Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരത് ജോഡോ വന്‍ വിജയം; ഹിന്ദി ബെല്‍റ്റില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്ന് രാഹുല്‍

ദില്ലി: ഭാരത് ജോഡോ യാത്ര വന്‍ വിജയമായെന്ന് സൂചിപ്പിച്ച് രാഹുല്‍ ഗാന്ധി. ഹിന്ദി ബെല്‍റ്റില്‍ വന്‍ പ്രതികരണമാണ് ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ചത്. ദക്ഷിണേന്ത്യയെ താരതമ്യം ചെയ്യുമ്പോള്‍ അത് വലുതായിരുന്നു. തീര്‍ച്ചയായും ഉത്തരേന്ത്യന്‍ ബെല്‍റ്റില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഉണ്ടാക്കുമെന്നും രാഹുല്‍ പറഞ്ഞു.

എല്ലായിടത്തും ജോഡോ യാത്രയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയിലെ കുരുക്ഷേത്രത്തിന് സമീപം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ഭാരത് ജോഡോ യാത്ര ഭയം, വിദ്വേഷം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരാണെന്നും രാഹുല്‍ പറഞ്ഞു.

1

ചിലര്‍ പറഞ്ഞത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഭാരത് ജോഡോ യാത്രയ്ക്ക് അത്ര നല്ല സ്വീകരണം കിട്ടില്ലെന്നാണ്. പ്രത്യേകിച്ച് ഹിന്ദി ബെല്‍റ്റില്‍ യാത്ര പരാജയമാകുമെന്ന് പറഞ്ഞു. എന്നാല്‍ അതിനെയെല്ലാം തെറ്റിക്കുന്ന പ്രതികരണമാണ് ലഭിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണം ലഭിച്ചു.

അത് ഓരോ ദിവസവും വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. യാത്ര ആരംഭിച്ചപ്പോള്‍ പലരും പറഞ്ഞത് കേരളത്തില്‍ കിട്ടിയ പ്രതികരണം കര്‍ണാടകത്തില്‍ കിട്ടില്ലെന്നാണ്. കാരണം അത് ബിജെപി ഭരിക്കുന്ന സംസ്ഥാനമാണെന്ന് പറഞ്ഞു. എന്നാല്‍ അതിലും വലിയ പ്രതികരണം കര്‍ണാടകത്തില്‍ നിന്നും ലഭിച്ചെന്ന് രാഹുല്‍ വ്യക്തമാക്കി.

പിന്നീട് പറഞ്ഞത് ദക്ഷിണേന്ത്യയില്‍ മാത്രമാണ് ആ യാത്രയ്ക്ക് സ്വീകരണം കിട്ടിയതെന്നാണ്. മഹാരാഷ്ട്രയിലേക്ക് ആ യാത്ര പ്രവേശിക്കുമ്പോള്‍ നിരാശപ്പെടേണ്ടി വരുമെന്നും ആളുകള്‍ പറഞ്ഞു. എന്നാല്‍ മഹാരാഷ്ടയിലേക്ക് യാത്ര പ്രവേശിച്ചപ്പോള്‍ ദക്ഷിണേന്ത്യയില്‍ കിട്ടിയതിനേക്കാള്‍ വലിയ സ്വീകരണവും, ആള്‍ക്കൂട്ടവുമാണ് ലഭിച്ചതെന്ന് രാഹുല്‍ പറഞ്ഞു.

പിന്നീട് മറ്റ് കാര്യങ്ങളിലായിരുന്നു വിമര്‍ശകരുടെ ശ്രദ്ധ. ഹിന്ദി ബെല്‍റ്റില്‍ യാത്ര പരാജയമായിരിക്കുമെന്നും, ആരും അതിലുണ്ടായിരിക്കില്ലെന്നുമായിരുന്നു പ്രചാരണം. അവിടെയും പ്രവചനം തെറ്റിച്ചു. മധ്യപ്രദേശില്‍ ഇതുവരെകിട്ടിയതില്‍ വച്ചേറ്റവും വലിയ പ്രതികരണമാണ് ലഭിച്ചത്.

ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ യാത്രയ്ക്ക് ലഭിച്ചത് ഗംഭീര പ്രതികരണമാണെന്നും രാഹുല്‍ പറഞ്ഞു. ഞങ്ങള്‍ മുന്നോട്ട് പോകുന്തോറും യാത്രയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന പ്രതികരണവും മെച്ചപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലൊക്കെ ദക്ഷിണേന്ത്യയേക്കാള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും.

ഇവിടെയുള്ള കര്‍ഷകരെയും, പാവപ്പെട്ട ജനങ്ങളുടെയും പിന്തുണയോടെയായിരിക്കും ആ സര്‍ക്കാര്‍ അധികാരത്തില്‍ വരികയെന്നും രാഹുല്‍ പറഞ്ഞു. ബിജെപിയുടെ മനസ്സിലാണ് രാഹുല്‍ ഗാന്ധിയുള്ളത്. അവര്‍ എന്റെ മനസ്സില്‍ ഇല്ല. എന്റെ പ്രതിച്ഛായയെ കുറിച്ച് അധികം ആശങ്കകളില്ലെന്നും രാഹുല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+