കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ദിക്ക് പട്ടേലിനെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ്, നീക്കങ്ങള്‍ ഇങ്ങനെ, ഒരേയൊരു വെല്ലുവിളി!!

Google Oneindia Malayalam News

അഹമ്മദാബാദ്: രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ഗുജറാത്തില്‍ പുതിയ രാഷ്ട്രീയ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. ദുര്‍ബലമായി കിടന്നിരുന്ന നേതൃത്വം ഉണര്‍ന്നെഴുന്നേറ്റിരിക്കുകയാണ്. ബിജെപി ഇതോടെ പ്രതിരോധത്തിലാണ്. അതേസമയം ഹര്‍ദിക് പട്ടേലിനെ രാജ്യസഭയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. ബിജെപയിലെ വിഭാഗീയത മുതലെടുത്ത് പാര്‍ട്ടിയെ പിളര്‍ത്താനുള്ള ശ്രമങ്ങളും സജീവമായിരിക്കുകയാണ്.

കോണ്‍ഗ്രസിന് ഇത്രയും കാലം ഇല്ലാതിരുന്ന ഈ ആവേശം വന്നതിന് പിന്നില്‍ മറ്റ് ചില കാരണങ്ങളുണ്ട്. ആംആദ്മി പാര്‍ട്ടി ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. പ്രാദേശിക തലത്തില്‍ ബിജെപിയുടെ വോട്ടുബാങ്ക് തകര്‍ത്ത് തരിപ്പണമാക്കിയ കോണ്‍ഗ്രസിന് ഇത് വന്‍ വെല്ലുവിളിയാണ്. ഗ്രാമീണ മേഖലയിലുള്ള കരുത്ത് ചോരാതിരിക്കാനുള്ള ജീവന്‍ മരണ പോരാട്ടം കൂടിയാണിത്.

ദിവസങ്ങള്‍ മാത്രം

ദിവസങ്ങള്‍ മാത്രം

ഗുജറാത്തിലെ നാല് സീറ്റില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. മാര്‍ച്ച് 26നാണ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ അഹമ്മദ് പട്ടേലിനെ വിജയിപ്പിച്ച പോലുള്ള ട്വിസ്റ്റുകള്‍ ഇത്തവണയും കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കാം. ഹര്‍ദിക് പട്ടേലിനെ രംഗത്തിറക്കുന്നതിന് പിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ് നേതൃത്വവുമായി അദ്ദേഹത്തിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതതാണ് ഇതില്‍ ആദ്യത്തെ ലക്ഷ്യം.

എഎപിയെ ഭയം

എഎപിയെ ഭയം

എഎപി ഗുജറാത്തില്‍ രാഷ്ട്രീയ വികാസത്തിന് ഒരുങ്ങുകയാണ്. ഹര്‍ദിക് പട്ടേലിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള അവരുടെ നീക്കങ്ങളും സജീവമാണ്. എന്നാല്‍ കോണ്‍ഗ്രസ് ഗ്രാമീണ മേഖലയില്‍ നേടിയ കരുത്തിന്റെ പ്രധാന കാരണം പട്ടേലാണ്. അദ്ദേഹത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് ഇത്. നേരത്തെ അല്‍പേഷ് താക്കൂര്‍ പാര്‍ട്ടി വിട്ടത് നേതൃത്വത്തിന്റെ പോരായ്മയായിരുന്നു. അത് ആവര്‍ത്തിക്കരുതെന്ന് സീനിയര്‍ നേതാക്കള്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. മറ്റൊന്ന് പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണയാണ്. നേരത്തെ പട്ടേല്‍ കെജ്രിവാളിനെ അഭിനന്ദിച്ചിരുന്നു. ദില്ലിയില്‍ കോണ്‍ഗ്രസ് തോറ്റിരിക്കുന്ന സമയത്തായിരുന്നു ഈ പ്രശംസ.

വോട്ടുബാങ്ക് ചോരും

വോട്ടുബാങ്ക് ചോരും

ഹര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടാല്‍ അധികം വൈകാതെ തന്നെ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ് വിടും. ഇതോടെ ദളിത്, പട്ടേല്‍ വോട്ടുകള്‍ കോണ്‍ഗ്രസിനെ കൈവിടും. നേരത്തെ തന്നെ താക്കൂര്‍ വിഭാഗത്തെ കോണ്‍ഗ്രസ് പിണക്കിയിരുന്നു. എഎപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഈ മാസം അവസാനം ഗുജറാത്ത് സന്ദര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇവരുമായി ചര്‍ച്ചയില്ലെന്ന് പാട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസിനൊപ്പം തുടരുമെന്ന് ഹര്‍ദിക്ക് സൂചിപ്പിച്ചതായും ഇവര്‍ പറഞ്ഞു.

ഗുജറാത്തില്‍ പടയൊരുക്കം

ഗുജറാത്തില്‍ പടയൊരുക്കം

ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലെത്താനാണ് ഹര്‍ദിക് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതിനോട് താല്‍പര്യമുണ്ട്. ഗുജറാത്ത് നേതൃത്വത്തെ അഴിച്ച് പണിയാനും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. ഈ സാ ഹചര്യത്തില്‍ രാജ്യസഭാ സീറ്റ് കിട്ടിയിട്ടില്ലെങ്കില്‍, കോണ്‍ഗ്രസില്‍ നിര്‍ണായക പദവി വേണമെന്നും ഹര്‍ദിക് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രണ്ട് ആവശ്യങ്ങള്‍ നിരസിക്കുക കോണ്‍ഗ്രസിന് ബുദ്ധിമുട്ടാണ്. മുമ്പ് അല്‍പേഷ് താക്കൂറിന്റെ ആവശ്യങ്ങള്‍ തള്ളിയതാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത്.

നെഞ്ചിടിപ്പ് മാറുന്നില്ല

നെഞ്ചിടിപ്പ് മാറുന്നില്ല

ഗാന്ധിനഗറില്‍ വെച്ച് രണ്ട് മാസം മുമ്പ് നടന്ന ഹര്‍ദിക് പട്ടേലിന്റെ പിറന്നാള്‍ ആഘോഷത്തില്‍ എഎപി നേതാവ് സഞ്ജയ് സിംഗ് പങ്കെടുത്തിരുന്നു. ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ പോലും കെജ്രിവാളിന്റെ വിജയത്തില്‍ അഭിനന്ദിച്ചിരുന്നില്ല. എഎപി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്ത് ഘടകം പിരിച്ചുവിട്ടതാണ്. എന്നാല്‍ വീണ്ടും ഗുജറാത്തിലേക്ക് വരുന്നതിന് പിന്നില്‍ ഹര്‍ദിക് പട്ടേലാണെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.

നാടകീയ നീക്കങ്ങള്‍

നാടകീയ നീക്കങ്ങള്‍

പാര്‍ട്ടിയുടെ കെട്ടുറപ്പ് പൊളിയാതിരിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയുടെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരിക്കുകയാണ്. 15 എംഎല്‍എമാരുമായി കോണ്‍ഗ്രസില്‍ ചേരണമെന്നാണ് ആവശ്യം. വിജയ് രൂപാണിയുമായി നിതിന്‍ പട്ടേലിന് പ്രശ്‌നങ്ങളുണ്ട്. രൂപാണിയുടെ സര്‍ക്കാരില്‍ മന്ത്രിയാവാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒടുവില്‍ ദില്ലി നേതൃത്വം ഇടപെട്ടാണ് അദ്ദേഹത്തെ ധനമന്ത്രിയാക്കിയത്. പിന്നീട് നിരന്തരം സര്‍ക്കാരിനെതിരെ അദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്. ഗുജറാത്തില്‍ നിന്ന് രണ്ട് രാജ്യസഭാ സീറ്റുകള്‍ നേടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 73 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്.

പ്രിയങ്ക വരുമോ?

പ്രിയങ്ക വരുമോ?

പ്രിയങ്ക ഗാന്ധിയെ ഗുജറാത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ ശ്രമം. ഒന്നില്‍ പ്രിയങ്കയെയും മറ്റൊന്നില്‍ ഹര്‍ദിക്കിനെയും മത്സരിപ്പിക്കാനാണ് തീരുമാനം. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ ഘടകങ്ങളും ഈ ആവശ്യം മുന്നോട്ട് വെച്ചതാണ്. എന്നാല്‍ സോണിയാ ഗാന്ധി, പ്രിയങ്ക മത്സരിക്കേണ്ടന്ന കാഴ്ച്ചപ്പാടിലാണ്. രാഹുലിന്റെ തിരിച്ചുവരവിനായി പാര്‍ട്ടി ശ്രമിക്കുമ്പോള്‍ അനാവശ്യ ശ്രദ്ധ പ്രിയങ്കയിലേക്ക് പോകുന്നുവെന്നും സോണിയ പറയുന്നു.

കോണ്‍ഗ്രസിന്‍റെ 'കിടിലന്‍ മൂവ്'; ബിജെപി ഉപമുഖ്യന് 'മുഖ്യമന്ത്രി' ഓഫര്‍, 20 എംഎല്‍എമാരേയും ചാടിക്കണംകോണ്‍ഗ്രസിന്‍റെ 'കിടിലന്‍ മൂവ്'; ബിജെപി ഉപമുഖ്യന് 'മുഖ്യമന്ത്രി' ഓഫര്‍, 20 എംഎല്‍എമാരേയും ചാടിക്കണം

English summary
congress wants hardik patel to contest to rajya sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X