രാഹുലിനെ ബഹുമാനിക്കൂ; മോഡിയോട് കോണ്‍ഗ്രസ്
ദില്ലി: ഉദയ്പൂര്‍ പ്രസംഗത്തില്‍ നരേന്ദ്ര മോഡി രാഹുല്‍ ഗാന്ധിയെ രാജകുമാരന്‍ എന്ന് വിളിച്ചതില്‍ കോണ്‍ഗ്രസിന് അതൃപ്തി. രാഹുല്‍ ഗാന്ധിയെ മാന്യമായി അഭിസംബോധന ചെയ്യണം എന്നും ബഹുമാനിക്കണം എന്നുമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയോട് ആവശ്യപ്പെടുന്നത്.
മോഡിയുടെ പ്രയോഗങ്ങള്‍ വേണമെങ്കില്‍ വെറും രണ്ടുദിവസം കൊണ്ട് നിര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് അറിയാം. എന്നാല്‍ പാര്‍ട്ടിയുടെ ശൈലിയും സംസ്‌കാരവും അതല്ല - കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ ദ്വിവേദി പറഞ്ഞു. രാജ്യത്തെ നിയമവ്യവസ്ഥയില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ട്. അപമാനിക്കലും കളിയാക്കലും കോണ്‍ഗ്രസിനെതിരെ വേണ്ട. ഞങ്ങള്‍ കൊടുക്കുന്ന ബഹുമാനം തിരിച്ചും കിട്ടണം.

മുസാഫിര്‍നഗറില്‍ രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പരാമര്‍ശങ്ങളെ കളിയാക്കവേയാണ് നരേന്ദ്രമോഡി രാജകുമാരന്‍ പരാമര്‍ശം നടത്തിയത്. രാജകുമാരന്‍ എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിനോ കേള്‍ക്കുന്ന ആളുകള്‍ക്കോ മനസിലാകുന്നില്ല. രാജകുമാരന് പോലും വിശ്വാസമില്ലാത്ത രാജസ്ഥാന്‍ മുഖ്യമന്ത്രിയെ നമ്മള്‍ എങ്ങിനെ വിശ്വസിക്കും, ടി വിയിലെ കുടുംബ സീരിയലുകള്‍ കണ്ടായിരിക്കണം പ്രചോദനം കിട്ടിയിരിക്കുന്നത് എന്നിങ്ങനെ പോകുന്നു മോഡിയുടെ വാക്കുകള്‍.
മുസാഫിര്‍ നഗറിലെ ഐ എസ് ഐ ഇടപെടലിനെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് വിവരം കൊടുത്തയാള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ആഗ്രഹിക്കുന്നുണ്ടാവണം എന്നും മോഡി പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി പറയുന്ന കാര്യങ്ങളെ പ്രതിരോധിക്കാനും വിശദീകരിക്കാനും തന്നെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ വിഷമിക്കുന്നിനിടെയാണ് മോഡിയുടെ ഈ ആക്രമണം. മോഡി പരാമര്‍ശം കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിക്കാനുള്ള കാരണവും ഇത് തന്നെയാണ് എന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications