കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപി കോട്ടകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസ്.... ദേശീയ നേതാക്കളെ അണിനിരത്തും

Google Oneindia Malayalam News

ഭോപ്പാല്‍: കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് സംസ്ഥാനത്ത് കോണ്‍ഗ്രസ് 22 സീറ്റുകല്‍ നേടുമെന്ന് പ്രവചിച്ചിരുന്നു. ഇത് യാഥാര്‍ഥ്യമാക്കാനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. ബിജെപിക്കെതിരെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. മുന്‍ കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചേക്കും.

അതേസമയം ദിഗ്വിജയ് സിംഗിനോട് കൂടി ചോദിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. ബിജെപിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളുടെയും തോല്‍വി ഉറപ്പാക്കാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടയായി മധ്യപ്രദേശിനെ മാറ്റാനും നിര്‍ദേശമുണ്ട്. ബിജെപി ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ മാത്രമേ ഇത് നടക്കൂ എന്നാണ് രാഹുലിന്റെ വിശദീകരണം.

വിദിഷയും ഇന്‍ഡോറും

വിദിഷയും ഇന്‍ഡോറും

ഭോപ്പാല്‍ 1989 മുതല്‍ കോണ്‍ഗ്രസ് വിജയിക്കാത്ത മണ്ഡലമാണ്. ഇവിടെ ദിഗ്വിജയ് സിംഗിനെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത്. അതേപോലെ കഴിഞ്ഞ 15 വര്‍ഷമായി കോണ്‍ഗ്രസ് വിജയിക്കാത്ത മണ്ഡലമാണ് വിദിഷയും ഇന്‍ഡോറും. ഇവിടെ ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് തിരയുന്നത്. ഭീണ്ഡ് ദാമോ എന്നീ മണ്ഡലങ്ങളും പരിഗണനയിലുണ്ട്. ഇതെല്ലാം ബിജെപിയെ പരാജയപ്പെടുത്താനാവാത്ത സീറ്റുകളാണ്.

9 മണ്ഡലങ്ങള്‍

9 മണ്ഡലങ്ങള്‍

ഈ മണ്ഡലങ്ങള്‍ക്ക് പുറമേ 9 മറ്റ് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് കുറേ കാലമായി വിജയിച്ചിട്ടില്ല. സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ വലിയൊരു കുതിപ്പിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. മുതിര്‍ന്ന നേതാക്കളെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. അജയ് സിംഗിനെ മത്സരിപ്പിക്കാനും നീക്കമുണ്ട്. എങ്കില്‍ അത് വലിയ നേട്ടമാകും. ദിഗ്വിജയ് സിംഗിന്റെ അടുപ്പക്കാരനാണ് അജയ് സിംഗ്.

രണ്ട് സീറ്റ് മാത്രം

രണ്ട് സീറ്റ് മാത്രം

കഴിഞ്ഞ 15 വര്‍ഷത്തിനിടെ രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് സ്ഥിരമായി ലഭിക്കാറുള്ളത്. മുഖ്യമന്ത്രി കമല്‍നാഥിന്റെ മണ്ഡലമായ ചിന്ദ്വാരയും ജോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമായ ഗുണയുമാണിത്. അതേസമയം കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി ഇന്‍ഡോറിലും വിദിഷയിലും ശക്തരായ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ബിജെപി കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഭരണവിരുദ്ധ വികാരം

ഭരണവിരുദ്ധ വികാരം

ബിജെപി എംപിമാര്‍ക്കെതിരെ കടുത്ത ഭരണ വിരുദ്ധ വികാരം മധ്യപ്രദേശില്‍ നിലനില്‍ക്കുന്നുണ്ട്. നരേന്ദ്ര തോമറിനെ പോലുള്ളവര്‍ തോറ്റ് പോകുമെന്നും വിലയിരുത്തലുണ്ട്. ഇത് കണക്കിലെടുത്താണ് കോണ്‍ഗ്രസ് പരീക്ഷണം നടത്തുന്നത്. ജില്ലാ, ബോക്ക് തലത്തിലെ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ചാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. രാഹുല്‍ ഗാന്ധിയുടെ ശക്തി ആപ്പിന്റെ നിര്‍ദേശങ്ങളും നിര്‍ണായകമാകും.

22 സീറ്റുകള്‍

22 സീറ്റുകള്‍

മധ്യപ്രദേശില്‍ 22 സീറ്റുകളാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇത് നടന്നാല്‍ രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാകും. തികംഗഡില്‍ കിരണ്‍ അഹിര്‍വാറിനെയും ഖജുരാവോയില്‍ കവിതാ സിംഗിനെയും ബാലാഗട്ടില്‍ മധു ഭഗതിനെയും ബേതുലില്‍ രാമു തേക്കമിനെയുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം ആവര്‍ത്തിച്ചാല്‍ ഇത്രയും സീറ്റുകള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

സിപിഎമ്മിന്റെ മതേതര ബദലൊരുങ്ങുന്നു.... 7 പാര്‍ട്ടികളുടെ മഹാസഖ്യം മത്സരത്തിനിറങ്ങുംസിപിഎമ്മിന്റെ മതേതര ബദലൊരുങ്ങുന്നു.... 7 പാര്‍ട്ടികളുടെ മഹാസഖ്യം മത്സരത്തിനിറങ്ങും

English summary
congress will fields heavy weights in bjp bastions in mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X