കോണ്‍ഗ്രസിന് മൂന്നാം മുന്നണിയുടെ പിന്തുണ?
ദില്ലി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്തും പറഞ്ഞോട്ടെ, കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാരും തങ്ങളുടേത് തന്നെയാണ് എന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. മെയ് പതിനാറിന് ഫലം പുറത്തുപരുമ്പോള് മൂന്നാം മുന്നണിയുടെ പിന്തുണയോടെ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ നാരായണസ്വാമി പറയുന്നത്.
എക്സിറ്റ് പോളുകളില്‍ വലിയ കാര്യമില്ല. 2004, 2009 വര്‍ഷങ്ങളില്‍ ഇത് തെളിഞ്ഞതാണ്. ഇപ്പോഴത്തെ സ്ഥിതിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധ്യത കോണ്‍ഗ്രസിന് തന്നെയാണ്. മൂന്നാം മുന്നണി കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കും. 2004 ല്‍ ബി ജെ പി അധികാരം നിലനിര്‍ത്തും എന്നും 2009 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴും എന്നുമായിരുന്നു എക്സിറ്റ് പോളുകള്‍. എന്നാല്‍ രണ്ടും തെറ്റിയില്ലേ.

നാരായണ സ്വാമിയുടെ മാത്രം അഭിപ്രായമല്ല ഇത്, അഭിപ്രായ സര്‍വ്വേകളും എക്സിറ്റ് പോള്‍ ഫലങ്ങളും യഥാര്‍ഥ ചിത്രമല്ല കാണിക്കുന്നത് എന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട കോണ്‍ഗ്രസ് നേതാക്കളും വക്താക്കളും പറയുന്നത്. എന്ന് മാത്രമല്ല, എക്സിറ്റ് പോള്‍ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് വക്താക്കള്‍ക്ക് താല്പര്യമില്ല.
ബി ജെ പി നേതൃത്വം നല്കുന്ന എന്‍ ഡി എ കേവല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും എന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. സി എന്‍ എന്‍ - ഐ ബി എന്‍ എന്‍ ഡി എയ്ക്ക് 270 മുതല്‍ 282 വരെ സീറ്റുകള്‍ പറയുന്നു. ബി ജെ പി ഒറ്റയ്ക്ക് 291 സീറ്റുകള്‍ നേടും എന്ന് ന്യൂസ് 24 ചാണക്യ ചാനല്‍ പ്രവചിക്കുന്നുണ്ട്. മെയ് 16 വെള്ളിയാഴ്ചയാണ് ശരിക്കുള്ള ഫലപ്രഖ്യാപനം.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications