കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ നിറഞ്ഞ് ഉമ്മന്‍ചാണ്ടി; പുതിയ തന്ത്രങ്ങള്‍ പയറ്റി കോണ്‍ഗ്രസ്!! ഒരു രൂപാ ഫണ്ട് ശേഖരണം

Google Oneindia Malayalam News

വിജയവാഡ: കേരള രാഷ്ട്രീയത്തില്‍ അടവുകള്‍ പലതും പയറ്റിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രപ്രദേശിന്റെ ചുമതല നല്‍കുമ്പോള്‍ ദേശീയ നേതൃത്വത്തിന് ഒട്ടേറെ പ്രതീക്ഷകളുണ്ടായിരുന്നു. ഇന്ന് ഉമ്മന്‍ ചാണ്ടി ആന്ധ്ര രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഓരോ കാര്യങ്ങളിലും അദ്ദേഹം ഇടപെടുന്ന കാഴ്ചയാണിപ്പോള്‍. പ്രവര്‍ത്തകര്‍ ആവശേത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

ജില്ലകള്‍ തോറും പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പിന് ഒരുക്കുന്ന തിരക്കിലാണ് ഉമ്മന്‍ ചാണ്ടി. ദേശീയ നേതൃത്വം കരുതിയ പോലെതന്നെ ആന്ധ്രയില്‍ ചില അനക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. പ്രവര്‍ത്തനത്തിന് പുതിയ രൂപം നല്‍കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തിരിക്കുന്നത്. രാഷ്ട്രീയ തന്ത്രത്തില്‍ എന്തുകൊണ്ടും ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി ആന്ധ്രയില്‍ നടത്തുന്ന പദ്ധതികളെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചിരിക്കുകയാണ്. വിവരങ്ങള്‍ ഇങ്ങനെ.....

 രാഷ്ട്രീയമായി ഒരുക്കുന്നു

രാഷ്ട്രീയമായി ഒരുക്കുന്നു

പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഒരുക്കുകയാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ചെയ്യുന്നത്. ഒക്ടോബര്‍ രണ്ട് മുതലായിരിക്കും കോണ്‍ഗ്രസ് പൂര്‍ണമായും തിരഞ്ഞെടുപ്പിന് സജ്ജമാകുകയെന്ന് അദ്ദേഹം പറയുന്നു. അന്നുമുതല്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നീക്കങ്ങള്‍ അദ്ദേഹം കണ്ടുവെച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രവര്‍ത്തകരെ നേരില്‍ കാണുകയാണ് ഉമ്മന്‍ചാണ്ടി.

ഓരോ വീടുകളും കയറി

ഓരോ വീടുകളും കയറി

ഓരോ വീടുകളും കയറി ഇറങ്ങിയുള്ള പ്രചാരണത്തിനാണ് ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പല പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നിട്ടുണ്ട്. അവരെ തിരിച്ചുകൊണ്ടുവരികായാണിപ്പോള്‍ ചെയ്യുന്നത്. മാത്രമല്ല, പാര്‍ട്ടി വിട്ട നേതാക്കളെയും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തിരിച്ചുകൊണ്ടുവരികയാണ്.

ജില്ലകളില്‍ പ്രത്യേക യോഗങ്ങള്‍

ജില്ലകളില്‍ പ്രത്യേക യോഗങ്ങള്‍

ജില്ലകള്‍ കേന്ദ്രീകരിച്ച് ഓരോ മണ്ഡലത്തിലെയും അവലോകന യോഗം ചേരുകയാണ് കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടി തന്നെയാണ് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞദിവസം കൃഷ്ണ ജില്ലയിലായിരുന്നു അവലോകന യോഗങ്ങള്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുകയും ചെയ്യുന്നു.

ചര്‍ച്ചകള്‍ ഇങ്ങനെ

ചര്‍ച്ചകള്‍ ഇങ്ങനെ

പാര്‍ട്ടി പ്രവര്‍ത്തനം സജീവമായുണ്ടായിരുന്ന പ്രദേശം, എന്തുകൊണ്ട് പ്രവര്‍ത്തനം മരവിച്ചു, അണികള്‍ കൊഴിഞ്ഞുപോകാനുള്ള കാരണം, അവരെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുന്നത് എങ്ങനെ, രാഷ്ട്രീയ എതിരാളികള്‍ സ്വീകരിക്കുന്ന തന്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം അവലോകന യോഗങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.

ഓരോ ദിവസം ഓരോ ജില്ല

ഓരോ ദിവസം ഓരോ ജില്ല

13 ജില്ലകളിലെയും നേതാക്കളെ നേരിട്ട് പോയി കാണുകയാണ് ഉമ്മന്‍ചാണ്ടി. ഓരോ ജില്ലകളിലും ഓരോ ദിവസമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ വിശാഖപട്ടണം ജില്ലയില്‍ മാത്രം രണ്ടുദിവസം ചെലവഴിക്കും. കോണ്‍ഗ്രസിന് ഏറെ വളക്കൂറുള്ള മണ്ണായിരുന്നു ആന്ധ്ര. ഇപ്പോള്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയാണ് ഭരിക്കുന്നത്.

പ്രവര്‍ത്തകരുടെ പ്രധാന പരാതി

പ്രവര്‍ത്തകരുടെ പ്രധാന പരാതി

ഏഴ് മണ്ഡലങ്ങളിലെ അവലോകന യോഗങ്ങള്‍ ഇപ്പോള്‍ അവസാനിച്ചു. ഇവിടെയെല്ലാം പ്രവര്‍ത്തകര്‍ നവോന്മേഷത്തിലാണ്. മറ്റു ജില്ലകളിലെ യോഗങ്ങള്‍ തുടരുകയാണ്. എല്ലായിടത്തും പ്രവര്‍ത്തകര്‍ പറയുന്ന പരാതി ഫണ്ടിനെ കുറിച്ചാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

ഗൃഹസമ്പര്‍ക്കം തുടങ്ങും

ഗൃഹസമ്പര്‍ക്കം തുടങ്ങും

കോണ്‍ഗ്രസിന്റെ നയങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖ തയ്യാറാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും ലഘുലേഖ വിതരണം ചെയ്യും. ഗൃഹസമ്പര്‍ക്ക പരിപാടി ആസൂത്രണം ചെയ്തുകഴിഞ്ഞു. പാര്‍ട്ടിയുടെ നേട്ടങ്ങളും പദ്ധതികളും വിശദീകരിക്കുന്നതാകും ലഘുലേഖ.

 ഒരു രൂപ ശേഖരണം

ഒരു രൂപ ശേഖരണം

ഗൃഹസമ്പര്‍ക്ക പരിപാടി ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ്. പാര്‍ട്ടി നയങ്ങള്‍ വിശദീകരിക്കുന്നതിനൊപ്പം ഫണ്ട് പിരിവും നടക്കും. എല്ലാ വീട്ടില്‍ നിന്നും ചുരുങ്ങിയത് ഒരു രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ തന്നാല്‍ അതു വാങ്ങുകയും ചെയ്യും. കുറഞ്ഞത് ഒരു രൂപ പിരിക്കണം.

44000 ബൂത്ത് കമ്മിറ്റികള്‍

44000 ബൂത്ത് കമ്മിറ്റികള്‍

44000 ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കും. ഇവരുടെ നേതൃത്വത്തിലായിരിക്കും ഗൃഹസമ്പര്‍ക്ക പരിപാടി. പോളിങ് ബൂത്ത് കമ്മിറ്റികള്‍ ആന്ധ്രയില്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നത് ആദ്യമായിട്ടാണെന്ന് ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. എല്ലാ വീട്ടുകാരെയും കമ്മിറ്റി അംഗങ്ങള്‍ നേരിട്ട് കാണും.

ചെറുപ്പക്കാരെ ഉള്‍പ്പെടുത്തും

ചെറുപ്പക്കാരെ ഉള്‍പ്പെടുത്തും

മണ്ഡലം കമ്മിറ്റികള്‍ പുനസംഘടിപ്പിക്കും. കൂടുതല്‍ ചെറുപ്പക്കാരെ ഉള്‍പ്പെടുത്താനാണ് തീരുമാനം. ജില്ലാ തലത്തില്‍ ഇപ്പോള്‍ നടക്കുന്ന അവലോകന യോഗത്തിന് ശേഷം ആദ്യ പരിപാടി മണ്ഡലം കമ്മിറ്റി പുനസ്സംഘടിപ്പിക്കുകയായിരിക്കും. മണ്ഡലം കമ്മിറ്റിക്ക് ശേഷം ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കും.

നേതാക്കാള്‍ തിരിച്ചുവരുന്നു

നേതാക്കാള്‍ തിരിച്ചുവരുന്നു

സപ്തംബര്‍ ഒന്നിന് എല്ലാ ബൂത്ത് കമ്മിറ്റികളും നിലവില്‍ വരും. രാജ്യത്ത് മതേതരത്വ സര്‍ക്കാരിന് തിരിച്ചെത്താന്‍ വഴിയൊരുക്കുകയാണ് ലക്ഷ്യമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടി സംസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലാണെന്ന് മറ്റു നേതാക്കളും പറയുന്നു. പാര്‍ട്ടി വിട്ട ഒട്ടേറെ നേതാക്കാള്‍ തിരിച്ചുവരാന്‍ തയ്യാറായിട്ടുണ്ട്.

ഖത്തര്‍ പിടിവിട്ട് പറക്കുന്നു; ഉയരങ്ങളിലേക്ക്!! സംഭവിക്കുന്നത് വന്‍ മാറ്റങ്ങള്‍, അതിവേഗ കുതിപ്പ്ഖത്തര്‍ പിടിവിട്ട് പറക്കുന്നു; ഉയരങ്ങളിലേക്ക്!! സംഭവിക്കുന്നത് വന്‍ മാറ്റങ്ങള്‍, അതിവേഗ കുതിപ്പ്

English summary
Congress will go into election mode from October 2: Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X