നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനെ മണിപ്പൂരില്‍ നിന്ന് തുടച്ചുനീക്കുമെന്ന് ബിജെപി
ഷില്ലോംഗ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ നിന്ന് കോണ്‍ഗ്രസിനെ തുടച്ചുനീക്കുമെന്ന് ബിജെപി. ശനിയാഴ്ചയാണ് നിലവില്‍ മണിപ്പൂര്‍ ഭരിയ്ക്കുന്ന പാര്‍ട്ടിയെ മണിപ്പൂരില്‍ ഇല്ലാതാക്കുമെന്ന ആത്മവിശ്വാസം പാര്‍ട്ടി പ്രകടിപ്പിച്ചത്. മേഘാലയയിലെ ഗാരോ ഹില്‍ പ്രദേശത്ത് പാര്‍ട്ടിയുടെ പ്രാദേശിക ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു ബിജെപി നേതാവിന്റെ പ്രഖ്യാപനം.
മുഖ്യമന്ത്രി ഒക്രം ഇബോബിയുടെ നേതൃത്വത്തിലുള്ള അഴിമതിക്കാരായ മണിപ്പൂരിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് മോചനം ലഭിക്കുന്നത് മണിപ്പൂരി ജനതയ്ക്ക് മുമ്പില്‍ ഒരു മാസം അവശേഷിക്കുന്നുവെന്നാണ് ജമ്മു കശ്മീര്‍ ബിജെപി ദേശീയ സെക്രട്ടറി ഇന്‍ചാര്‍ജ് രാം മാധവ് വ്യക്തമാക്കിയത്. ബിജെപി സര്‍ക്കാര്‍ സ്വന്തം ജനങ്ങളെക്കുറിച്ച് ബോധവാന്മാരല്ലെന്നും അദ്ദേഹം ആരോപിയ്ക്കുന്നു.

മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 60 നിയമസഭാ മണ്ഡലങ്ങളില്‍ മുഴുവനും ബിജെപി നേടുമെന്നും എന്നാല്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഗാ പീപ്പിള്‍സ് പാര്‍ട്ടി എന്നിവരുമായി ബിജെപി സഖ്യമുണ്ടാക്കില്ലെന്നും ഇവരെല്ലാം മണിപ്പൂരില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി ഇബോബി സിംഗിന്റേത് സ്വാര്‍ത്ഥത നിറഞ്ഞതും മനുഷ്യത്വമില്ലാത്തതുമായ രാഷ്ട്രീയമാണെന്നും ഇത് മണിപ്പൂരിലെ ജനങ്ങള്‍ മനസ്സിലാക്കുന്നതോടെ ഒന്നരമാസത്തോടെ ഫലം പുറത്തുവരുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ യുണൈറ്റഡ് നാഗാ പീപ്പിള്‍സ് പാര്‍ട്ടി നടത്തിവന്നിരുന്ന സാമ്പത്തിക ഉപരോധനത്തിനിടെയും ഇബോബിയെ വിമര്‍ശിച്ച് മാധവ് രംഗത്തെത്തെത്തിയിരുന്നു.












Click it and Unblock the Notifications