കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയെ വീഴ്ത്താന്‍ കോണ്‍ഗ്രസിന്റെ സത്യപ്രതിജ്ഞ, 4 മണ്ഡലത്തില്‍ ത്രില്ലര്‍, ഗ്വാളിയോറില്‍ ഉറപ്പ്!!

Google Oneindia Malayalam News

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയതോടെ കോണ്‍ഗ്രസിന് പാര്‍ട്ടി നേതാക്കളിലുള്ള വിശ്വാസം പോയിരിക്കുകയാണ്. ഇത് തിരിച്ചുപിടിക്കാന്‍ രസകരമായ കാര്യങ്ങളാണ് ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നടക്കുന്നത്. പാര്‍ട്ടിയോട് കൂറു പുലര്‍ത്തുന്നവരെയാണ് എംപിമാരെയും പ്രവര്‍ത്തകരെയും മാറ്റിയെടുക്കണമെന്നാണ് കമല്‍നാഥിന്റെ നിര്‍ദേശം. ഇതിനായി സത്യപ്രതിജ്ഞ തന്നെ ചെയ്യിപ്പിക്കുകയാണ്. സിന്ധ്യയെ നേരിടണമെങ്കില്‍ വിശ്വസ്തരുടെ വലിയൊരു നിര തന്നെ വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

വിശ്വാസ്യത പ്രധാനം

വിശ്വാസ്യത പ്രധാനം

ഉപതിരഞ്ഞെടുപ്പില്‍ വിശ്വാസ്യതയാണ് പ്രധാന വിഷയം. സിന്ധ്യ പോയതോടെ കോണ്‍ഗ്രസിലുള്ളവരും ഇതുപോലെ പോകുമെന്ന ഭയത്തിലാണ് കമല്‍നാഥ്. സംഘടനയില്‍ അഴിച്ചുപണി നടത്തുന്ന സമയത്ത് കൂടുതല്‍ വീഴ്ച്ചകള്‍ വരാതെ നോക്കേണ്ടത് അത്യാവശ്യമാണ്. ക്ഷേത്രങ്ങള്‍ കൊണ്ടുപോയി പാര്‍ട്ടിയുടെ എംപിമാരെ കൊണ്ട് സത്യപ്രതിജ്ഞ നടത്തിക്കുകയാണ് നേതാക്കള്‍. പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും ഒപ്പം ചേര്‍ക്കുന്നുണ്ട്.

വീഡിയോ ചോര്‍ന്നു

വീഡിയോ ചോര്‍ന്നു

ഒരു വീഡിയോ ചോര്‍ന്നതോടെ കോണ്‍ഗ്രസിലെ ചിരിപ്പിക്കുന്ന കാര്യങ്ങള്‍ പുറത്തുവന്നത്. മുന്‍ മന്ത്രി ബ്രിജേന്ദ്ര സിംഗ് റാത്തോഡിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടിയോട് കൂറുപുലര്‍ത്തുമെന്ന് സത്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സുമവല്ലി മണ്ഡലത്തില്‍ രാമ ജാനകി ക്ഷേത്രത്തില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യണം. പാര്‍ട്ടി ആര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയാലും പ്രശ്‌നമുണ്ടാക്കാതെ കൂടെ നില്‍ക്കുമെന്നാണ് സത്യം ചെയ്യേണ്ടത്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രശ്‌നം

സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രശ്‌നം

കോണ്‍ഗ്രസ് 15 പേര്‍ അടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു. അതിനെ ചൊല്ലി വലിയ കലാപമാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. ഏത് നിമിഷവും നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കും. ടിക്കറ്റ് കിട്ടാത്തവര്‍ വിമത ഭീഷണി ഉയര്‍ത്തുന്നുണ്ട്. മുന്‍ മന്ത്രി മഹേന്ദ്ര ബൗദ്ധ്, ശകുന്തള കാത്തിക്, സത്യപ്രകാശ്, രാംനാരായണ്‍ ഹിന്ദോളിയ തുടങ്ങിയവരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇവര്‍ പോയാല്‍ അതോടെ കോണ്‍ഗ്രസിന്റെ എല്ലാ പ്രതീക്ഷകളും താളം തെറ്റും.

സിന്ധ്യക്കെതിരെ മുന്‍തൂക്കം

സിന്ധ്യക്കെതിരെ മുന്‍തൂക്കം

സിന്ധ്യക്കെതിരെ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ട്. അക്കാര്യം വിമത നേതാക്കള്‍ക്കുമറിയാം. എന്നാല്‍ ഭാന്തര്‍, കരേര, ദാബ്ര, ഗോഹഡ് തുടങ്ങിയ മണ്ഡലങ്ങള്‍ വളരെ നിര്‍ണായകമാണ്. അടുത്ത ഘട്ടത്തില്‍ ഇവര്‍ക്ക് സീറ്റ് നല്‍കാനാണ് കമല്‍നാഥ് ശ്രമിക്കുന്നത്. രാംനാരായണ്‍ ഹിന്ദോലിയ നേരത്തെ കോണ്‍ഗ്രസുമായി തെറ്റി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാവാണ്. ഇയാള്‍ പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു. അതുകൊണ്ട് ഇവിടെ നിന്നുള്ള എംഎല്‍എമാരെ പിണക്കാന്‍ സാധിക്കില്ല. ഗ്രാമീണ ഗ്വാളിയോറിനെ ഇവിടെയുള്ള വോട്ടുകളാണ് സ്വാധീനിക്കുന്നത്.

Recommended Video

cmsvideo
Narendra Modiji, why so scared? Asks Rahul Gandhi | Oneindia Malayalam
കോണ്‍ഗ്രസ് വിജയിക്കുമോ?

കോണ്‍ഗ്രസ് വിജയിക്കുമോ?

ബിജെപിയിലെ പോരായ്മകളാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ മുന്നില്‍ നിര്‍ത്തുന്നത്. സിന്ധ്യക്ക് ബിജെപിയില്‍ വലിയ റോളില്ലാത്ത അവസ്ഥയാണ്. ശിവരാജ് സിംഗ് ചൗഹാനും നരേന്ദ്ര തോമറും കേന്ദ്ര നേതൃത്വവും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ബിജെപിയിലെ സീനിയേഴ്‌സ് അദ്ദേഹത്തെ അവഗണിക്കുകയാണ്. ഗ്വാളിയോറില്‍ നിന്ന് ഒരു നേതാവ് കൂടി ബിജെപിയില്‍ പിടിമുറുക്കുമെന്ന ഭയവും സീനിയര്‍ നേതാക്കള്‍ക്കിടയിലുണ്ട്. നരോത്തം മിശ്ര അപ്രതീക്ഷിതമായി മുന്‍നിരയിലെത്തിയതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതാണ് കമല്‍നാഥ് വിജയഫോര്‍മുലയായി കാണുന്നത്. 22 സീറ്റ് വരെ ആര്‍എസ്എസ് സര്‍വേയിലൂടെ പ്രവചിച്ചതും കോണ്‍ഗ്രസിന് ആത്മവിശ്വാസം സമ്മാനിക്കുന്നതാണ്.

English summary
congress wants leaders loyal to party not like jyotiraditya scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X