കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ മണ്ഡലത്തില്‍ അങ്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി..... ഝാന്‍സി റാണിയെന്ന് വിശേഷണം!!

Google Oneindia Malayalam News

Recommended Video

cmsvideo
യോഗിയുടെ മണ്ഡലത്തില്‍ ഝാന്‍സി റാണിയായ് പ്രിയങ്ക ഗാന്ധി | Oneindia Malayalam

ലഖ്‌നൗ: പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസില്‍ നിര്‍ണായക ചുമതല ഏറ്റെടുക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണുള്ളത്. ഉത്തര്‍പ്രദേശ് ഘടകം കടുത്ത ആവശേത്തിലാണ്. പ്രിയങ്കയെ സൂപ്പര്‍ വുമണാക്കിയാണ് ഉത്തര്‍പ്രദേശില്‍ പ്രചാരണം നടക്കുന്നത്. ഇത്തവണ മിഷന്‍ 30 എന്ന കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ഫലിക്കുമെന്നാണ് പ്രവചനം. അതേസമയം യോഗി ആദിത്യനാഥിനെ നേരിടാനാണ് പ്രിയങ്ക തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ തകര്‍ത്ത നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.

ബിജെപിയുടെ കരുത്തുറ്റ കോട്ടയാണ് ഗൊരഖ്പൂര്‍. ഇവിടെ ബിജെപിയുടെ പ്രതിച്ഛായ ഇടിഞ്ഞെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം പ്രിയങ്കയുടെ വരവിനെ ബിജെപി എംപിയും പുകഴ്ത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം അവര്‍ക്ക് മാറ്റി മറിക്കാനാവുമെന്ന് ബിജെപി നേതാവ് സൂചിപ്പിക്കുന്നു. പ്രിയങ്കയെ കഴിഞ്ഞ ദിവസങ്ങളിലായി അപമാനിക്കാനും വിലകുറച്ച് കാണാനുമുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിയത്. പക്ഷേ ഇത് ഭയന്നിട്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഇപ്പോള്‍ ബിജെപിയുടെ എംപിയുടെ തന്നെ വാക്കുകള്‍ ഇത് സൂചിപ്പിക്കുന്നതാണ്.

പ്രിയങ്ക തന്ത്രം ഒരുക്കുന്നു

പ്രിയങ്ക തന്ത്രം ഒരുക്കുന്നു

പ്രിയങ്ക ഉത്തര്‍പ്രദേശിലെ തന്ത്രങ്ങള്‍ കൃത്യമായി തയ്യാറാക്കിയ ശേഷമാണ് ഇന്ത്യയിലെത്തുക. ജനുവരി 30നാണ് അവര്‍ രാജ്യത്തെത്തുന്നത്. ഇതിന് പിന്നാലെ ലഖ്‌നൗവില്‍ വാര്‍ത്താസമ്മേനം വിളിക്കും. അതേസയമം ഫെബ്രുവരി നാലിന് കുംഭമേളയില്‍ പങ്കെടുത്ത ശേഷം മാത്രം ഔദ്യോഗികമായി ചുമതലയേല്‍ക്കൂ. എല്ലാ ജില്ലാ യൂണിറ്റ് നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട് പ്രിയങ്ക. തന്നെ കേന്ദ്രീകരിച്ചല്ല, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയും സംസ്‌കാരവും മുന്‍നിര്‍ത്തിയുള്ള പ്രചാരണരീതിയാണ് അവര്‍ ആവശ്യപ്പെടുക.

ഗൊരഖ്പൂരിലേക്കുള്ള നീക്കം

ഗൊരഖ്പൂരിലേക്കുള്ള നീക്കം

പ്രിയങ്കാ ഗാന്ധി വാരണാസിയില്‍ മത്സരിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെ നരേന്ദ്ര മോദിയുമായി ഏറ്റുമുട്ടിയാല്‍ കോണ്‍ഗ്രസിന് വമ്പന്‍ ശക്തിയെന്ന പ്രതിച്ഛായ ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അത് വേണ്ടെന്ന് രാഹുല്‍ ഗാന്ധിയാണ് തീരുമാനിച്ചത്. മോദിയെ തോല്‍പ്പിക്കുക അസാധ്യമായ കാര്യമാണ്. ഭൂരിപക്ഷം കുറയുമെങ്കിലും, ഒരു തോല്‍വിക്കായി വെറുതെ പ്രിയങ്കയെ മത്സരിപ്പിക്കേണ്ടെന്നാണ് വാദം. പകരം ഗൊരഖ്പൂരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

ഝാന്‍സി റാണി പരിവേഷം

ഝാന്‍സി റാണി പരിവേഷം

പ്രിയങ്കയെ സൂപ്പര്‍ വുമണാക്കി ജനങ്ങളുടെ മനസ്സിലേക്ക് കൊണ്ടുവരികയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. യുപിയിലെ എല്ലാ പോക്കറ്റുകളിലും ജനപ്രീതിയുള്ള നേതാവാണ് പ്രിയങ്ക. പാര്‍ട്ടിയുടെ ഗെയിം മേക്കറായി അവരെ ഉയര്‍ത്തി കാണിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് രാഹുല്‍. ഗൊരഖ്പൂരിന്റെ ഝാന്‍സി റാണിയെന്നാണ് വിശേഷണം. പ്രിയങ്ക ഗൊരഖ്പൂരില്‍ നിന്ന് മത്സരിക്കണമെന്നാണ് ആവശ്യം. അവര്‍ക്ക് ഇവിടെ മത്സരിക്കാന്‍ ആഗ്രഹമുവുമുണ്ട്. ഇക്കാര്യം രണ്ടാഴ്ച്ചക്കുള്ളില്‍ പുറത്തുവിടും.

എന്തുകൊണ്ട് ഗൊരഖ്പൂര്‍

എന്തുകൊണ്ട് ഗൊരഖ്പൂര്‍

യോഗി ആദിത്യനാഥിന്റെ മണ്ഡലം എന്നതിനേക്കാള്‍ ഗൊരഖ്പൂര്‍ ശ്രദ്ധ നേടുന്നത് ഹിന്ദു വോട്ടുകളും, മഠങ്ങളും കൂടുതലുള്ള മണ്ഡലം എന്ന നിലയിലാണ്. യോഗി മത്സരിച്ച് ജയിക്കുന്നത് തന്നെ തീവ്രഹിന്ദുത്വം പയറ്റിയാണ്. ഇത്രയും കാലം ശക്തരായ എതിരാളികള്‍ ഇവിടെ മത്സരിച്ചിട്ടില്ലായിരുന്നു. 2017ലെ ഉപതിരഞ്ഞെടുപ്പിലാണ് ഇവിടെ ആദ്യമായി പ്രതിപക്ഷം വിജയം നേടിയത്. പ്രിയങ്ക വന്നാല്‍ ഹിന്ദുവോട്ടുകളുടെ ഏകീകരണം ഇവിടെ സംഭവിക്കും. യുപിയില്‍ അവര്‍ നിയമിതയായതോടെ തന്നെ ഹിന്ദുക്കള്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

യോഗി മത്സരിക്കില്ല

യോഗി മത്സരിക്കില്ല

യോഗി ഇത്തവണ ഗൊരഖ്പൂരില്‍ മത്സരിക്കുന്നില്ല. അദ്ദേഹം മുഖ്യമന്ത്രിയായത് കൊണ്ടാണിത്. 1998 മുതല്‍ 2017 വരെ ഈ മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിച്ചിരുന്നു. ഇത്തവണ യോഗിയുടെ പ്രചാരണം ഇവിടെ ഉണ്ടാകും. പ്രിയങ്ക മത്സരിച്ച് വിജയിച്ചാല്‍ യോഗിയെ നേരിട്ട് വീഴ്ത്തിയെന്ന നേട്ടവും ലഭിക്കും. ഗൊരഖ്പൂരില്‍ വലിയ രണ്ട് പോസ്റ്ററുകള്‍ പ്രിയങ്ക മത്സരിക്കുമെന്ന് സൂചിപ്പിച്ച് കൊണ്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു പോസ്റ്ററില്‍ പ്രിയങ്കയെ കുതിരയ്ക്ക് മുകളില്‍ കയറി നില്‍ക്കുന്നതാണ് ഉള്ളത്. ഇതില്‍ ഝാന്‍സി റാണിയായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ബിജെപിയും അംഗീകരിച്ചു

ബിജെപിയും അംഗീകരിച്ചു

തുടര്‍ച്ചയായി പ്രിയങ്കയെ അപമാനിച്ച് വന്നിരുന്ന ബിജെപിയും ഒടുവില്‍ അവരെ അംഗീകരിച്ചിരിക്കുകയാണ്. ഹരിയാനയിലെ കര്‍നാലില്‍ നിന്നുള്ള ബിജെപി എംപി അശ്വിനി കുമാര്‍ ചോപ്രയാണ് പ്രിയങ്കയെ വാനോളം പുകഴ്ത്തിയത്. പ്രിയങ്കയുടെ വരവ് രാജ്യത്തിനും ഉത്തര്‍പ്രദേശിനും ഒരുപോലെ അത്യാവശ്യമാണെന്ന് അശ്വിനി കുമാര്‍ പറഞ്ഞു. ജനങ്ങളില്‍ പ്രിയങ്കയില്‍ ഇന്ദിരാ ഗാന്ധിയെയാണ് കാണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം നടത്താന്‍ കഴിയും. അതേമയം ജാതി രാഷ്ട്രീയത്തിന് പിടികൊടുക്കാതെയുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഫലം കാണുമെന്നും ബിജെപി എംപി പറഞ്ഞു.

യുപി ഗെയിം പ്ലാന്‍

യുപി ഗെയിം പ്ലാന്‍

യുപിയിലെ ഗെയിം പ്ലാന്‍ കൃത്യമായിട്ടാണ് പ്രിയങ്ക നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പ്രിയങ്ക തയ്യാറാക്കിയ ഗെയിം പ്ലാന്‍ യുപി രാഷ്ട്രീയത്തെ മാറ്റി മറിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. അവര്‍ സംസാരിക്കുകയും ജനങ്ങളുമായി ഇടപഴകുകയും ചെയ്യുന്ന രീതി വ്യത്യസ്തമാണ്. മിഷന്‍ 30 വിജയകരമാക്കാന്‍ അവര്‍ മികച്ചൊരു പ്ലാന്‍ തയ്യാറാക്കിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കിഴക്കന്‍ യുപിയില്‍ ഹിന്ദു വോട്ടുകളാണ് കൂടുതല്‍. ഇവര്‍ക്കായി തീര്‍ത്ഥാടന പാക്കേജ് എന്ന ആശയവും പ്രിയങ്ക ഒരുക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധിയുടെ പുതിയ ടീമിലേക്ക് 6 ജനറല്‍ സെക്രട്ടറിമാര്‍..... 4 പേര്‍ പുതുമുഖങ്ങള്‍!!രാഹുല്‍ ഗാന്ധിയുടെ പുതിയ ടീമിലേക്ക് 6 ജനറല്‍ സെക്രട്ടറിമാര്‍..... 4 പേര്‍ പുതുമുഖങ്ങള്‍!!

അമേത്തിയില്‍ ബോളിവുഡ് ചിത്രത്തിന്റെ സൗജന്യ പ്രദര്‍ശനം... രാഹുലിനെ വീഴ്ത്താന്‍ സ്മൃതി ഇറാനി!!അമേത്തിയില്‍ ബോളിവുഡ് ചിത്രത്തിന്റെ സൗജന്യ പ്രദര്‍ശനം... രാഹുലിനെ വീഴ്ത്താന്‍ സ്മൃതി ഇറാനി!!

English summary
congress wants priyanka to contest from gorakhpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X