കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയ്ക്ക് ക്ഷണം ഭോപ്പാലിലേക്ക്, കമല്‍നാഥിന് വന്‍ പ്ലാന്‍, മുന്‍ കോണ്‍ഗ്രസ് നേതാക്കളെ ഒന്നിപ്പിക്കും?

Google Oneindia Malayalam News

ദില്ലി: മമത ബാനര്‍ജിയുടെ ദില്ലി സന്ദര്‍ശനത്തില്‍ സീനിയര്‍ നേതാക്കളുടെ സാന്നിധ്യം ചര്‍ച്ചയാവുന്നു. രാഹുല്‍ ഗാന്ധിയെ ഇതുവരെ പരസ്യമായി പ്രശംസിക്കാത്തവരാണ് മമതയ്ക്ക് ചുറ്റും അണിനിരന്നിരിക്കുന്നത്. ജി23യിലെ പല നേതാക്കളും മമതയുടെ ദില്ലിയിലേക്കുള്ള വരവില്‍ സന്തുഷ്ടരാണ്. കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിച്ചതാണ് ഈ വരവെന്ന് സീനിയേഴ്‌സ് കരുതുന്നു. കമല്‍നാഥ് നിര്‍ണായകമായ ചര്‍ച്ചകള്‍ മമതയുമായി നടത്തിയെന്നാണ് വിവരം. എന്താണ് 2024ന് മുമ്പ് പ്രതിപക്ഷ നിരയില്‍ കാത്തിരിക്കുന്നതെന്ന കാര്യം സസ്‌പെന്‍സാണ്.

കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍

1

കോണ്‍ഗ്രസ് നേതാക്കളില്‍ പലരും മമതയെ കാണാന്‍ സൗത്ത് അവന്യൂവിലുള്ള ക്യാമ്പ് ഓഫീസിലാണ് നേരിട്ട് എത്തിയത്. ജി23 ശരിക്കും ആവേശത്തിലാണ്. കമല്‍നാഥും ആനന്ദ് ശര്‍മയും വ്യക്തിപരമായിട്ടാണ് ഇവരെ കാണാനെത്തിയത്. കോണ്‍ഗ്രസിലെ സകല പ്രോട്ടോക്കോളുകളും ലംഘിച്ചായിരുന്നു ഈ വരവ്. രാഹുല്‍ ക്യാമ്പില്‍ നിന്ന് മാറി നില്‍ക്കുന്ന നേതാക്കള്‍ക്ക് ദീദി പുതിയ നേതാവായി മാറിയിരിക്കുകയാണ്. എന്നാല്‍ അത് മാത്രമല്ല കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്ന കാര്യങ്ങള്‍.

2

ആനന്ദ് ശര്‍മയും കമല്‍നാഥും ബിജെപിയെ തകര്‍ത്തതിന് അഭിനന്ദനം നേരിട്ടറിയിക്കുകയാണ് ചെയ്തത്. ഇതിന് മുമ്പ് ഒരിക്കലും ഇത്തരമൊരു സന്ദര്‍ശനമോ ഫോണ്‍ വിളികളോ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായിരുന്നില്ല. അതാണ് കോണ്‍ഗ്രസ് സ്‌റ്റൈല്‍ മാറ്റി എന്ന് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിലെ സീനിയര്‍ ഗ്യാംഗിന് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള മാര്‍ഗമാണ് മമതയിലൂടെ കിട്ടിയിരിക്കുന്നത്. അതേസമയം ഹൈക്കമാന്‍ഡിന്റെ മൗനസമ്മതവും ഇതിന് പിന്നിലുണ്ട്.

3

ഈ സന്ദര്‍ശനങ്ങളൊക്കെ കൃത്യമായി പബ്ലിസിറ്റി കൊടുത്ത് കൊണ്ടുള്ളതായിരുന്നു. അതാണ് ഹൈക്കമാന്‍ഡ് ബന്ധത്തിന് തെളിവായി കാണുന്നത്. ജി23 നേതാക്കള്‍ നേരത്തെ ശരത് പവാറിനെ തങ്ങളുടെ ആഗ്രഹം അറിയിച്ചിരുന്നു. ഇവരെ ഒപ്പം കൂട്ടുന്നതില്‍ പവാറിനും താല്‍പര്യമുണ്ട്. കമല്‍നാഥ് ജി23 നേതാക്കളില്‍ ഇല്ലെങ്കിലും ജി23യെയും മറ്റ് സീനിയര്‍ നേതാക്കളെയും കമല്‍നാഥ് പിന്തുണയ്ക്കുന്നുണ്ട്. അത് മാത്രമല്ല ടീം രാഹുല്‍ ഏറ്റവും നന്നായി വിശ്വസിക്കുന്ന സീനിയര്‍ നേതാവും കമല്‍നാഥാണ്. അദ്ദേഹത്തിന് മാത്രമേ ഈ സഖ്യം യാഥാര്‍ഥ്യമാക്കാനാവൂ.

4

മൂന്ന് തന്ത്രമാണ് മമതയ്ക്ക് മുന്നിലുള്ളത്. വടക്കുകിഴക്കന്‍ മേഖല മമതയ്ക്കും കേന്ദ്ര ഭരണത്തിന്റെ ശക്തി സോണിയയിലും പശ്ചിമ മേഖലയിലെ കരുത്തായി ശരത് പവാറും മാറുകയെന്നതാണ് ഫോര്‍മുല. ദില്ലി മുതലുള്ള ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസും വടക്കുകിഴക്കന്‍ മേഖലയില്‍ മമതയും മഹാരാഷ്ട്രയും ഒപ്പം ദക്ഷിണേന്ത്യയും അടങ്ങുന്ന ഒരു ഭാഗം ശരത് പവാറിനെയും ഏല്‍പ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ഫോര്‍മുല. പവാര്‍ മമതയെ കാണാനുള്ള താല്‍പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്.

5

ജി23 ലക്ഷ്യമിടുന്നത് കോണ്‍ഗ്രസ് വിട്ടുപോയ എല്ലാ നേതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരണമെന്നാണ്. മമത, ശരത് പവാര്‍, ജഗന്‍ മോഹന്‍ റെഡ്ഡി, എന്നിവരെയാണ് ജി23 ലക്ഷ്യമിടുന്നത്. ജഗനെ കൊണ്ടുവരിക എങ്ങനെയെന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ പിടിയില്ല. തൃണമൂലിനെതിരെ മത്സരിക്കരുതെന്ന് നേരത്തെ തന്നെ ആനന്ദ് ശര്‍മയെ പോലുള്ളവരും പറഞ്ഞതാണ്. ഇടത്-ഐഎസ്എഫ് സഖ്യത്തിനെതിരെ ആനന്ദ് ശര്‍മ പരസ്യ നിലപാടും എടുത്തിരുന്നു.

6

മമതയെ ഭോപ്പാലിലേക്ക് ക്ഷണിച്ചിരിക്കുകയാണ് കമല്‍നാഥ്. മധ്യപ്രദേശിലേക്ക് അവര്‍ പോകുമോ എന്ന് ഉറപ്പായിട്ടില്ല. അതേസമയം മമതയ്ക്ക് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പിന്തുണയും ആവശ്യമാണ്. ദേശീയ തലത്തില്‍ മമത തിളങ്ങണമെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമാണ്. ദേവഗൗഡയും നരസിംഹ റാവുവിനെയും പോലുള്ള ഹിന്ദി ഹൃദയഭൂമിക്ക് പുറത്തുള്ളവര്‍ ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങിയത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ്. 2004ല്‍ സോണിയ നടപ്പാക്കിയ അതേ തന്ത്രമാണ് മമത ഇപ്പോള്‍ നടത്തുന്നത്. അതിന് റിസ്‌കുകളും ധാരാളമാണ്.

7

കോണ്‍ഗ്രസുമായി മമത കൈകോര്‍ക്കുമെന്നാണ് സന്ദീപ് ദീക്ഷിത് നല്‍കുന്ന സൂചന. മമതയും സോണിയയും തമ്മില്‍ വ്യക്തിപരമായ ബന്ധമുണ്ടെന്നും രാഷ്ട്രീയപരമായി യോജിക്കാന്‍ അതിന് സാധിക്കുമെന്നും സന്ദീപ് വ്യക്തമാക്കി. അതേസമയം ഭവാനിപൂരില്‍ മമതയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തില്ലെന്ന് ഉറപ്പാണ്. അതേസമയം ജി23 നേതാക്കള്‍ക്കാണ് വിശാല പ്രതിപക്ഷ സഖ്യത്തെ ഒന്നിപ്പിക്കുന്നതിനുള്ള ചുമതല സോണിയ ഗാന്ധി നല്‍കിയത്. ടീം രാഹുലിലെ ആര്‍ക്കും അതിന് താല്‍പര്യമില്ല.

Recommended Video

cmsvideo
ആലത്തൂർ എംപിയുടേത് വേട്ടക്കാരന്റെ കുടിലതയോ?

English summary
congress wants former leaders will unite for mission 2024, kamal nath invites mamata to bhopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X