കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വന്‍ അട്ടിമറി നടക്കും, ഗുജാറാത്തില്‍ 125 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും': സോളങ്കി

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഭരത്സിങ് സോളങ്കി ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാവുന്നു. വിവാഹ ജീവിതത്തിലെ ചില പ്രശ്നങ്ങള്‍ കാരണം കുറച്ച് മാസത്തേക്ക് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലേക്ക് വീണ്ടും അടുക്കുന്ന ഘട്ടത്തില്‍ രാഷ്ട്രീയ പ്രവർത്തനങ്ങളില്‍ സജീവമാവേണ്ടത് പാർട്ടിയുടെ കൂടെ ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റ തിരിച്ച് വരവ്.

വന്‍ ആത്മവിശ്വാസത്തില്‍ അതിജീവിത; ആ ആവശ്യം അംഗീകരിക്കപ്പെട്ടേക്കും, ദിലീപിന് തിരിച്ചടിയാവുമോവന്‍ ആത്മവിശ്വാസത്തില്‍ അതിജീവിത; ആ ആവശ്യം അംഗീകരിക്കപ്പെട്ടേക്കും, ദിലീപിന് തിരിച്ചടിയാവുമോ

രാഷ്ട്രീയത്തിൽ ഒരു ഇടവേളയില്ല

"രാഷ്ട്രീയത്തിൽ ഒരു ഇടവേളയില്ല. രാഷ്ട്രീയം അവസാനിക്കുന്നില്ല, അത് തുടരുന്നു. ഇന്ന് അത് ഞാനാണ്. എന്നെങ്കിലും അത് മറ്റാരെങ്കിലുമാകും. നമ്മുടെ രാജ്യത്തെ നിലവിലെ സാഹചര്യം വളരെ മോശമാണ്. തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങൾ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ട്. വിദ്വേഷ രാഷ്ട്രീയവും," കോൺഗ്രസ് നേതാവ് ഇന്ത്യ ടുഡേയോട് പറഞ്ഞു.

ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍

 ബി ജെ പി ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടി

ബി ജെ പി ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടിയാണ്, ബ്രിട്ടീഷുകാരെപ്പോലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ മാത്രമാണ് ബി ജെ പി ഇവിടെയുള്ളത്. നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി കോൺഗ്രസ് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാല്‍ ബി ജെ പി എന്താണ് ചെയ്തിരിക്കുന്നത്. ബി ജെ പി, കോൺഗ്രസ് എന്നീ പാർട്ടികളുടെ പ്രവർത്തനങ്ങളുടെ കണക്കെടുക്കാൻ പോലും കഴിയില്ല. കമ്മീഷൻ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബി ജെ പി. പാലം പണിയാൻ പോലും അവർക്ക് നിശ്ചിത കമ്മീഷൻ നിശ്ചയിച്ചിട്ടുണ്ടെന്നും രണ്ട് തവണ പി സി സി അധ്യക്ഷനായ സോളങ്കി വ്യക്തമാക്കുന്നു.

ആം ആദ്മി പാർട്ടിക്കെതിരേയും അദ്ദേഹം രൂക്ഷമായ

ആം ആദ്മി പാർട്ടിക്കെതിരേയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമർശനം ഉന്നയിച്ചു. "ആം ആദ്മി പാർട്ടി (എ എ പി) ഗാന്ധി വിരുദ്ധ സർദാർ വിരുദ്ധ പാർട്ടിയാണ്. ഇവിടെ പാർട്ടി അധികാരം നേടാൻ മാത്രമാണ് ശ്രമിക്കുന്നത്. ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടിക്ക് സർക്കാരുകളുണ്ടാകാം, എന്നാൽ ഗുജറാത്തിലെ ജനങ്ങൾ അവരുടെ വ്യാജ വാഗ്ദാനങ്ങളിൽ വീഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 125 സീറ്റുകൾ നേടി

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 125 സീറ്റുകൾ നേടി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും നേതാവ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. "വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾക്ക് വളരെയേറെ ആത്മവിശ്വാസമുണ്ട്. 125 സീറ്റുകൾ നേടാനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, അതിലും കൂടുതൽ സീറ്റുകൾ നേടിയാലാം അത്ഭുതപ്പെടാനില്ല. തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ജനങ്ങൾക്ക് കോൺഗ്രസാണ് ഏക പോംവഴി," അദ്ദേഹം പറഞ്ഞു.

രണ്ട് മാസം മുമ്പ്, ഗുജറാത്തിലെ ആനന്ദിലെ ബംഗ്ലാവിൽ

രണ്ട് മാസം മുമ്പ്, ഗുജറാത്തിലെ ആനന്ദിലെ ബംഗ്ലാവിൽ മറ്റൊരു സ്ത്രീക്കൊപ്പം ഇരിക്കുകയായിരുന്നു കോൺഗ്രസ് നേതാവിനെ ഭാര്യ രേഷ്മ പട്ടേൽ പിടികൂടിയിരുന്നു. സംഭവത്തിന്റെ വീഡിയോയും പുറത്തുവരുകയും അത് വൈറലാവുകയും ചെയ്തതിനെ തുടർന്നാണ് സോളങ്കി രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നിന്നത്. ഗാർഹിക പീഡനത്തിനും വിവാഹേതര ബന്ധത്തിനുമെതിരെ ഭാര്യ സോളങ്കിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. താൻ വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും എന്നാല്‍ ഭാര്യക്ക് തന്റെ സ്വത്തിൽ താൽപ്പര്യമുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സോളങ്കി ആരോപിച്ചിരുന്നു.

English summary
Congress will come to power by winning 125 seats in Gujarat': Bharat Singh Solanki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X