കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമേജ് മാറ്റാന്‍ കോണ്‍ഗ്രസ്, രാഹുല്‍ മുന്‍നിരയിലേക്ക്, ഒപ്പമിറങ്ങി യൂത്ത്, പിറന്നാള്‍ ദിനത്തില്‍.....

Google Oneindia Malayalam News

ദില്ലി: ദേശീയ തലത്തില്‍ വീണ്ടും രാജ്യസ്‌നേഹ രാഷ്ട്രീയം സജീവമായതോടെ കോണ്‍ഗ്രസും മാറുന്നു. രാഹുല്‍ ഗാന്ധിയുടെ സജീവ ഇടപെടലാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രിയെ ചോദ്യം ചെയ്തതിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഈ സ്റ്റൈല്‍ അടക്കം മാറ്റി ദേശീയ പ്ലാന്‍ നടപ്പാക്കണമെന്നാണ് കോണ്‍ഗ്രസിലെ ആവശ്യം. ഈ സന്ദര്‍ഭത്തിന്റെ ആവശ്യകതയെ രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തലമുറ മാറ്റത്തിനുള്ള ഒരുക്കങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. രാഹുലിന്റെ പിറന്നാല്‍ ദിനത്തില്‍ വന്‍ പദ്ധതികളാണ് യൂത്ത് ടീം തയ്യാറാക്കുന്നത്.

നരേറ്റീവ് മാറുന്നു

നരേറ്റീവ് മാറുന്നു

ദേശീയ തലത്തില്‍ തീവ്ര ദേശീയതയിലേക്ക് രാജ്യം മുഴുവന്‍ വന്ന് കഴിഞ്ഞു. ഇത് പരമാവധി മുതലെടുക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കോണ്‍ഗ്രസില്‍ തന്നെ നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നു. പ്രധാനമായി ബിജെപിയുടെ ദേശീയതയെ കൗണ്ടര്‍ ചെയ്യുന്ന തീവ്ര ദേശീയതയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതിര്‍ത്തിയിലെ പ്രശ്‌നത്തില്‍ നിന്ന് തലയൂരാനാവാത്ത വിധത്തില്‍ ബിജെപിയെ പൂട്ടാനുള്ള ഒരുക്കമാണ്. പാകിസ്താനെ പോലെ എന്ത് കൊണ്ട് ചൈനയെ പരസ്യമായി പേരെടുത്ത് ആക്രമിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ചോദ്യമെറിഞ്ഞ് കഴിഞ്ഞു.

ഹിന്ദി ഹൃദയഭൂമിയില്‍....

ഹിന്ദി ഹൃദയഭൂമിയില്‍....

2017ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് മോഡലായി മുന്നില്‍ കാണുന്നത്. ബിജെപിക്ക് ഒരിക്കലും അവിടെ ഭൂരിപക്ഷം കിട്ടില്ലായിരുന്നു. എന്നാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വലിയ തിരഞ്ഞെടുപ്പ് നേട്ടമാണ് മോദിക്ക് നല്‍കിയത്. കോണ്‍ഗ്രസ് ഇതിനെ എതിര്‍ത്തത് കൊണ്ട് അമേഠിയിലെ മണ്ഡലങ്ങള്‍ വരെ തോറ്റു. ഹിന്ദി ഹൃദയഭൂമിയില്‍ തീവ്ര ദേശീയത ഇല്ലാതെ പിടിച്ച് നില്‍ക്കാനാവില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് നടപടിയെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയും, അതോടൊപ്പം കൃത്യമായി അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയുമാണ് രീതി.

ഗെയിമില്‍ മാറ്റം

ഗെയിമില്‍ മാറ്റം

കോണ്‍ഗ്രസ് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ അടക്കം അതിഥി തൊഴിലാളി വിഷയമായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ദേശീയ മൂഡ് തന്നെ ഒന്നാകെ മാറിയിരിക്കുകയാണ്. എല്ലാവരും അതിര്‍ത്തിയിലേക്കാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. അതുകൊണ്ട് കോണ്‍ഗ്രസിന് ശക്തനായ അധ്യക്ഷന്‍ തന്നെ വേണമെന്ന വാദവും ശക്തമായിരിക്കുകയാണ്. ഈ വിഷയത്തില്‍ ശക്തമായ രാഷ്ട്രീയത്തിന് ആരോഗ്യം അനുവദിക്കുന്നില്ലെന്ന് സോണിയ അറിയിച്ചതായിട്ടാണ് സൂചന. രാഹുലിന്റെ വരവ് വീണ്ടും സജീവമായിരിക്കുകയാണ്.

ബിജെപിയെ കാത്തിരിക്കുന്നത്.....

ബിജെപിയെ കാത്തിരിക്കുന്നത്.....

രാഹുലും പ്രിയങ്ക ഗാന്ധിയും നടത്തുന്ന പ്രസ്താവനകള്‍ രാജ്യത്തിന്റെ മൂഡിനൊപ്പം നില്‍ക്കുന്നതാണ്. ചൈനീസ് ബഹിഷ്‌കരണം ശക്തമായ സമയത്ത് പ്രിയങ്ക ഉന്നയിച്ചത്, റെയില്‍വേ കരാര്‍ ചൈനീസ് കമ്പനിക്ക് നല്‍കിയതിനെ കുറിച്ചാണ്. പാകിസ്താനെ ബഹിഷ്‌കരിച്ചത് പോലെ ചൈനയെ ബഹിഷ്‌കരിക്കാനാണ് പ്രിയങ്ക ആവശ്യപ്പെടുന്നത്. ദില്ലി-മീററ്റ് റെയില്‍വേ പദ്ധതിക്കായി 1126 കോടിയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. ചൈനയ്ക്ക് മുന്നില്‍ മുട്ട് മടക്കരുതെന്ന നിര്‍ദേശവും നല്‍കുന്നുണ്ട്. ഇതെല്ലാം രാജ്യത്ത് ഇപ്പോള്‍ ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. ഇതിനൊപ്പം നീങ്ങിയിട്ടില്ലെങ്കില്‍ മോദിയുടെ ദേശീയ നായകന്‍ പ്രതിച്ഛായയും വീഴും.

Recommended Video

cmsvideo
Karnataka BJP Rewards Rebel MLAs With Legislative Council Tickets | Oneindia Malayalam
രാഹുല്‍ പ്ലാന്‍ ചെയ്യുന്നത്....

രാഹുല്‍ പ്ലാന്‍ ചെയ്യുന്നത്....

രാഹുല്‍ മടങ്ങി വരുന്നതിനേക്കാള്‍ ശ്രദ്ധിക്കുന്നത് കോവിഡ് കാലത്ത് ബിജെപിയെ പൂട്ടിയത് പോലെ മോദിക്ക് കുരുക്കൊരുക്കാനാണ്. നാളെയാണ് രാഹുലിന്റെ പിറന്നാള്‍ ദിനം. 50ാം പിറന്നാള്‍ ആണിത്. ഇനി തന്റെ രാഷ്ട്രീയത്തിലും കോണ്‍ഗ്രസിന്റെ ശൈലിയിലും സോണിയയെ പോലെ മാറ്റം കൊണ്ടുവരണമെന്ന നിര്‍ബന്ധത്തിലാണ് രാഹുല്‍. ദേശീയ അജണ്ട പെട്ടെന്ന് വന്നത് കൊണ്ട് അതിനനുസരിച്ച് ടീമിനെ മാറ്റേണ്ടി വന്നിരിക്കുകയാണ്. ഒരാള്‍ പോലും മോദിയെയും സൈന്യത്തെയും ചോദ്യം ചെയ്യുന്ന തരത്തില്‍ സംസാരിക്കരുതെന്നാണ് നിര്‍ദേശം. നിരായുധരായി സൈന്യത്തെ വിട്ടോ എന്നെല്ലാം വൈകാരിക ചോദ്യമായിട്ടാണ് രാഹുല്‍ ഉന്നയിച്ചത്.

യൂത്ത് ടീം എത്തുന്നു

യൂത്ത് ടീം എത്തുന്നു

മഹാരാഷ്ട്രയില്‍ യൂത്ത് കോണ്‍ഗ്രസ് രാഹുലിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് സേവന വാരം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര സഖ്യത്തില്‍ വിള്ളല്‍ ഉണ്ടായിരിക്കുന്ന സമയത്താണ് കോണ്‍ഗ്രസിന്റെ ഈ പടയൊരുക്കം. ഓരോ സംസ്ഥാന ഘടകവും ഇത്തരത്തില്‍ ഓരോ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതിയില്‍ ഉള്ളവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ആ ഏഴ് ദിവസവും ഇറങ്ങും. അതിഥി തൊഴിലാളികളും പാവപ്പെട്ടവര്‍ക്കുമാണ് ഭക്ഷണം അടക്കമുള്ളവ എത്തിക്കുക.

ഒപ്പം ന്യായ് പദ്ധതി

ഒപ്പം ന്യായ് പദ്ധതി

വിപ്ലകരമായ പരീക്ഷണമാണ് രാഹുല്‍ നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്ക് ന്യായ് കിറ്റുകള്‍ വിതരണം ചെയ്യും. ഇത് പരീക്ഷണാടിസ്ഥാനത്തിലാണ്. അസംഘടതി മേഖലയിലെ തൊഴിലാളികള്‍, കര്‍ഷകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഈ കിറ്റ് എത്തിക്കുക. ഏറ്റവും ദരിദ്രര്‍ക്കും ലഭ്യമാക്കും. തൊഴിലില്ലാതായ അതിഥി തൊഴിലാളികള്‍ക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാര്‍ഡുകള്‍ നല്‍കും. ഇതിലൂടെ എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കും. കൊറോണയെ ചെറുത്ത ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കും. ഗ്രാമങ്ങള്‍ തൊട്ട് നഗരങ്ങളെ വാര്‍ഡുകളും നിയമസഭാ മണ്ഡലങ്ങളിലും വരെ സേവനം എത്തിക്കും. 50 ലക്ഷം കിറ്റുകളാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി രാജ്യം മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് എത്തിക്കുക.

English summary
congress will give maximum help to poor on rahul gandhi's birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X