കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 നേതാക്കളെ രാഹുല്‍ ഗാന്ധി മാറ്റും, ജിതിന്‍ പ്രസാദ് മുതല്‍ പൈലറ്റ് വരെയുള്ളവര്‍ ചുമതലയിലേക്ക്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ ഒരു കൂട്ടം ആശയബോധമില്ലാത്ത നേതാക്കളുടെ നിര്‍ദേശങ്ങള്‍ തന്നെ പ്രശ്‌നത്തിലാക്കിയെന്നും, അത് പാര്‍ട്ടിയുടെ വന്‍ തകര്‍ച്ചയ്ക്ക് കാരണമായെന്ന് രാഹുല്‍ ഗാന്ധി. തനിക്ക് അടുപ്പമുള്ളവരുമായിട്ടാണ് ഇക്കാര്യം രാഹുല്‍ സംസാരിച്ചത്. അതേസമയം അശോക് ഗെലോട്ട്, കമല്‍നാഥ് എന്നിവരോടുള്ള സമീപനം രാഹുല്‍ ഗാന്ധി മാറ്റുമെന്നാണ് അറിയുന്നത്.

ഗെലോട്ട് തന്റെ മകന് വേണ്ടി രാഹുലുമായി വാക്കുതര്‍ക്കം വരെ ഉണ്ടായെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ശക്തിആപ്പ് റിപ്പോര്‍ട്ട് പ്രകാരം വൈഭവ് ഗെലോട്ടിന് സീറ്റ് നല്‍കരുതെന്നായിരുന്നു ആവശ്യം. ജനപിന്തുണ തീരെ ഇല്ലാത്ത നേതാവാണ് അദ്ദേഹം. എന്നിട്ടും ഗെലോട്ട് സമ്മര്‍ദം ചെലുത്തിയെന്നുമാണ് രാഹുലിന്റെ വിമര്‍ശനം. അതുകൊണ്ട് താന്‍ തിരിച്ചുവരണമെങ്കില്‍ നേതൃത്വത്തില്‍ അച്ചടക്കവും അതുപോലെ താന്‍ ഉദ്ദേശിക്കുന്ന മാറ്റം പൂര്‍ണമായും ഉണ്ടാവണമെന്നുമാണ് ആവശ്യം.

രാഹുല്‍ വാശിയില്‍

രാഹുല്‍ വാശിയില്‍

രാഹുല്‍ അധ്യക്ഷ പദവിയില്‍ തുടരുന്നതിനോട് ഭൂരിഭാഗം നേതാക്കള്‍ക്കും യോജിപ്പാണുള്ളത്. എന്നാല്‍ അധ്യക്ഷനെന്ന നിലയില്‍ തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറായില്ലെന്നാണ് രാഹുല്‍ തുറന്നടിച്ചിരിക്കുന്നത്. അവര്‍ ബദല്‍ ശക്തിയായി നിന്നത് സംസ്ഥാനങ്ങളിലെ വിഭാഗീയതയ്ക്ക് കാരണമായതായും രാഹുല്‍ ഉന്നയിക്കുന്നു. അതുകൊണ്ട് പത്ത് നേതാക്കള്‍ അടക്കം മുന്‍നിരയില്‍ നിന്ന് മാറ്റുമെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്.

യുവ കോണ്‍ഗ്രസ്

യുവ കോണ്‍ഗ്രസ്

2024 ലക്ഷ്യമിട്ട് യുവ നേതൃത്വമാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ക്ക് ഇവരെ മാത്രമാണ് വിശ്വാസമുള്ളത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ 25 അംഗങ്ങളില്‍ ഭൂരിഭാഗം പേരും ജനസ്വാധീനം ഇല്ലാത്തവരാണെന്ന് രാഹുല്‍ ഉന്നയിച്ചിട്ടുണ്ട്. ദീപക് ബാബരിയ, ആനന്ദ് ശര്‍മ, അവിനാഷ് പാണ്ഡെ എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ കമ്മിറ്റിയില്‍ യാതൊരു പ്രവര്‍ത്തനവും നടത്താത്തതാണെന്ന വിമര്‍ശനം രാഹുല്‍ ഉന്നയിച്ച് കഴിഞ്ഞു.

എന്തുകൊണ്ട് മാറ്റം

എന്തുകൊണ്ട് മാറ്റം

ദീപക് ബാബരിയ മധ്യപ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയാണ്. വെറും ഒരു സീറ്റാണ് മധ്യപ്രദേശില്‍ നിന്ന് കിട്ടിയത്. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഇതുവരെ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ദീപക് ബാബരിയ ഇതുവരെ ഒരു തിരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്ത നേതാവാണ്. ആനന്ദ് ശര്‍മയും ഇതുവരെ വിജയിട്ടില്ല. അവിനാഷ് പാണ്ഡെ ഒരിക്കല്‍ മാത്രമാണ് വിജയിച്ചത്. അത് 1985ലാണ്. ഇത്തരം നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യതയാവുന്നുവെന്ന് രാഹുല്‍ പറയുന്നു.

പാര്‍ലമെന്റിലെ ക്ഷീണം

പാര്‍ലമെന്റിലെ ക്ഷീണം

പാര്‍ലമെന്റില്‍ ജോതിരാദിത്യ സിന്ധ്യയുടെ സേവനം രാഹുലിന് നഷ്ടമായിരിക്കുകയാണ്. അതുകൊണ്ട് പാര്‍ട്ടിയില്‍ സിന്ധ്യ തനിക്കൊപ്പം വേണമെന്ന് രാഹുല്‍ നിര്‍ദേശിക്കുന്നു. പാര്‍ട്ടിയുടെ ശക്തമായ സാന്നിധ്യം പാര്‍ലമെന്റിന് പുറത്തുണ്ടാവണമെന്ന് രാഹുല്‍ പറയുന്നു. സച്ചിന്‍ പൈലറ്റ്, ജിതിന്‍ പ്രസാദ്, ദീപേന്ദ്ര ഹൂഡ, ആര്‍പിഎന്‍ സിംഗ്, ഗൗരവ് ഗൊഗോയ് എന്നിവര്‍ മുന്‍നിരയിലേക്ക് എത്തുമെന്നാണ് വ്യക്തമാകുന്നത്. ഇവര്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തകരുമായി മികച്ച ബന്ധം പുലര്‍ത്തുന്നവരാണ്.

പുറത്താവാന്‍ സാധ്യതയുള്ളവര്‍

പുറത്താവാന്‍ സാധ്യതയുള്ളവര്‍

അഹമ്മദ് പട്ടേല്‍, എകെ ആന്റണി, ഗുലാം നബി ആസാദ്, മോത്തിലാല്‍ വോറ, രാംചന്ദ്ര കുന്തിയ, രജനി പാട്ടീല്‍, ജി സഞ്ജീവ റെഡ്ഡി എന്നിവര്‍ തല്‍ക്കാലത്തേക്ക് മാറി നില്‍ക്കാനാണ് സാധ്യത. ഇവരൊക്കെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിട്ട് 15 വര്‍ഷത്തില്‍ ഏറെയായി. ഏകെ ആന്റണി 2001ലാണ് അവസാനമായി മത്സരിച്ചത്. അഹമ്മദ് പട്ടേല്‍ 1989ലാണ് മത്സരിച്ചത്. ഗുലാബ് നബി ആസാദ് 2006ലാണ്. മോത്തിലാല്‍ വോറ 1998വും കുന്തിയ 1985ലും രജനി പാട്ടീല്‍ 1996ലും സഞ്ജീവ റെഡ്ഡി 1967ലുമാണ് മത്സര രംഗത്ത് അവസാനം ഇറങ്ങിയത്. ഇവരെ സംഘടനയ്ക്കുള്ളിലെ മറ്റേതെങ്കിലും സ്ഥാനത്തേക്ക് മാറ്റാന്‍ ഇടയുണ്ട്. ആന്റണിയെ മാത്രം നിലനിര്‍ത്താനും സാധ്യതയുണ്ട്.

ശക്തി ആപ്പിലെ നിര്‍ദേശം

ശക്തി ആപ്പിലെ നിര്‍ദേശം

കോണ്‍ഗ്രസിലെ സംഘടനാ സംവിധാനം പൊളിച്ചെഴുതണമെന്നാണ് രാഹുലിന് ശക്തി ആപ്പിലൂടെ ലഭിച്ച നിര്‍ദേശം. സാധാരണ പ്രവര്‍ത്തകരുമായി ഇവര്‍ക്ക് ഇടപഴകാന്‍ സാധിക്കുന്നില്ലെന്നാണ് മറ്റൊരു വിമര്‍ശനം. സിന്ധ്യക്ക് കൂടുതല്‍ ശക്തി മധ്യപ്രദേശിലും ദേശീയ തലത്തിലും ഒരുക്കാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. സച്ചിന്‍ പൈലറ്റിനും ഇതേ അവസരമുണ്ടാകും. അതുകൊണ്ട് വയസ്സന്‍മാരുടെ കോണ്‍ഗ്രസ് എന്ന രീതി മാറ്റാനാണ് രാഹുലിന്റെ ഒരുക്കം.

രാഹുല്‍ തിരിച്ചുവരുമോ?

രാഹുല്‍ തിരിച്ചുവരുമോ?

രാഹുല്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ അദ്ദേഹം അധ്യക്ഷ സ്ഥാനത്ത് തുടരും. അതേസമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ ദില്ലിയില്‍ യോഗം ചേര്‍ന്നിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കാനായിരുന്നു ഇതെന്നാണ് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ രാഹുലിന്റെ ടീമിലുണ്ടായിരിക്കുമെന്ന് ഉറപ്പിക്കാനാണ് ഈ യോഗം നടത്തിയത്. ഉപദേശകകരുടെ റോള്‍ കുറയ്ക്കുക, പകരം പ്രാദേശിക ജനവികാരം നേരിട്ടറിയുക എന്ന തീരുമാനത്തിലേക്ക് രാഹുല്‍ മടങ്ങും. 1998ല്‍ സോണിയാ ഗാന്ധിയുടെ രാജി പ്രഖ്യാപനം പോലെ കോണ്‍ഗ്രസിനെ ഞെട്ടിക്കാനാണ് രാഹുലും ഇതേ രീതി പ്ലാന്‍ ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസ് ശൈലി മാറ്റും, മുസ്ലീങ്ങളെ കെെവിടും, 11 സംസ്ഥാനങ്ങളില്‍ ഹിന്ദുവോട്ടുകള്‍ കൈവിട്ടുകോണ്‍ഗ്രസ് ശൈലി മാറ്റും, മുസ്ലീങ്ങളെ കെെവിടും, 11 സംസ്ഥാനങ്ങളില്‍ ഹിന്ദുവോട്ടുകള്‍ കൈവിട്ടു

English summary
congress will cut loose the power of 10 cwc members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X