കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ പുനസംഘടനയുമായി രാഹുല്‍ ഗാന്ധി... ഒക്ടോബര്‍ പത്തിന് പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കും!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ വീണ്ടും ഇടപെടലുമായി രാഹുല്‍ ഗാന്ധി. ബിജെപിയുമായുള്ള വാക്‌പോര് അവസാനിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുമാരസ്വാമിയുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും അദ്ദേഹം തുടങ്ങിയിട്ടുണ്ട്. ബിജെപിയിലേക്ക് പോവാന്‍ സാധ്യതയുള്ള എല്ലാ എംഎല്‍എമാരുടെ യോഗം സിദ്ധരാമയ്യ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കാണാതായ എംഎല്‍എമാരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് രാഹുല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ യെദ്യൂരപ്പയും ശ്രീരാമുലുവുമായും ചര്‍ച്ചകള്‍ നടത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് അഞ്ച് കോടി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം രാഹുല്‍ ബിജെപിയുടെ നീക്കം പൊളിക്കാന്‍ ഗംഭീര തന്ത്രം തയ്യാറാക്കിയിട്ടുണ്ട്. ഇത് നടപ്പാക്കാന്‍ സിദ്ധരാമയ്യക്കാണ് നിര്‍ദേശം.

ബിജെപി നേതാക്കളെ കണ്ടവര്‍ക്ക് താക്കീത്

ബിജെപി നേതാക്കളെ കണ്ടവര്‍ക്ക് താക്കീത്

സര്‍ക്കാരിനെ താഴെ വീഴ്ത്തുന്നതിന് വേണ്ടി ബിജെപിയെ സമീപിച്ച എംഎല്‍എമാരെ കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് കടുത്ത താക്കീത് നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നല്‍കുന്ന സൂചന. ഇവരോട് ബിജെപിയുമായി യാതൊരു അടുപ്പവും വേണ്ടെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് സര്‍ക്കാരിനെ വീഴ്ത്താനുള്ള യാെതാരു ശ്രമവും ഉണ്ടാകില്ലെന്ന് ഉറപ്പിക്കാന്‍ സിദ്ധരാമയ്യക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇനിയുള്ള നീക്കങ്ങള്‍

ഇനിയുള്ള നീക്കങ്ങള്‍

കോണ്‍ഗ്രസിനുള്ളില്‍ നിരവധി പേര്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നുണ്ട്. ബിജെപിയുടെ വാഗ്ദാനം കാണിച്ചാണ് ഇവര്‍ നേതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത്. എന്നാല്‍ ഇത് ഇനി ചെലവാകില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം എംഎല്‍എമാരെ ചാടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസഭാ പുനസംഘടന

മന്ത്രിസഭാ പുനസംഘടന

കോണ്‍ഗ്രസിലെ പ്രധാന പ്രശ്‌നം ജെഡിഎസ്സിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു എന്നായിരുന്നു. ഇത് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രിസഭാ പുനസംഘടനയാണ് അദ്ദേഹം കണ്ടിരിക്കുന്ന മാര്‍ഗം. ഒക്ടോബര്‍ പത്തിന് മുമ്പ് മന്ത്രിസഭാ പുനസംഘടന ഉണ്ടാവുമെന്നും രാഹുല്‍ ഉറപ്പ് പറയുന്നു. അതേസമയം കോണ്‍ഗ്രസിന് അഞ്ച് മന്ത്രിമാരിലധികം കിട്ടുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ജെഡിഎസ്സും കോണ്‍ഗ്രസും സര്‍ക്കാരില്‍ തുല്യപ്രാധാന്യത്തിനുള്ള വഴിയൊരുക്കും.

വിമത എംഎല്‍എമാര്‍ക്ക് ഉറപ്പ്

വിമത എംഎല്‍എമാര്‍ക്ക് ഉറപ്പ്

പാര്‍ട്ടിക്കുള്ളില്‍ കലാപത്തിന് തുടക്കമിട്ട എംഎല്‍എമാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ എന്തായാലും പരിഗണിക്കാമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ജാര്‍ക്കിഹോളി സഹോദരന്‍മാരെയാണ് ഇതിനായി പരിഗണിക്കുക. ഒരാള്‍ക്ക് ഉപമുഖ്യമന്ത്രി പദവും മറ്റൊരാള്‍ക്ക് പാര്‍ട്ടി അധ്യക്ഷ പദവി നല്‍കാമെന്ന് രാഹുല്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. പകരം ബെലഗാവിയിലെ എല്ലാ സീറ്റിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടണമെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ശിവകുമാറിന്റെ റോള്‍

ശിവകുമാറിന്റെ റോള്‍

ഡികെ ശിവകുമാറിന് പകരം ബെലഗാവിയുടെ ചുമതല സിദ്ധരാമയ്യക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. പകരം ദക്ഷിണ കര്‍ണാടകത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കാനായി അദ്ദേഹത്തെ മാറ്റുമെന്നാണ് സൂചന. ലക്ഷ്മി ഹെബ്ബാല്‍ക്കറോടും ജാര്‍ക്കിഹോളി സഹോദരന്‍മാരോടും പരസ്പരം സംസാരിച്ച് കാര്യങ്ങള്‍ പരിഹരിക്കാനാണ് സിദ്ധരാമയ്യയുടെ നിര്‍ദേശം. ഇതിന് അവര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള യോഗത്തിന് സിദ്ധരാമയ്യ മധ്യസ്ഥത വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 ബിജെപിയെ കുടുക്കാനുള്ള നീക്കങ്ങള്‍

ബിജെപിയെ കുടുക്കാനുള്ള നീക്കങ്ങള്‍

ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ വാട്‌സാപ്പ് വഴിയാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ നല്‍കുന്ന ഓഫറുകള്‍ റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് സിദ്ധരാമയ്യയുടെ നിര്‍ദേശം. ഇതുവഴി ബിജെപിയെ നാണം കെടുത്താനാണ് ലക്ഷ്യം. തങ്ങളുടെ കോണ്‍ഗ്രസിന്റെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് യെദ്യൂരപ്പയുടെ വാദം. ഇത് പൊളിക്കാനുള്ള കളികളാണ് കോണ്‍ഗ്രസ് നടത്തുന്നത്.

വമ്പന്‍ വാഗ്ദാനങ്ങള്‍

വമ്പന്‍ വാഗ്ദാനങ്ങള്‍

അഞ്ച് കോടിയും മന്ത്രസ്ഥാനവുമാണ് യെദ്യൂരപ്പ പല എംഎല്‍എമാര്‍ക്കും നല്‍കിയിരിക്കുന്നത്. ജെഡിഎസ് നേതാക്കളെ മൈസൂരുവിലെത്തിയാണ് അദ്ദേഹം കണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം അടുത്ത ദിവസം തന്നെ ബിജെപി നേതാക്കളുടെ റെക്കോര്‍ഡ് ചെയ്ത് ശബ്ദ സാമ്പിളുകള്‍ കോണ്‍ഗ്രസ് പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാന്‍ ജാര്‍ക്കിഹോളി സഹോദരന്‍മാരെ നേരിട്ട് ഇറങ്ങിയിട്ടുണ്ട്. രാഹുലിന്റെ വാഗ്ദാനം ഇവര്‍ അംഗീകരിച്ചിട്ടുണ്ട്.

പഞ്ചാബില്‍ അന്തിമ ഫലത്തില്‍ ഞെട്ടി ബിജെപി; കോണ്‍ഗ്രസ് നിലംവിട്ടു പറന്നു!! ആഞ്ഞടിച്ച് രാഹുല്‍ ഇഫക്ട്പഞ്ചാബില്‍ അന്തിമ ഫലത്തില്‍ ഞെട്ടി ബിജെപി; കോണ്‍ഗ്രസ് നിലംവിട്ടു പറന്നു!! ആഞ്ഞടിച്ച് രാഹുല്‍ ഇഫക്ട്

മധ്യപ്രദേശില്‍ പുതിയ രാഷ്ട്രീയ സഖ്യം..... എട്ടുപാര്‍ട്ടികള്‍ ചേര്‍ന്ന് ബിജെപി വിരുദ്ധ മുന്നണി!!മധ്യപ്രദേശില്‍ പുതിയ രാഷ്ട്രീയ സഖ്യം..... എട്ടുപാര്‍ട്ടികള്‍ ചേര്‍ന്ന് ബിജെപി വിരുദ്ധ മുന്നണി!!

English summary
congress warns disgruntled mlas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X