കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും.... ഇന്റേണല്‍ സര്‍വേ അനുകൂലം!!

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന് ഇന്റേണല്‍ സര്‍വേ. നേരത്തെ ബിജെപി നടത്തിയ സര്‍വേയില്‍ അവര്‍ക്ക് തിരിച്ചടിയുണ്ടാവുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. ഇതിനെ ഉറപ്പിക്കുന്ന തരത്തിലാണ് കോണ്‍ഗ്രസ് സര്‍വേയും പുറത്തുവന്നിരിക്കുന്നത്. അതേസമയം 2019ല്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ജനവിരുദ്ധമായ നിരവധി കാര്യങ്ങളാണ് ബിജെപിയുടെ നട്ടെല്ലൊടിക്കുന്നതെന്നാണ് സര്‍വേയില്‍ നിന്ന് മനസ്സിലാവുന്നത്.

ഇതില്‍ തന്നെ മധ്യപ്രദേശിലും രാജസ്ഥാനിലും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് മനസ്സിലാവുന്നത്. അതേസമയം നിതീഷ് കുമാറിന്റെ അടുത്തയാളായിരുന്നു പ്രവീണ്‍ ചക്രവര്‍ത്തിയാണ് കോണ്‍ഗ്രസിന് വേണ്ടി സര്‍വേ നടത്തിയത്. ഇയാള്‍ ജെഡിയുവിനെ ഒഴിവാക്കിയാണ് രാഹുലിനൊപ്പം കൂടിയത്. പ്രവചനം സത്യമായാല്‍ മോദിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തെ നയിക്കുന്നത് കോണ്‍ഗ്രസായിരിക്കും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ അവര്‍ അംഗീകരിക്കേണ്ടിയും വരും.

മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തും

മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തും

കോണ്‍ഗ്രസ് ഉറപ്പായും മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം രൂക്ഷമാണ്. എന്നാല്‍ അതിനേക്കാള്‍ രൂക്ഷമാണ് മധ്യപ്രദേശിലെ സാഹചര്യമെന്നാണ് മനസ്സിലാവുന്നത്. രാജസ്ഥാനില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ ബിജെപിയുടെ നടുവൊടിക്കും. മധ്യപ്രദേശില്‍ തൊഴിലില്ലായ്മ വലിയ വിഷയമായിരിക്കുകയാണ്. ദളിത്, ഒബിസി വിഭാഗങ്ങള്‍ ഛത്തീസ്ഗഡില്‍ ബിജെപിക്കെതിരെയാണ്. അതുകൊണ്ട് ജയത്തിനുള്ള എല്ലാ സാധ്യതയും ഈ മൂന്ന് സംസ്ഥാനങ്ങളിലുണ്ട്.

ഘര്‍ ഘര്‍ കോണ്‍ഗ്രസ് ആപ്പ്

ഘര്‍ ഘര്‍ കോണ്‍ഗ്രസ് ആപ്പ്

ഹര്‍ ഹര്‍ മോദിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് തയ്യാറാക്കിയ ഘര്‍ ഘര്‍ കോണ്‍ഗ്രസ് ആപ്പാണ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക. ഇത് സാധാരണക്കാരില്‍ സാധാരണക്കാരിലേക്ക് എത്തുന്നുണ്ടെന്നാണ് സര്‍വേയില്‍ തെളിയുന്നത്. പോരാത്തത്തിന് ഓരോ വീടും കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാനും പാര്‍ട്ടിയെ സഹായിക്കുന്നുണ്ട്. ശക്തി ബൂത്ത് കോര്‍ഡിനേറ്റര്‍മാരെ നിയമിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളും ഫലം കാണുമെന്നാണ് മനസ്സിലാവുന്നത്.

സീറ്റുകള്‍ ഇങ്ങനെ....

സീറ്റുകള്‍ ഇങ്ങനെ....

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 140 സീറ്റില്‍ അധികം നേടാനാവുമെന്നാണ് ഡാറ്റ അനലിറ്റിക്‌സ് സര്‍വേയില്‍ പറയുന്നത്. രാജസ്ഥാനില്‍ 170 വരെ പോകാം. ഛത്തീസ്ഗഡിലെ 90 സീറ്റില്‍ 50 എണ്ണം കോണ്‍ഗ്രസ് നേടും. അതേസമയം തെലങ്കാനയിലും കോണ്‍ഗ്രസ് തന്നെയാണ് വോട്ടര്‍മാര്‍ക്ക് പ്രിയപ്പെട്ടവര്‍. തെലങ്കാനയിലെ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ പുറത്തുവരും. എന്നാല്‍ പ്രാദേശിക തലത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കെസിആറിന്റെ തെലങ്കാന രാഷ്ട്ര സമിതി തകര്‍ന്നടിയുമെന്നാണ് മനസ്സിലാവുന്നത്.

ഏത് തരം വോട്ടര്‍മാര്‍

ഏത് തരം വോട്ടര്‍മാര്‍

മുന്നോക്ക വിഭാഗം വോട്ടര്‍മാരിലും പിന്നോക്ക വോട്ടര്‍മാരിലും വലിയ വിഭാഗം കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ഒബിസി വോട്ടുകള്‍ വലിയ രീതിയില്‍ കോണ്‍ഗ്രസിലെത്തും. ബിജെപി ഭരണത്തില്‍ ഇവര്‍ അസംതൃപ്തിയിലാണ്. മുന്നോക്ക വിഭാഗം 201ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെയാണ് പിന്തുണച്ചത്. 75-25 എന്ന ശതമാനത്തിലായിരുന്നു വോട്ട്. ഇത്തവണ അത് 60-40 ആയി കുറയുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഒബിസി വിഭാഗം വോട്ടില്‍ ഭൂരിഭാഗവും ഒരേരീതിയില്‍ ആണ് ഉണ്ടാവാറുള്ളത്. ഇത്തവണയും അത് തുടരും.

ഛത്തീസ്ഗഡില്‍ ജോഗിയും നിര്‍ണായകമാകും

ഛത്തീസ്ഗഡില്‍ ജോഗിയും നിര്‍ണായകമാകും

ഛത്തീസ്ഗഡില്‍ അജിത് ജോഗിയുടെ പാര്‍ട്ടിയും നിര്‍ണായകമാകുമെന്നാണ് മനസ്സിലാവുന്നത്. ഇവിടെ വേണ്ടി വന്നാല്‍ കോണ്‍ഗ്രസ് ജോഗിയുടെ സഹായം തേടും. അതേസമയം ദളിതുകള്‍ ആദിവാസികളും ഇവിടെ വിധി നിര്‍ണയിക്കും. മുഖ്യമന്ത്രി രമണ്‍ സിംഗിനെതിരെ കാര്യമായിട്ടുള്ള ആരോപണങ്ങളില്ലെങ്കിലും 15 വര്‍ഷമായിട്ടുള്ള ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. പുതിയൊരു മുഖ്യമന്ത്രി വന്നാല്‍ സംസ്ഥാനം വികസനത്തിലേക്ക് നയിക്കുമെന്നും നക്‌സല്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

രാഹുല്‍ താരമാകും

രാഹുല്‍ താരമാകും

മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധി താരമാകുമെന്നാണ് സൂചന. ബിജെപിയുടെ മൂന്ന് മുഖ്യമന്ത്രിമാരേക്കാള്‍ പ്രമുഖനാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തെ ജനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വിശ്വാസത്തിലെടുക്കുന്നുണ്ടെന്ന് വ്യക്തമാണ്. രാഹുലിനെ കടന്നാക്രമിക്കാനോ അദ്ദേഹത്തെ ചെറുതായി കാണിക്കാനോ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സാധിച്ചിട്ടില്ല. ഒരേസമയം ഹിന്ദുക്കളുടെയും എന്നാല്‍ മതേതരുടെയും നേതാവായി അദ്ദേഹം ഉയര്‍ന്നിരിക്കുകയാണ്. 2014 നരേന്ദ്ര മോദി ഉയര്‍ന്ന് വന്നത് പോലെയാണ് ഇത്. സഖ്യമുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും ഗുണം ചെയ്യും.

2019ല്‍ ബിജെപിയുടെ തകര്‍ച്ച?

2019ല്‍ ബിജെപിയുടെ തകര്‍ച്ച?

സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിഴല്‍ മാത്രമാണ് കാണുകയെന്ന് വ്യക്തമാണ്. ഇതോടെ 2019ലും ബിജെപിക്ക് ഭീഷണി ഉയര്‍ന്ന് ക ഴിഞ്ഞു. പ്രാദേശിക തലത്തിലുള്ള വോട്ടുകളാണ് ബിജെപിയെ ദേശീയ തലത്തില്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ ഇവിടെ തകര്‍ച്ച തുടങ്ങിയാല്‍ അമിത് ഷായുടെ ചാണക്യ തന്ത്രങ്ങളൊന്നും ഏല്‍ക്കില്ല. രാഹുലിന്റെ വളര്‍ച്ച, ആര്‍എസ്എസിന്റെ എതിര്‍പ്പ്, സഖ്യങ്ങള്‍ കൊഴിഞ്ഞുപോകുന്നത് എന്നിവയാണ് 2019ല്‍ ബിജെപിയുടെ തകര്‍ച്ചയ്ക്ക് കാരണമാകുക. നോട്ടുനിരോധനം വലിയ സ്വാധീനം ചെലുത്തുമെന്നാണ് മനസ്സിലാവുന്നത്.

കോണ്‍ഗ്രസിന് ജയിച്ചേ തീരൂ; മറിച്ചായാല്‍ എല്ലാം തീരും, ലക്ഷ്യങ്ങള്‍ ഇങ്ങനെ... രാഹുലിന്റെ ഭാവികോണ്‍ഗ്രസിന് ജയിച്ചേ തീരൂ; മറിച്ചായാല്‍ എല്ലാം തീരും, ലക്ഷ്യങ്ങള്‍ ഇങ്ങനെ... രാഹുലിന്റെ ഭാവി

ബിജെപിക്ക് പണികൊടുത്തത് ലിംഗായത്തുകള്‍!! പഴയ കണക്കുകള്‍ തീര്‍ത്തെന്ന്, ബെല്ലാരിയില്‍ ബിജെപിക്ക്ബിജെപിക്ക് പണികൊടുത്തത് ലിംഗായത്തുകള്‍!! പഴയ കണക്കുകള്‍ തീര്‍ത്തെന്ന്, ബെല്ലാരിയില്‍ ബിജെപിക്ക്

English summary
congress will be in power in three states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X