കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയെപുകഴ്ത്തി; ലത'പത്മഅവാർഡ്'തിരികെ നല്‍കണം?

  • By Meera Balan
Google Oneindia Malayalam News

മുംബൈ: രാഷ്ട്രീയക്കാരെ പുകഴ്ത്തുന്ന കലാകാരന്‍മാര്‍ക്ക് പത്മ അവാര്‍ഡിനുള്ള അര്‍ഹതയില്ലെന്നും ഇത്തരക്കാരില്‍ നിന്നും അവാര്‍ഡ് തിരികെ വാങ്ങണമെന്നും കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് എംഎല്‍എയും മുംബൈ സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റുമായ ജനാര്‍ദന്‍ ചന്ദുര്‍ക്കര്‍ ആണ് നവംബര്‍ 12 ചൊവ്വാഴ്ച വിവാദപരമായ പ്രസ്താവന നടത്തിയത്.

കഴിഞ്ഞ ദിവസം പൂനെയില്‍ തന്റെ പിതാവിന്റെ പേരിലുള്ള ആശുപത്രി ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയാവണമെന്നും മോഡി തനിയ്ക്ക് സഹോദര തുല്യനാണെന്നും പ്രശസ്ത ഗായിക ലത മങ്കേഷ്‌കര്‍ പറഞ്ഞു.

Lata, Modi

ഇതിനെത്തുടര്‍ന്നാണ് മുംബൈയില്‍ ഒരു പൊതുജനറാലി ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്‍ഗ്രസ് നേതാവ് കലാകാരന്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചത്. രാഷ്ട്രീയക്കാരെ പിന്തുണയ്ക്കുകയും അവരെ പുകഴ്ത്തുകയും ചെയ്യുന്ന കലാകാരന്‍മാരില്‍ നിന്നും അവര്‍ക്ക് ലഭിച്ച പത്മ അവാര്‍ഡുകള്‍ സര്‍ക്കാര്‍ തിരിച്ച് വാങ്ങണമെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യം.

മോഡിയെ പുകഴ്ത്തിയ ഗായിക ലതാ മങ്കേഷ്‌കറെയാണ് ചന്ദുര്‍ക്കര്‍ പരോക്ഷമായി താക്കീത് ചെയ്തതെന്ന് വ്യക്തം. നേതാവിന്റെ പ്രസ്താവനയ്ക്ക് ബിജെപി വക്താവ് വക്താവ് നലിന്‍ എസ് ഖോലി ട്വിറ്ററിലൂടെ പ്രതികരിച്ചു. ലതാജി മോഡിജിയെ പ്രകീര്‍ത്തിച്ചു അതിനാല്‍ അവരോട് പത്മ അവാര്‍ഡുകള്‍ തിരികെ നല്‍കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു എന്നായിരുന്നു നലിന്റെ ട്വിറ്ററിലെ പ്രതികരണം.

ഇന്ത്യന്‍ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ലത മങ്കേഷ്‌കറിനെ 1969 ല്‍ രാജ്യം പത്മഭൂഷണും 1999ല്‍ പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്

English summary
Senior Congress MLA and Mumbai city Congress president Janardan Chandurkar on Tuesday sparked a row by demanding that artists who publicly praise political leaders should return their Padma awards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X