കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അകാലിദളിന്റെ സഖ്യം പൊളിക്കാന്‍ കോണ്‍ഗ്രസ്, പുതിയ മഹാസഖ്യമുണ്ടാക്കും, അമരീന്ദറിന്റെ നേതൃത്വം!!

Google Oneindia Malayalam News

ദില്ലി: അകാലിദള്‍ ദേശീയ തലത്തില്‍ സഖ്യം ആരംഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കടുത്ത ജാഗ്രതയില്‍. കോണ്‍ഗ്രസിനൊപ്പമുള്ള കക്ഷികളെ അടര്‍ത്തി മാറ്റി ദുര്‍ബലമാക്കാനുള്ളബിജെപിയുടെ നീക്കമായിട്ടാണ് ഇതിനെ പഞ്ചാബ് നേതൃത്വം അടക്കം കാണുന്നത്. എല്ലാ സംസ്ഥാന നേതൃത്യങ്ങളോടും സഖ്യ സാധ്യത സജീവമാക്കാനും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ഷക സമരത്തില്‍ ഒരുകാരണവശാലും പിന്നോട്ട് പോകേണ്ടെന്നാണ് തീരുമാനം.

ഒരിക്കലും നടക്കില്ല

ഒരിക്കലും നടക്കില്ല

അകാലിദള്‍ ബിജെപി സഖ്യം വിട്ട് വന്ന് വിശുദ്ധരാവാന്‍ നോക്കുകയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. സഖ്യം യാഥാര്‍ത്ഥ്യമാകില്ലെന്നും കോണ്‍ഗ്രസ് പറയുന്നു. അതേസമയം പഞ്ചാബ് ഘടകം ഒരല്‍പ്പം ജാഗ്രതയിലാണ്. അതേസമയം ശിവസേനയെയും എന്‍സിപിയെയും കോണ്‍ഗ്രസ് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ ട്രാപ്പ് ഉണ്ടെന്ന് അവര്‍ സഖ്യത്തെ മുഴുവന്‍ അറിയിച്ചിരിക്കുന്നത്. പരമാവധി എന്‍ഡിഎ കക്ഷികളെ കൂട്ടുപിടിച്ച് സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

കോണ്‍ഗ്രസ് സഖ്യമൊരുക്കും

കോണ്‍ഗ്രസ് സഖ്യമൊരുക്കും

ദേശീയ തലത്തില്‍ ബിജെപിക്കെതിരെ സഖ്യമൊരുക്കിയില്ലെങ്കില്‍ അത് കോണ്‍ഗ്രസിന്റെ അവസാനമായിരിക്കുമെന്ന് സീനിയര്‍ നേതാക്കള്‍ നേരത്തെ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. ശരത് പവാര്‍ നേരത്തെ രാഹുലിന് സഖ്യമുണ്ടാക്കുന്നതില്‍ വീക്ക്‌നെസ്സുണ്ടെന്നും പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസ് ഗൗരവമായി എടുത്തിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസുമായും സമാജ് വാദി പാര്‍ട്ടിയുമായും കോണ്‍ഗ്രസ് സംസാരിക്കും. കര്‍ഷക സമരത്തില്‍ കോണ്ഗ്രസിനൊപ്പം നില്‍ക്കാന്‍ ഇവരൊക്കെ സമ്മതിച്ചിട്ടുണ്ട്.

ഇവരുമായി സഖ്യമില്ല

ഇവരുമായി സഖ്യമില്ല

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രണ്ട് കക്ഷികളുമായി സഖ്യം വേണ്ടെന്ന് രാഹുലിന് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അകാലിദളുമായി ചര്‍ച്ച പോലും വേണ്ടെന്നാണ് നിര്‍ദേശം. പിന്നെയുള്ള ആംആദ്മി പാര്‍ട്ടിയാണ്. അവരുമായും സഖ്യമുണ്ടാവില്ല. ഇവര്‍ രണ്ട് പേരും പഞ്ചാബിലെ പ്രധാന പ്രതിപക്ഷമാണ്. ഇവരെ ഒപ്പം കൂട്ടിയാല്‍ പഞ്ചാബില്‍ നിലനില്‍പ്പുണ്ടാവില്ലെന്ന് അമരീന്ദര്‍ പറയുന്നു. കെജ്രിവാളും പ്രകാശ് സിംഗ് ബാദലും കോണ്‍ഗ്രസുമായി സഹകരിക്കാനും തീരുമാനിച്ചിട്ടില്ല.

രാഹുല്‍ മാറുന്നു

രാഹുല്‍ മാറുന്നു

സഖ്യത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്ന ശൈലി രാഹുല്‍ മാറ്റുകയാണ്. പല പാര്‍ട്ടികളുമായി അദ്ദേഹം ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് ശൈലി മാറ്റണമെന്ന് പാര്‍ട്ടിയില്‍ വലിയ ആവശ്യമുണ്ട്. കര്‍ഷക സമരത്തിന്റെ മുന്‍നിരയില്‍ നിന്ന് വിശ്വാസം വീണ്ടെടുക്കാനാണ് രാഹുലിന്റെ ശ്രമം. എല്ലാ സംസ്ഥാന നേതൃത്വങ്ങളോടും തനിക്കൊപ്പം നില്‍ക്കാനും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ തുടക്കം

രാജസ്ഥാനില്‍ തുടക്കം

കര്‍ഷക പ്രക്ഷോഭത്തില്‍ രാഹുലിന്റെ ഇടപെടല്‍ എല്ലാ നേതാക്കളും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും ഇതേറ്റെടുത്തു. തന്റെ പ്രൊഫൈല്‍ ചിത്രം കര്‍ഷകരുടേത് ആക്കിയാണ് സച്ചിന്‍ പൈലറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. രാഹുല്‍ ജനുവരിയില്‍ അധ്യക്ഷനാവുമ്പോള്‍ ഡിസംബറില്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായി സച്ചിന്‍ തിരിച്ചെത്തും. അദ്ദേഹത്തിനൊപ്പമുള്ളവര്‍ക്കും വിവിധ സ്ഥാനങ്ങള്‍ നല്‍കും. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ കഴിഞ്ഞ ദിവസം അജയ് മാക്കന്‍ പ്രഖ്യാപിച്ചിരുന്നു. സച്ചിന് പദവി നല്‍കുമെന്ന സൂചനയും ഇതിലുണ്ടായിരുന്നു.

സോണിയ പവാറിനെ വിലിച്ചു

സോണിയ പവാറിനെ വിലിച്ചു

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ പിന്തുണച്ചവരാണ് അകാലിദളെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജക്കര്‍ പറഞ്ഞു. ബാദല്‍ കുടുംബത്തില്‍ തന്നെ ഇതിനെ ചൊല്ലി പോര് നടക്കുകയാണ്. അതേസമയം സോണിയാ ഗാന്ധി കാര്‍ഷിക ബില്ലില്‍ നേരത്തെ പിന്തുണ തേടി ശരത് പവാറിനെ വിളിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംയുക്ത സമരം നടത്താന്‍ പ്രതിപക്ഷം തീരുമാനിച്ചത്. ഇത് അറിഞ്ഞാണ് അകാലിദള്‍ ദേശീയ സഖ്യത്തിന് ശ്രമിച്ചത്. ഇതില്‍ വലിയൊരു ചതിയുണ്ടെന്ന് കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുണ്ട്.

അകാലിദളിനെ വിശ്വസിക്കില്ല

അകാലിദളിനെ വിശ്വസിക്കില്ല

അകാലിദള്‍ എന്‍ഡിഎയുടെ സ്ഥാപക പാര്‍ട്ടികളിലൊന്നാണ്. ബിജെപിയല്ലാതെ അവര്‍ക്ക് മറ്റൊരു സഖ്യത്തിലും ചേരാനാവില്ല. അത് എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമറിയാം. ഇവര്‍ കോണ്‍ഗ്രസിനെ കൂട്ടാന്‍ തയ്യാറല്ലാത്തത് സംശയം വര്‍ധിപ്പിക്കുന്നതാണ്. പ്രതിപക്ഷത്തെ അണിനിരത്തി തകര്‍ക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് ഉറപ്പാണ്. നേരത്തെ ഒവൈസിയെ ഉപയോഗിച്ച് ബീഹാറില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. നിതീഷിനെ തകര്‍ക്കാന്‍ എല്‍ജെപിയെയും അവര്‍ ഉപയോഗിച്ചിരുന്നു.

Recommended Video

cmsvideo
കർഷക സമരത്തിനിടെ മുസ്ലീങ്ങൾക്ക് കാവലായി സിക്കുകാരുടെ വീഡിയോ | Oneindia Malayalam

English summary
congress will break akali dal alliance says their alliance is a bjp ploy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X