മായാവതിയെ മുഖ്യമന്ത്രിയാക്കാം, ബിഎസ്പിയുമായി സഖ്യം; യുപിയിലെ തന്ത്രം ഇതായിരുന്നെന്ന് രാഹുല്‍
ന്യൂദല്‍ഹി: ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ബി എസ് പിയുമായി സഖ്യത്തിന് ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി എസ് പി അധ്യക്ഷ മായാവതിയ്ക്ക് തങ്ങള്‍ മുഖ്യമന്ത്രി സ്ഥാനം പോലും വാഗാദാനം ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മായാവതി സഖ്യത്തിന് തയ്യാറായില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്‍സികളായി സി ബി ഐ, ഇ ഡി, പെഗാസല് എന്നിവയെ ഭയപ്പെട്ടാണ് മായാവതി മത്സരിക്കാതിരുന്നതെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. മായാവതി തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെന്ന് നിങ്ങള്‍ കണ്ടിരിക്കണം. ഞങ്ങള്‍ മായാവതിക്ക് ഒരു സന്ദേശം അയച്ചിരുന്നു, നമുക്ക് സഖ്യമുണ്ടാക്കാം, നിങ്ങള്‍ മുഖ്യമന്ത്രിയാകൂ. അവര്‍ മിണ്ടിയില്ല, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ബി എസ് പി സ്ഥാപകന്‍ കാന്‍ഷി റാമിനെ പോലുള്ളവരെ താന്‍ വളരെ അധികം ബഹുമാനിക്കുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ദ ദളിത് ട്രൂത്ത് - ബാറ്റില്‍സ് ഫോര്‍ റിയലൈസിംഗ് അംബേദ്കേഴ്സ് വിഷന്‍' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ ദളിത് ശബ്ദം ഉണര്‍ത്താന്‍ അവര്‍ രക്തവും വിയര്‍പ്പും നല്കി. അക്കാലത്തെല്ലാം കോണ്‍ഗ്രസിന് നഷ്ടമുണ്ടായി എന്നത് വേറെ കാര്യം. എന്നാല്‍ ഞാന്‍ അതിനായി പോരാടില്ല എന്നാണ് മായാവതി ജി പറയുന്നത്. ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിക്ക് (ബി ജെ പി) അവര്‍ വ്യക്തമായ സന്ദേശം നല്‍കിയെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

കഴിഞ്ഞ മാസം ഫലം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 ല്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബി ജെ പി അധികാരം നിലനിര്‍ത്തിയ ഉത്തര്‍പ്രദേശില്‍ 2.5 ശതമാനത്തില്‍ താഴെ വോട്ട് വിഹിതം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്. 97 ശതമാനം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെട്ടിരുന്നു. ബി എസ് പിക്ക് ഒരു സീറ്റും 13 ശതമാനം വോട്ടും മാത്രമാണ് ലഭിച്ചത്. ബി ജെ പിയും സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള മത്സരമായി മാറിയ തിരഞ്ഞെടുപ്പില്‍ അതിന്റെ 72 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച തുക നഷ്ടമായി.

അവര്‍ (ബി ജെ പി സര്‍ക്കാര്‍) ഭരണഘടന നടപ്പാക്കാന്‍ അനുവദിക്കില്ല. സ്ഥാപനങ്ങള്‍ മുഖേന ഭരണഘടന നടപ്പാക്കാം. എന്നാല്‍ എല്ലാ സ്ഥാപനങ്ങളും അവര്‍ പിടിച്ചെടുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാപനങ്ങള്‍ നമ്മുടെ കൈയിലല്ലെങ്കില്‍ ഭരണഘടനയും നമ്മുടെ കൈയിലല്ല എന്നും രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. ഭരണഘടന ഒരു ആയുധമാണെന്നും എന്നാല്‍ സ്ഥാപനങ്ങളില്ലാതെ അത് അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ആളുകളല്ലെങ്കില് രാജ്യം ഇല്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 'ഇതൊരു പുതിയ ആക്രമണമല്ല, മഹാത്മാഗാന്ധി വെടിയുണ്ടകളാല്‍ കൊല്ലപ്പെട്ട ദിവസമാണ് ഇത് ആരംഭിച്ചത്. പണം വാങ്ങിയിരുന്നെങ്കില്‍ സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താന്‍ തനിക്ക് കഴിയുമായിരുന്നില്ലെന്നും സി ബി ഐയും ഇ ഡിയുമാണ് രാഷ്ട്രീയ വ്യവസ്ഥയെ നിയന്ത്രിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്നും അല്ലാത്തപക്ഷം സ്ഥാപനങ്ങളുടെ മേല്‍ ആര് എസ് എസ് നിയന്ത്രണം തുടരുമെന്നും ഭരണഘടന പാലിക്കില്ലെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇതാണ് ഇന്ത്യയുടെ യാഥാര്‍ത്ഥ്യം. ഭരണഘടന ഇല്ലാതാകുമ്പോള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, തൊഴിലില്ലാത്തവര്‍, ചെറുകിട കര്‍ഷകര്‍, ദരിദ്രര്‍, തുടങ്ങിയ ദുര്‍ബലരായവരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക, അദ്ദേഹം പറഞ്ഞു. താന്‍ ഒരിക്കലും അധികാരം തേടി പോയിട്ടില്ലെന്നും രാജ്യം തനിക്ക് സ്നേഹവും ബഹുമാനവും തന്നതിന് നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications