കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നില്‍, 35 സീറ്റ് നേടും, ജനപ്രീതിയില്‍ റാവത്തെന്ന് സീ ന്യൂസ് സര്‍വേ

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കുകയാണ്. ബിജെപിക്ക് മുന്‍തൂക്കം നേരത്തെ പല സര്‍വേകളിലും പ്രവചിച്ചിരുന്നു. ഇപ്പോഴിതാ സീ ന്യൂസും സര്‍വേ പുറത്തുവിട്ടിരിക്കുകയാണ്. ഉത്തരാഖണ്ഡ് ആര് ഭരിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. കോണ്‍ഗ്രസിന് മുന്‍തൂക്കമെന്നാണ് സര്‍വേയുടെ പ്രവചനം. എന്നാല്‍ പോരാട്ടം കടുപ്പമാണെന്നും സര്‍വേ പറയുന്നു.

ധനുഷ്-ഐശ്വര്യ വേര്‍പിരിയലിലേക്ക് നയിച്ചത് ഈ കാരണം, പ്രശ്‌നങ്ങള്‍ തുടങ്ങിയത് ആറ് മാസം മുമ്പ്ധനുഷ്-ഐശ്വര്യ വേര്‍പിരിയലിലേക്ക് നയിച്ചത് ഈ കാരണം, പ്രശ്‌നങ്ങള്‍ തുടങ്ങിയത് ആറ് മാസം മുമ്പ്

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയാണ് ഉത്തരാഖണ്ഡില്‍ വരാന്‍ പോകുന്നതെന്നും സര്‍വേ പറയുന്നു. അതേസമയം ജനപ്രീതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയേക്കാള്‍ മുന്നിലുള്ളത് ഹരീഷ് റാവത്താണ്. ബിജെപി കടുത്ത പരീക്ഷണം സംസ്ഥാനത്ത് നേരിടുന്നുണ്ടെന്നും സര്‍വേ പറയുന്നു.

1

ഉത്തരാഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് സീ ന്യൂസ് സര്‍വേ പറയുന്നു. കോണ്‍ഗ്രസ് 35 സീറ്റ് നേടുമെന്നാണ് സര്‍വേയുടെ പ്രവചനം. എന്നാല്‍ തൊട്ടുപിന്നില്‍ ബിജെപിയുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു. 33 സീറ്റ് വരെ ബിജെപി നേടും. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദേശിച്ചത് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിനെയാണ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും അദ്ദേഹമാണ്. അതേസമയം മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമിക്ക് ജനപിന്തുണ കുറഞ്ഞത് ബിജെപി വലിയ തിരിച്ചടിയാണ്. അതേസമയം എഎപിയുടെ സാന്നിധ്യം സര്‍വേയുള്ള അടിസ്ഥാനത്തില്‍ വളരെ നിര്‍ണായകമായിരിക്കും. എഎപി കിംഗ് മേക്കറാവാനാണ് സാധ്യത.

2

ഗാര്‍വാള്‍ മേഖലയില്‍ ബിജെപി 43 ശതമാനം വോട്ട് പിടിക്കുമെന്നാണ് സര്‍വേയുടെ പ്രവചനം. 41 സീറ്റുകളുള്ള മേഖലയാണ് ഇത്. സംസ്ഥാനത്തെ ഏറ്റവും വലിയ മേഖലയും ഇത് തന്നെയാണ്. കോണ്‍ഗ്രസ് തൊട്ടുപിന്നില്‍ തന്നെയുണ്ട്. 38 ശതമാനവുമായി ഗാര്‍വാളില്‍ കോണ്‍ഗ്രസും മികച്ച് നില്‍ക്കും. അരവിന്ദ് കെജ്രിവാളിന്റെ എഎപി 14 ശതമാനം വോട്ട് നേടും. മറ്റുള്ളവര്‍ അഞ്ച് ശതമാനം വോട്ടും നേടും. 22 മുതല്‍ 24 സീറ്റ് വരെയാണ് ബിജെപി ഇത്തവണ ഗാര്‍വാളില്‍ നിന്ന് നേടുക. കഴിഞ്ഞ തവണ 23 സീറ്റായിരുന്നു ബിജെപി ഗാര്‍വാള്‍ മേഖലയില്‍ നിന്ന് നേടിയത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണ 16 സീറ്റാണ് നേടിയത്. ഇത്തവണ 15 മുതല്‍ 17 സീറ്റ് കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം.

3

ആംആദ്മി പാര്‍ട്ടിക്കും മറ്റ് പാര്‍ട്ടികള്‍ക്കും ഓരോ സീറ്റ് ഗാര്‍വാള്‍ മേഖലയില്‍ നിന്ന് ലഭിച്ചേക്കും. എന്നാല്‍ ഗാര്‍വാളിലെ മുന്‍തൂക്കം ബിജെപിക്ക് സംസ്ഥാനത്താകെ ഉണ്ടാക്കാനാവില്ലെന്ന് സര്‍വേ പറയുന്നു. ബിജെപിക്ക് സംസ്ഥാനത്താകെ 31 മുതല്‍ 35 സീറ്റ് വരെയാണ് ലഭിക്കുക. കോണ്‍ഗ്രസിന് 33 മുതല്‍ 37 സീറ്റ് വരെയാണ് ലഭിക്കുക. എഎപിക്ക് പരമാവധി രണ്ട് സീറ്റും, മറ്റുള്ളവര്‍ ഒരു സീറ്റിലും വിജയിച്ചേക്കും. ഗാര്‍വാളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്‍ മുന്നിട്ട് നില്‍ക്കുന്നത് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്താണ്. 43 ശതമാനം പേര്‍ റാവത്തിനെ മുഖ്യമന്ത്രിയായി കാണണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ 23 ശതമാനം പേര്‍ മാത്രമാണ് പുഷ്‌കര്‍ സിംഗ് ധമിയെ പിന്തുണച്ചത്.

4

അനില്‍ ബാലുനിക്ക് 17 ശതമാനം പേരുടെ പിന്തുണയും കേണല്‍ അജയ് കോത്തിയാലിന് 8 ശതമാനം പേരുടെ പിന്തുണയും സീ ന്യൂസ് സര്‍വേയില്‍ ലഭിച്ചിട്ടുണ്ട്. കുമയൂണിലെ 29 നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. 42 ശതമാനം വോട്ട് ഇവിടെ കോണ്‍ഗ്രസിന് ലഭിക്കും. ഹരീഷ് റാവത്തിന്റെ കോട്ടയായി അറിയപ്പെടുന്ന മേഖലയാണ് കുമയൂണ്‍. ബിജെപിക്ക് ഇവിടെ 38 ശതമാനം വോട്ട് ലഭിക്കും. എഎപിക്ക് പത്ത് ശതമാനം വോട്ടും കിട്ടുമെന്ന് സര്‍വേ പറയുന്നു. മറ്റുള്ളവര്‍ എല്ലാവരും ചേര്‍ന്ന് പത്ത് ശതമാനം വോട്ടും നേടും. കുമയൂണിലെ സീറ്റുകളിലും കോണ്‍ഗ്രസ് വളരെ മുന്നിലാണ്. പതിനെട്ട് മുതല്‍ 20 സീറ്റ് വരെ കോണ്‍ഗ്രസ് കുമയൂണില്‍ നേടും.

5

ബിജെപി ഒമ്പത് മുതല്‍ പതിനൊന്ന് സീറ്റ് വരെ കുമയൂണില്‍ നേടും. ബിജെപിയുടേത് നിരാശപ്പെടുത്തുന്ന പ്രകടനം കൂടിയാണ്. മറ്റുള്ളവര്‍ പരമാവധി ഒരു സീറ്റ് നേടിയേക്കാമെന്നും സര്‍വേ പറയുന്നു. അതേസമയം ഉത്തരാഖണ്ഡില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുകയാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആളുകളില്‍ ബഹുഭൂരിപക്ഷവും കാണുന്നത് നരേന്ദ്ര മോദിയെയാണ്. 79 ശതമാനം പേരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വെറും 14 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്നോക്കം പോയാലും ലോക്‌സഭയില്‍ ബിജെപി തൂത്തുവാരുമെന്ന ലക്ഷണമാണ് സീ ന്യൂസ് സര്‍വേ നല്‍കുന്ന സൂചന.

ദിലീപിന്റെ സുഹൃത്ത് ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങി, പോലീസ് തിരഞ്ഞത് തോക്കും ദൃശ്യങ്ങളുംദിലീപിന്റെ സുഹൃത്ത് ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങി, പോലീസ് തിരഞ്ഞത് തോക്കും ദൃശ്യങ്ങളും

English summary
congress will be biggest single party in uttarakhand predicts zee news surve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X