Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് പ്രകടനപത്രിക വായിക്കാന്‍ ആളുകള്‍ ഇടിച്ചുകയറി; പാര്‍ട്ടി വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി

ദില്ലി: ലോക്സഭ തിരഞ്ഞടുപ്പിനുള്ള പാര്‍ട്ടി പ്രകടന പത്രിക വായിക്കാന്‍ ആളുകള്‍ തള്ളിക്കയറിയതോടെ കോണ്‍ഗ്രസ് വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി. പ്രകടന പത്രിക അവതരിപ്പിച്ച ഉടന്‍ അത് വായിക്കാന്‍ ആളുകള്‍ കൂട്ടമായി എത്തിയതോടെ കോൺ​ഗ്രസ് വെബ്സൈറ്റ് അൽപ്പനേരത്തേക്ക് പ്രവ‌ർത്തനരഹിതമാവുകയായിരുന്നു.

http://manifesto.inc.in എന്ന വെബ്സൈറ്റാണ് പ്രകടപത്രിക ജനങ്ങളിലേക്ക് പെട്ടന്നെത്തിക്കാനായി കോൺഗ്രസ് തയ്യാറക്കിയിരുന്നത്. പരിധിയിലധികം ആളുകൾ വെബ്സൈറ്റിലേക്ക് എത്തിയതാണ് പ്രശ്നത്തിന് കാരണമായത്. ഉടന്‍ തന്നെ പ്രശ്നം പരിഹരിച്ച വിവരം സ്ഥിരീകരിച്ചു കൊണ്ട് കോൺ​ഗ്രസ് ട്വീറ്റ് ചെയ്തു.

ഇന്ന് ഉച്ചയോടെയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആറ് മാസമെടുത്താണ് തയ്യാറാക്കിയ പത്രിക ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പുറത്തിറക്കിയത്.

congress

ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ പ്രധാനം വാഗ്ദാനം. ഇതിനു പുറമെ കൂടുതള്‍ ജനപ്രിയ വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനാണ് പ്രകടന പത്രികയില്‍ പ്രധാനമായും പരിഗണന നല്‍കിയിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+