കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വീഴ്ത്താൻ യുപിയിൽ കോൺഗ്രസിന്റെ മാസ്റ്റർ സ്ട്രോക്ക്? ഒടുവിൽ തീരുമാനം..തുറന്ന് പറഞ്ഞ് നേതാവ്

Google Oneindia Malayalam News

ദില്ലി; യുപി നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് രാഷ്ട്രീയപാർട്ടികൾ. ഭരണവിരുദ്ധ വികാരം മറികടന്ന് യുപിയിൽ അധികാര തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ബിജെപിയെ വീഴ്ത്താൻ അരയും തലയും മുറുക്കി പ്രതിപക്ഷ പാർട്ടികളും രംഗത്തുണ്ട്.

ബിജെയെ നേരിടാൻ ഇത്തവണ പ്രതിപക്ഷ പാർട്ടികൾ കൈകൊടുക്കുമോയെന്നുള്ളതാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. അതിനിടയിൽ സംസ്ഥാനത്ത് കോൺഗ്രസ് നിർണായക പ്രഖ്യാപനം നടത്തിയേക്കുമെന്നുള്ള സൂചന നൽകുകയാണ് യുപിയുടെ ചുമതലയുള്ള എഐസിസി നാഷ്ണൽ സെക്രട്ടറി.വിശദാംശങ്ങളിലേക്ക്

ചുവന്ന ഫ്രോക്കില്‍ തിളങ്ങി സൂര്യ മേനോന്‍; താരത്തിന്റെ ബിഗ് ബോസ് ഫിനാലെ ലുക്ക് വൈറലാകുന്നു

1

2024 ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനലായിട്ടാണ് യുപി നിയമസഭ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്.അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് അതീവ നിർണായകമാണ്. പ്രത്യേകിച്ച് ദേശീയ തലത്തിൽ ശക്തമായ തിരിച്ചുവരവിനുള്ള നീക്കങ്ങൾ പാർട്ടി അണിയറയിൽ നടത്തുന്ന കൂടി പശ്ചാത്തലത്തിൽ. എന്നാൽ നിലവിലെ നിലയിൽ കോൺഗ്രസിന് സംസ്ഥാനത്ത് അധികാരത്തിലേറാൻ സാധിക്കുമോയെന്ന ചോദ്യം പ്രസക്തമാണ്.

2

ഒരിക്കൽ കോൺഗ്രസിന്റെ കൈപ്പിടിയിൽ ഉണ്ടായിരു്ന സംസ്ഥാനത്ത് പാർട്ടിയ്ക്ക് പഴയപ്രതാപം ഇല്ല. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിലും സമാജ്വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ചിട്ട് പോലും ദയനീയ തോൽവി രുചിക്കേണ്ടി വന്നു. പിന്നീട് നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ചെറിയതും വലുതുമായ തിരഞ്ഞെടുപ്പുകളിലുമെല്ലാം കനത്ത തിരിച്ചടി തന്നെയായിരുന്നു നേരിട്ടത്. എന്നാൽ പാർട്ടിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടൽ ഫലം കാണുന്നുണ്ടെന്നാണ് നേതാക്കളുടേയും പ്രവർത്തകരുടേയും വിലയിരുത്തൽ.

3

സംസ്ഥാനത്ത് കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി താഴെ തട്ടിൽ പാർട്ടിക്ക് സ്വാധീനം നഷ്ടമായതെന്നതാണ്. പ്രിയങ്കയുടെ നേതൃത്വത്തതിൽ പാർട്ടിയുടെ അടിത്തറ ശക്തമാക്കാനുള്ള ശ്രമങ്ങൾ ഒരുപരിധി വരെ വിജയിച്ചുവെന്ന് കോൺഗ്രസ് കരുതുന്നു. പലയിടങ്ങളിലും ബ്ലോക്ക് കമ്മിറ്റികളും ജില്ലാ കമ്മിറ്റിളും രൂപീകരിക്കാനായെന്ന് നേട്ടമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. മാത്രമല്ല യോഗി സർക്കാരിന്റെ വീഴ്ചകളെ തുറന്ന് കാട്ടുന്നതിലും പ്രിയങ്ക വിജയിച്ചുവെന്നും നേതാക്കൾ കരുതുന്നു. സംസ്ഥാനത്തെ ഉയർന്നുവരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ പലപ്പോഴായി അവർ തെരുവിലിറങ്ങി പ്രതിഷേധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടേയും യോഗിയേയും ബിജെപിയേയും കടന്നാക്രമിക്കുന്ന സമീപമാണ് പ്രിയങ്ക സ്വീകരിച്ചത്.

4

എന്നാൽ ഇത്തരം നീക്കങ്ങൾ കൊണ്ട് മാത്രം നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് കോൺഗ്രസ് കരുതുന്നില്ല. അതേസമയം പ്രിയങ്കയെ തന്നെ മുഖ്യമന്ത്രിയായി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി യുപിയിൽ നേട്ടം കൊയ്യാനാണ് കോൺഗ്രസ് നീക്കം എന്നാണ് ഏറ്റവും പുതിയ വിവരം. യുപിയിൽ ഇത്തവണ കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നാഷ്ണൽ സെക്രട്ടറി രാജേഷ് തിവാരി പറഞ്ഞു. 2018 ൽ ഛത്തീസ്ഗഡ് പിടിച്ച തന്ത്രങ്ങൾ കോൺഗ്രസ് യുപിയിലും നടപ്പാക്കുമെന്നും തിവാരി പറഞ്ഞു.

5

ഛത്തീസ്ഗഡിൽ 15 വർഷമായി കോൺഗ്രസ് അധികാരത്തിന് പുറത്തായിരുന്നു. എന്നാൽ താഴെതട്ട് മുതലുള്ള സംഘടനാ പ്രവർത്തനം ശക്തമാക്കി. ബൂത്ത് തലത്തിൽ നേതാക്കളെ നിയമിച്ചു. സംഘടന കെട്ടിപ്പടുത്തതോടെ 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് കോൺഗ്രസ് അധികാരം പിടിച്ചു. സമാന മാതൃക യുപിയിലും തങ്ങൾ നടപ്പാക്കും, തിവാരി വ്യക്തമാക്കി.യുപിയിൽ താഴെതട്ടിൽ കോൺഗ്രസിന് ശക്തമായ സ്വാധീനമില്ല. അതിനാൽ ശക്തി വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്, 403 സീറ്റുകളിലും മത്സരിക്കാനാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നതെന്നും തിവാരി പറഞ്ഞു.

6

അതേസമയം പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണം എന്ന ആവശ്യം നേരത്തേ തന്നെ പ്രവർത്തകർ ശക്തമാക്കിയിരുന്നു. പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് കടന്നതിന് പിന്നാലെ 2019 ൽ നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ അവർ മത്സരിക്കണമെന്ന ആവശ്യമായിരുന്നു ആദ്യം നേതാക്കൾ ഉയർത്തിയിരുന്നു. എന്നാൽ ഹൈക്കമാന്റ് ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിന് ഉയർന്ന് വരണമെങ്കിൽ പ്രിയങ്കയെ തന്നെ മുൻനിർത്തി നയിക്കണമെന്നാണ് നേതാക്കളും പ്രവർത്തകരുമെല്ലാം ആവശ്യപ്പെടുന്നത്. നേരത്തേ ഇത് സംബന്ധിച്ച് പ്രിയങ്കയോട് മാധ്യമങ്ങൾ ചോദ്യം ഉയർത്തിയിരുന്നുവെങ്കിലും കാത്തിരുന്ന് കാണാം എന്നായിരുന്നു അവരുടെ പ്രതികരണം.

7

അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ദേശീയ നേതൃത്വം പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്ന ചോദ്യം. സധ്യത വിരളമാണെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. യുപിയിൽ ചെറു ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചെങ്കിലും ബിജെപിയെ തനിച്ച് നേരിടുന്ന തലത്തിലേക്ക് പ്രിയങ്കയ്ക്ക് കോൺഗ്രസിനെ കെട്ടിപടുക്കാൻ സാധിച്ചിട്ടില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും അവസാനം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും പാർട്ടിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നത് ഇതിന്റെ ഉദാഹരണമാണ്. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ പോലും കോൺഗ്രസ് ദയനീയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

15 സംസ്ഥാനം, 400 സീറ്റുകള്‍, കോണ്‍ഗ്രസിന്റെ മെഗാ പ്ലാന്‍, രാഹുലും മമതയും പ്രിയങ്കയും അമരക്കാര്‍15 സംസ്ഥാനം, 400 സീറ്റുകള്‍, കോണ്‍ഗ്രസിന്റെ മെഗാ പ്ലാന്‍, രാഹുലും മമതയും പ്രിയങ്കയും അമരക്കാര്‍

ആ 28ല്‍ സൗദി അറേബ്യയില്ല; വിമാന യാത്രയ്ക്ക് ഇന്ത്യ പുതിയ കരാറിന്... പ്രവാസ ലോകത്തിന് ശുഭ പ്രതീക്ഷആ 28ല്‍ സൗദി അറേബ്യയില്ല; വിമാന യാത്രയ്ക്ക് ഇന്ത്യ പുതിയ കരാറിന്... പ്രവാസ ലോകത്തിന് ശുഭ പ്രതീക്ഷ

കടകളില്‍ പ്രവേശിക്കാന്‍ 3 വിഭാഗത്തിന് അനുമതി, പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡം പ്രാബല്യത്തില്‍കടകളില്‍ പ്രവേശിക്കാന്‍ 3 വിഭാഗത്തിന് അനുമതി, പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡം പ്രാബല്യത്തില്‍

8

എന്നാൽ പ്രിയങ്ക ഗാന്ധി ഇല്ലേങ്കിൽ മറ്റാര് എന്ന ചോദ്യവും പ്രസക്തമാണ്. പ്രിയങ്കയല്ലാതെ ശക്തനായൊരു നേതാവിനെ യുപിയിൽ ഉയർത്തിക്കാണിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. നേരത്തേ സംസ്ഥാനത്തെ കോൺഗ്രസിന്റെ ബ്രാഹ്മണ മുഖമായിരുന്ന ജിതിൻ പ്രസാദയെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ജിതിൻ പ്രസാദ ബിജെപിയിൽ ചേക്കേറി.

9

അതേസമയം ബിജെപിയോടുള്ള ബ്രാഹ്മണ വിഭാഗത്തിന്റെ അതൃപ്തി മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെ ബ്രാഹ്മണ വിഭാഗത്തിൽ നിന്നൊരാൾ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോയെന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതിനിടയിൽ കഴിഞ്ഞ തവണത്തേതിന് സമാനമായി എസ്പിയുമായി കോൺഗ്രസ് സഖ്യത്തിലെത്തിയേക്കുമോയെന്നുള്ള ചർച്ചകളും ഒരു വശത്തുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ഔദ്യോഗികമായി ചേരുന്നതോടെ യുപിയിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president

English summary
Congress will fight UP assembly election Under priyanka gandhi says Rajesh Tiwari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X