കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ജനപ്രീതി ചുരുങ്ങുകയാണ്; 2021ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് തരുണ്‍ ഗൊഗോയ്

  • By Desk
Google Oneindia Malayalam News

ഗുവാഹത്തി: ബിജെപിയുടെ ജനപ്രീതി ദിനംപ്രതി കുറയുകയാണെന്നും 2021ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും ആസാം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ്. മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ശക്തികേന്ദ്രമായ മറ്റൊരു സംസ്ഥാനത്ത് കൂടി അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടുവെന്നും ഇത് ബിജെപിയുടെ അവസാനത്തിന്റെ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ മോശം ദിനങ്ങള്‍ ആരംഭിച്ചു. തെറ്റായ പ്രവൃത്തികള്‍ കാരണം അവരുടെ പ്രശസ്തി ഓരോ ദിവസവും കുറഞ്ഞുവരികയാണ്. ഹരിയാനയിലും മഹാരാഷ്ട്രയിലും അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത് ഇതാണ്. ബിജെപിയുടെ നല്ല ദിനങ്ങള്‍ അവസാനിക്കുകയാണ്. അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാനോ നിറവേറ്റാനോ കഴിയുന്നില്ല. തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടെന്നും തരുണ്‍ ഗോഗോയ് പറഞ്ഞു. 2021ല്‍ ആസാമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

gogoi

നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ജനങ്ങള്‍ അവസരം നല്‍കി. എന്നാല്‍ പ്രധാനമന്ത്രിയും അമിത് ഷായും അവരെ ഒറ്റിക്കൊടുത്തു. സാധാരണക്കാരുടെ ക്ഷേമത്തില്‍ ബിജെപിക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അപ്പോഴും അധികാരത്തില്‍ തുടരാന്‍ അവര്‍ വളരെയധികം ആഗ്രഹിക്കുന്നു. മഹാരാഷ്ട്ര അതിന് ഉദാഹരണമാണ്. എങ്ങനെയാണ് ബിജെപി അവിടെ സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഗോഗോയ് പരിഹസിച്ചു.

അമേഠിയ്ക്ക് പിന്നാലെ റായ്ബറേലിയും കോൺഗ്രസിന് നഷ്ടമായേക്കും? ഉരുക്ക് കോട്ടയിൽ വിള്ളൽ വീഴ്ത്തി ഇവർഅമേഠിയ്ക്ക് പിന്നാലെ റായ്ബറേലിയും കോൺഗ്രസിന് നഷ്ടമായേക്കും? ഉരുക്ക് കോട്ടയിൽ വിള്ളൽ വീഴ്ത്തി ഇവർ

മഹാരാഷ്ട്രയുടെ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത തരുണ്‍ ഗോഗോയ്, മോദി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗം തടയുന്നതിനുള്ള ഉത്തരവാണ് ഇതെന്ന് പറഞ്ഞു. മോദിയും അമിത് ഷായും രാജ്യത്തിന്റെ ജനാധിപത്യമൂല്യത്തെ നശിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം.

ജനാധിപത്യം മാത്രമല്ല, ബഹുസ്വരത, മതേതരത്വം, സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍, യുവാക്കളുടെ തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ഗ്രാമീണ ദുരിതങ്ങള്‍, കാര്‍ഷിക ദുരിതങ്ങള്‍ എന്നിവ അവഗണിച്ചു. ഭരണഘടനാ ദിനത്തില്‍ സുപ്രീം കോടതി ശരിയായ നടപടി സ്വീകരിച്ചു. സുപ്രീംകോടതിയുടെ നടപടി ഗവര്‍ണര്‍, പ്രധാനമന്ത്രി മോദി, രാഷ്ട്രപതി തുടങ്ങിയവരുടെ അധികാര ദുര്‍വിനിയോഗം ഇല്ലാതാക്കിയതായും ഇത് നല്ല സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Congress will come to power in 2021 says Tarun Gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X