കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി സഭയിലെത്തണം... വിശദീകരണം നല്‍കണം, അമര്‍നാഥ് യാത്രയില്‍ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: അമര്‍നാഥ് യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. രാജ്യം കടുത്ത ആശങ്കയിലാണ്. എന്താണ് സംഭവിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. അദ്ദേഹം പാര്‍ലമെന്റിലെത്തി കശ്മീരിലെ കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കടുത്ത വിമര്‍ശനം ഉണ്ടായത്.

1

ഗുലാം നബി ആസാദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. അമര്‍നാഥ് തീര്‍ത്ഥാടനം നടത്തുന്ന തീര്‍ത്ഥാടകര്‍ക്കെതിരെ ഭീകരര്‍ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയത്. പ്രധാനമന്ത്രി പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കേണ്ട സമയമാണ് ഇത്. അദ്ദേഹത്തിന്റെ കടമയാണ് കശ്മീരിലെ സാഹചര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

കശ്മീരിലേക്ക് എന്തിനാണ് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്നതിനും സര്‍ക്കാര്‍ മറുപടി പറയണം. ഈ വര്‍ഷം തീവ്രവാദി ആക്രമണങ്ങളില്‍ കുറവ് വരുന്നുണ്ട്. എന്നിട്ടും കൂടുതല്‍ സൈന്യത്തെ അയച്ചതെന്തിനാണ്. അമര്‍നാഥ് തീര്‍ത്ഥാടകരോട് സംസ്ഥാനം വിടാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം പലരെയും ഭയപ്പെടുത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ ്കരണ്‍ സിംഗും പറഞ്ഞു. സംസ്ഥാനത്തും രാജ്യത്തൊട്ടാകെയും ഭയത്തിന്റെ അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാന കോണ്‍ഗ്രസ് സമിതിയും കശ്മീരിലെ അവസ്ഥയില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. പിഡിപി കശ്മീരിലെ പ്രതിസന്ധിയെ തുടര്‍ന്ന് യോഗം ചേര്‍ന്നിരിക്കുകയാണ്. വിമാന മാര്‍ഗം ബാക്കിയുള്ള തീര്‍ത്ഥാടകരെ സംസ്ഥാനത്തിന് പുറത്തെത്തിക്കാനാണ് നീക്കം. നിയന്ത്രണ രേഖയിലെ ജനങ്ങള്‍ക്കെതിരെ ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ചെന്ന പാകിസ്താന്‍ വാദത്തെ ഇന്ത്യന്‍ സൈന്യം തള്ളിയിട്ടുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സും കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ത്രില്ലറിലേക്ക്, ഫൈനല്‍ റൗണ്ടില്‍ ഇവര്‍, ദക്ഷിണേന്ത്യയുടെ പിന്തുണ ഇങ്ങനെകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ത്രില്ലറിലേക്ക്, ഫൈനല്‍ റൗണ്ടില്‍ ഇവര്‍, ദക്ഷിണേന്ത്യയുടെ പിന്തുണ ഇങ്ങനെ

English summary
congress wants pm to speak in parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X