കേന്ദ്ര സർക്കാരിനെതിരെ രാജ്യ വ്യാപക പ്രതിഷധം; " ജൻ ജാഗ്രൻ അഭിയാനു"മായി കോൺഗ്രസ്സ് മുന്നോട്ട്
കേന്ദ്ര സർക്കാരിനെതിരെ രാജ്യ വ്യാപക പ്രതിഷധം; " ജൻ ജാഗ്രൻ അഭിയാനു"മായി കോൺഗ്രസ്സ് മുന്നോട്ട്
ഡൽഹി: കേന്ദ്ര സർക്കാരിനെതിരെയുള്ള കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധ സമരത്തിന് ഇന്ന് തുടക്കം. ജൻ ജാഗ്രൻ അഭിയാൻ എന്ന് പേര് നൽകിയാണ് രണ്ടാഴ്ച നീളുന്ന സമര പരിപാടികൾക്ക് കേൺഗ്രസ്സ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ധന വില വർധനയ്ക്കും വില കയറ്റത്തിനുമെതിരെയാണ് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം.

ഇന്ധന വില വർധനയ്ക്കും വില കയറ്റത്തിലും ജനങ്ങൾ ഏറെ പ്രതിസന്ധിയിലായി ഇരിക്കുകയാണ്. നിത്യ ജീവിതത്തിൽ ഇവയുടെ വർദ്ധവ് സാധാരണക്കാരെ ദുരിതത്തിലേക്കാണ് തളളി വിടുന്നത്.

പ്രതിഷേധ ദിനങ്ങളിൽ എന്നും രാവിലെ പരിസര പ്രദേശങ്ങള്‍ വൃത്തിയാക്കിയ ശേഷമാകും പദയാത്ര ആരംഭിക്കുക. 29 വരെയാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധത്തിൽ പാർട്ടി പ്രവർത്തകരും നേതാക്കളും അണിനിരക്കുന്ന പദയാത്രകൾ ഉൾപ്പെടെയുള്ള പരിപാടികളാണ് നടത്തുന്നത്. രാജ്ഭവനുകൾക്കും, പെട്രോൾ പാമ്പുകൾക്കും മുന്നിൽ നടത്തിയ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ജൻ ജാഗ്രൻ അഭിയാൻ സംഘടിപ്പിച്ചിട്ടുള്ളത്.

ഇന്ധന വില മുതൽ മുല്ലപ്പെരിയാർ വരെയുള്ള വിവിധ വിഷയങ്ങളിൽ കേരളത്തിലെ കോൺഗ്രസും സമരത്തിനൊരുങ്ങുകയാണ്. ഈ മാസം 18 ന് 140 നിയോജക മണ്ഡലങ്ങളിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കാനാണ് തീരുമാനം. ഒപ്പം, സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല പിടിക്കും.

അതേസമയം, പുനഃസംഘടനയെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസിൽ സംഘടന നേതൃത്വവും ഗ്രൂപ്പ് നേതൃത്വങ്ങളും തമ്മിലുള്ള വടംവലി മുറുകുകയാണ്. പാർട്ടിയിലെ ശേഷിക്കുന്ന പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്ന നേതൃത്വത്തിന്റെയും സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന നിർത്തിവെക്കണമെന്ന ഗ്രൂപ്പുകളുടെയും നിലപാടാണ് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയത്. പുനഃസംഘടന നിർത്തിവെക്കണമെന്ന ആവശ്യവുമായി സംയുക്തമായി ഹൈകമാന്‍ഡിനെ സമീപിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം.

അതിന്റെ ഭാഗമായി മുൻകൂട്ടി അനുമതി വാങ്ങി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടുത്തയാഴ്ച ഡൽഹിയിലെത്തി പാർട്ടി ഹൈകമാൻഡിനെ നിലപാട് അറിയിക്കും. തെരഞ്ഞെടുപ്പിനെ സംയുക്തമായി നേരിട്ട് നിലവിലെ നേതൃത്വത്തെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യവുമായാണ് ഗ്രൂപ്പുകള്‍ നീങ്ങുന്നത്. അതിനായി പ്രവർത്തകരെ ഒപ്പം നിർത്തുകയെന്ന ലക്ഷ്യത്തോടെ ഗ്രൂപ് യോഗങ്ങളും തുടങ്ങിക്കഴിഞ്ഞു. പുനഃസംഘടന പൂർത്തീകരിച്ച് െതരഞ്ഞെടുപ്പ് വഴിപാട് മാത്രമാക്കി മാറ്റാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന പരാതി ഗ്രൂപ്പുകൾക്കുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് നടത്തുന്നത് സംഘടനാ സംവിധാനമല്ലെന്നും സംഘടനയെ ചലനാത്മകമാക്കാനാണ് പുനഃസംഘടനയെന്നുമാണ് നേതൃത്വത്തിെൻറ നിലപാട്. പുനഃസംഘടന നടത്താൻ ഹൈകമാൻഡ് അനുമതിയുണ്ടെന്നും പാർട്ടിയുടെ സുപ്രധാന നയരൂപവത്കരണ സമിതിയായ നിർവാഹകസമിതിയും 14 ജില്ല പ്രസിഡൻറുമാരും അതിനെ പിന്തുണച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു. ഗ്രൂപ്പുകൾ എതിർക്കുന്നുണ്ടെങ്കിലും പുനഃസംഘടനാ നടപടികളുമായി സംസ്ഥാന നേതൃത്വം മുന്നോട്ടുപോകുകയാണ്.












Click it and Unblock the Notifications