കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, ഉറച്ച് സഖ്യം, ബിജെപിക്ക് ആദ്യത്തെ വെല്ലുവിളി!!

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ ജനങ്ങളുടെ പോരാട്ടത്തിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീരിന് വ്യക്തിത്വം നഷ്ടമായതായും അത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. കശ്മീരിലെ പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ സഖ്യത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന പദവി തിരിച്ചുകിട്ടുകയെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല. കശ്മീര്‍ നിവാസികളുടെ സുരക്ഷയും തൊഴിലും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് റആവശ്യപ്പെട്ടു. ആറാം അനുച്ഛേദപ്രകാരം ലഡാക്കിലെ ജനങ്ങളുടെ അവകാശ സംരക്ഷണം എന്ന ആവശ്യത്തെയും കോണ്‍ഗ്രസ് പിന്തുണച്ചു.

1

നാഷണല്‍ കോണ്‍ഫറന്‍സ് അടക്കമുള്ള പാര്‍ട്ടികള്‍ ഒന്നിച്ച് പോരാടാന്‍ തീരുമാനിച്ചത് ബിജെപിക്കെതിരെ രാജ്യത്ത് ആദ്യമായി ഉയരുന്ന പ്രതിപക്ഷ ഐക്യത്തിന്റെ സൂചനയാണ്. വിദ്വേഷം നിറഞ്ഞ നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ നടപ്പാക്കിയതെന്ന് ഫാറൂഖ് അബ്ദുള്ള പഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ കാര്യങ്ങളൊന്നും ശരിയായ രീതിയില്‍ അല്ല മുന്നോട്ട് പോകുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പറയുന്നു. വലിയ തോതില്‍ രാഷ്ട്രീയ നേതാക്കളെ തടവുകാരാക്കി മാറ്റിയത് സംസ്ഥാനത്ത് ബിജെപി വിരുദ്ധ വികാരം ശക്തമാക്കിയിരിക്കുകയാണ്.

കശ്മീരില്‍ വേരോട്ടമുണ്ടാക്കാമെന്ന ബിജെപിയുടെ ലക്ഷ്യം വേരോടെ പിഴുതെറിയുമെന്ന സൂചനകളാണ് സഖ്യം നല്‍കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നീക്കം നല്ല രീതിയില്‍ അല്ല കശ്മീരില്‍ സ്വീകരിക്കപ്പെട്ടത്. ഭൂരിപക്ഷത്തിന് മേലുള്ള ആക്രമണമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. അതിലേറെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കശ്മീരില്‍ തീവ്രവാദം വര്‍ധിക്കുകയാണ്. നിരവധി കശ്മീരി യുവാക്കളാണ് തീവ്രവാദ സംഘടനകളില്‍ ചേരുന്നത്. ഈ വര്‍ഷത്തെ 7 മാസങ്ങളില്‍ 90 കശ്മീരി യുവാക്കളാണ് തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ന്നത്. കശ്മീരിലെ ജനങ്ങളില്‍ അവിശ്വാസമുള്ളത് കൊണ്ട് അവര്‍ സൈന്യവുമായി ഇപ്പോള്‍ ബന്ധപ്പെടുന്നില്ല. മുമ്പ് യുവാക്കളെ കാണാതായാല്‍ അപ്പോള്‍ തന്നെ സൈന്യത്തെ ഇവര്‍ അറിയിക്കുമായിരുന്നു.

കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഇതുവരെ കൊല്ലപ്പെട്ടവരില്‍ 90 ശതമാനത്തില്‍ അധികം കശ്മീരി യുവാക്കളാണ്. 136 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 121 പേരും കശ്മീരികളാണ്. 2019ല്‍ ഇത് 152 പേരായിരുന്നു. അതില്‍ 119 പേരായിരുന്നു തദ്ദേശവാസികള്‍. വലിയ രീതിയിലുള്ള രോഷം കശ്മീര്‍ താഴ്‌വരയില്‍ കത്തിപ്പടരുകയാണ്. അതാണ് ജീവന്‍ പോയാലും വേണ്ടില്ലെന്ന് കരുതി യുവാക്കള്‍ തീവ്രവാദ ഗ്രൂപ്പിലെത്തുന്നത്. ഇതെല്ലാം പരിഗണിച്ചാണ് രാഷ്ട്രീയ സഖ്യം രൂപീകരിച്ചിരിക്കുന്നത്. നിലവില്‍ ബിജെപി മാത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സാഹചര്യമാണ് കശ്മീരില്‍ ഉള്ളത്. അത് മാറ്റിയെഴുതുക കൂടിയാണ് സഖ്യത്തിനുള്ളത്.

English summary
congress will fight for full statehood of kashmir, first challenge for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X