുന്നുണ്ട്. ഇത് മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. രാമക്ഷേത്രത്തിലെ കോണ്‍ഗ്രസ് നിലപാട്, എല്ലാവരെയും ഒരുപോലെ പരിഗണിക്കുക എന്ന ലക്ഷ്യമാണെന്ന പ്രചാരണത്തിന് രാഹുല്‍ തുടക്കമിടും.

രണ്ട് എതിരാളി

രണ്ട് എതിരാളി

ബിജെപി കോണ്‍ഗ്രസിന്റെ ഹിന്ദു വോട്ടുകള്‍ക്ക് വെല്ലുവിളിയാവുമ്പോള്‍ ഒവൈസി മുസ്ലീം വോട്ടുകളെ പലയിടത്തായി അടര്‍ത്തിയെടുക്കുകയാണ്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്നില്‍ എന്നും കോണ്‍ഗ്രസ് വീണിട്ടുണ്ട്. മജ്‌ലിസ് പാര്‍ട്ടി മഹാരാഷ്ട്രയിലും ബീഹാറിലും കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വോട്ടുകളെ തട്ടിയെടുക്കുകയാണ്. സീമാഞ്ചല്‍ മേഖലയിലെ കിഷന്‍ഗഞ്ച് അപ്രതീക്ഷിതമായി നഷ്ടമായത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. ഇത് ഒവൈസിയുടെ തീപ്പൊരി പ്രസംഗത്തിലാണ് കോണ്‍ഗ്രസിന് നഷ്ടമായത്.

Recommended Video

cmsvideo
priyanka Gandhi is the real heroine in rajasthan | Oneindia Malayalam
മാനക്കേട് ഇനി ഉണ്ടാവരുത്?

മാനക്കേട് ഇനി ഉണ്ടാവരുത്?

സീനിയര്‍ നേതാക്കള്‍ക്ക് തന്നെ ബീഹാറില്‍ കോണ്‍ഗ്രസ് ചുമതല നല്‍കിയത് ജയം മാത്രം ലക്ഷ്യമിട്ടാണ്. കിഷന്‍ഗഞ്ച് സീറ്റ് തിരിച്ചുപിടിക്കേണ്ടത് കോണ്‍ഗ്രസിന് അത്യാവശ്യമാണ്. കോണ്‍ഗ്രസിന്റെ വിര്‍ച്വല്‍ റാലി ആരംഭിക്കുന്നത് തന്നെ ഈ മണ്ഡലത്തില്‍ നിന്നായിരിക്കും. ഒവൈസിയെ ഒന്നാം നിര വെല്ലുവിളിയായി തന്നെ കാണണണെന്നാണ് നിര്‍ദേശം. സീമാഞ്ചല്‍ മേഖല കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന് തന്നെ വളരെ അത്യാവശ്യമാണ്. 25 സീറ്റുകളാണ് ഈ മേഖലയിലുള്ളത്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

2015ല്‍ കോണ്‍ഗ്രസ് എട്ട് സീറ്റിലാണ് ഇവിടെ മത്സരിച്ചത്. ഇതില്‍ ആറ് പേരും വിജയിച്ചു. മജ്‌ലിസ് പാര്‍ട്ടി അന്നും മത്സരിച്ചിരുന്നില്ല. എന്നാല്‍ ആര്‍ജെഡി-ജെഡിയു സഖ്യത്തിനൊപ്പം മത്സരിച്ച കോണ്‍ഗ്രസിന്റെ കോട്ട സുരക്ഷിതമായിരുന്നു. ഒറ്റ സീറ്റും മജ്‌ലിസ് പാര്‍ട്ടിക്ക് കിട്ടിയില്ല. പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കി. കിഷന്‍ഗഞ്ചില്‍ കോണ്‍ഗ്രസ് എംഎല്‍എ മുഹമ്മദ് ജാവേദ് മൂന്നരലക്ഷത്തിലധികം വോട്ട് നേടി വിജയിച്ചു. എന്നാല്‍ മജ്‌ലിസ് പാര്‍ട്ടിയുടെ അക്തറുള്‍ ഇമാം മൂന്ന് ലക്ഷത്തോളം വോട്ട് നേടി.

ഉപതിരഞ്ഞെടുപ്പ് നാണക്കേട്

ഉപതിരഞ്ഞെടുപ്പ് നാണക്കേട്

ഉപതിരഞ്ഞെടുപ്പില്‍ ജാവേദിന്റെ അമ്മയ്ക്കാണ് സീറ്റ് നല്‍കിയത്. എന്നാല്‍ മജ്‌ലിസ് പാര്‍ട്ടിയുടെ ഖമറുള്‍ ഹോദയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് അടിയറവ് പറഞ്ഞു. ഇത് മാത്രമല്ല ബിജെപിക്കും പിന്നിലായി. ബിജെപിയുടെ സ്വീറ്റി സിംഗ് ഇവിടെ രണ്ടാം സ്ഥാനത്തെത്തി. ഈ മേഖലയില്‍ ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ് ശക്തരെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് കപൂര്‍ പറയുന്നു. മുസ്ലീം വോട്ടുകള്‍ കൈവിട്ടാല്‍ പിന്നീടൊരിക്കലും അധികാരത്തില്‍ തിരിച്ചെത്താനാവില്ലെന്ന് രാഹുലിനറിയാം.

എന്തൊക്കെ പ്രശ്‌നങ്ങള്‍

എന്തൊക്കെ പ്രശ്‌നങ്ങള്‍

ഒവൈസിയുടെ പാര്‍ട്ടിയേക്കാള്‍ കോണ്‍ഗ്രസ് ഇവിടെ സജീവമാണ്. അതിഥി തൊഴിലാളി വിഷയം കത്തി നില്‍ക്കുന്ന മണ്ഡലമാണ് കിഷന്‍ഗഞ്ച്. വെള്ളപ്പൊക്കവും മറ്റൊരു വിഷയമാണ്. പതിനായിരം രൂപ എല്ലാവരുടെയും അക്കൗണ്ടില്‍ എത്തുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. നിതീഷ് കുമാര്‍ സര്‍ക്കാരിനോട് ഈ ധനസഹായം ലഭ്യമാക്കാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 25ന് കോണ്‍ഗ്രസ് സംസ്ഥാനത്ത് വിര്‍ച്വല്‍ റാലി ആരംഭിക്കും. രാഹുലാണ് നേതൃത്വം നല്‍കുന്നത്.

English summary
congress wants big victory in seemanchal to bring back their glory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X