മൂന്നാം മുന്നണി ബിജെപിക്ക് നേട്ടമാകും; പ്രതിപക്ഷ ഐക്യമാണ് വേണ്ടതെന്ന് കോണ്‍ഗ്രസ്
മൂന്നാം മുന്നണി രൂപീകരിക്കുന്നത് ബിജെപിയെ സഹായിക്കാന്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് നേതൃയോഗം

റായ്പൂര്‍: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ ഐക്യം വേണമെന്ന് കോണ്‍ഗ്രസ്. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലാണ് നേതാക്കള്‍ ഈ വികാരം പങ്കുവച്ചത്. മൂന്നാം മുന്നണി ബിജെപിയെ സഹായിക്കാനേ ഉപകരിക്കൂവെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, കോണ്‍ഗ്രസിന്റെ പരമോന്നത നയരൂപീകരണ കമ്മിറ്റിയായ പ്രവര്‍ത്തക സമിതിയിലെ അംഗങ്ങളുടെ എണ്ണം 35 ആക്കി വര്‍ധിപ്പിച്ചു. ഇതുവരെ 25 ആയിരുന്നു. എല്ലാ അംഗങ്ങളെയും ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ദേശിക്കും. ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സ്വാഭാവികമായും അംഗങ്ങളാകും. ബാക്കിയുള്ള 31 അംഗങ്ങളെയാകും നിര്‍ദേശിക്കുക.
ഇതില്‍ പകുതി അംഗങ്ങള്‍ എസ്‌സി-എസ്ടി, സ്ത്രീകള്‍, യുവജനങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരാകും. മുന്‍ പ്രധാനന്ത്രിമാര്‍, ദേശീയ അധ്യക്ഷന്മാര്‍ എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്തു. അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച പ്രമേയവും പാസാക്കി.
ബിജെപിക്കെതിരായ പോരാട്ടത്തിന് സമാന മനസ്‌കരായ പാര്‍ട്ടികളുമായി സഖ്യം ചേരാനാണ് കോണ്‍ഗ്രസിലെ ചര്‍ച്ച. മതനിരപേക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കോണ്‍ഗ്രസ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസിന്റെ ആശയങ്ങളോട് യോജിക്കുന്ന പ്രാദേശിക കക്ഷികളെയും ഒപ്പം ചേര്‍ക്കണം. വരും ദിവസങ്ങളില്‍ തന്നെ ഇതിന് വേണ്ട നടപടികള്‍ ആരംഭിക്കേണ്ടതുണ്ടെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications